Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൃശൂർ പൂരം സാധാരണഗതിയിൽ നടത്താം; ജില്ലാ കളക്ടർ

29 MARCH 2021 05:18 PM IST
മലയാളി വാര്‍ത്ത

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ സാധാരണ നിലയില്‍ തൃശൂർ പൂരം നടത്താമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് പറഞ്ഞു. കലക്ടറുടെ ചേംബറില്‍ ഇരു ദേവസ്വങ്ങളുടെ പ്രതിനിധികളുമായും പൂരം കോര്‍ കമ്മറ്റിയുമായും നടത്തിയ യോഗത്തിലാണ് ജില്ലാ കലക്ടര്‍ ഇക്കാര്യം.

പൂരം അതിന്റെ എല്ലാ ആചാര, ആഘോഷ ചടങ്ങുകള്‍ ഉള്‍പ്പെടുത്തി തന്നെ നടത്തവുന്നതാണ്. എന്നാല്‍ ജനങ്ങളെ നിയന്ത്രിക്കുന്നതുള്‍പ്പെടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതടക്കമുള്ള കാര്യങ്ങളുടെ ഉത്തരവാദിത്വം തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ഏറ്റെടുത്തിരിക്കണം.

പൂരം എക്സിബിഷനും സാധാരണ പോലെ നടത്താൻ സാധിക്കും. മുന്‍ കാലങ്ങളിലെ പോലെ മാനുവല്‍ ടിക്കറ്റിങ് സംവിധാനമാണ് ഇതില്‍ ഏർപ്പെടുത്തുന്നത്. പക്ഷെ, സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ സംഘാടകര്‍ ശ്രദ്ധിക്കണമെന്നും കലക്ടര്‍ പറഞ്ഞു.

പൂരത്തിന്റെ പ്രധാന ചടങ്ങുകളിലും ആഘോഷങ്ങളിലും ഉണ്ടാവാന്‍ സാധ്യതയുള്ള തിരക്ക് നിയന്ത്രിക്കാന്‍ ഇരു ദേവസ്വങ്ങള്‍ക്കൊപ്പം കൊച്ചിന്‍ ദേവസ്വം ബോര്‍ഡും മേല്‍നോട്ടം വഹിക്കണമെന്ന് കലക്ടര്‍ പറഞ്ഞു. ഏപ്രില്‍ ഒന്നു മുതല്‍ ഇരുദേവസ്വങ്ങളുടെയും 45 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിനേഷന്‍ നൽകും.

ഇതിനായി ഇരു ദേവസ്വവും വാക്സിനേഷനുള്ള പട്ടിക ഉടന്‍ നല്‍കണമെന്നും ഇവര്‍ക്ക് നിര്‍ദ്ദേശിക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ നേരിട്ടു ചെന്ന് വാക്സിനേഷന്‍ എടുക്കാമെന്നും ഡി എം ഒ കെ ജെ റീന നിർദ്ദേശം നൽകി. ഇതിന് ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡുമതി. ഓണ്‍ലൈനിലൂടെ ഇതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും ഡി എം ഒ അറിയിച്ചു.

പൊലീസ് സേനയുടെ മുഴുവന്‍ സമയ പ്രവര്‍ത്തവും പൂരത്തിലുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യയും പറഞ്ഞിരിക്കുകയാണ്.കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി നന്ദകുമാര്‍, ദേവസ്വം സ്പെഷല്‍ കമ്മീഷണര്‍ എന്‍ ജ്യോതി, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് സതീഷ് മേനോന്‍, സെക്രട്ടറി ജി രാജേഷ്, തിരുവമ്ബാടി ദേവസ്വം പ്രസിഡന്‍റ് ചന്ദ്രശേഖരന്‍, സെക്രട്ടറി രവികുമാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (5 minutes ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (11 minutes ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (13 minutes ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (24 minutes ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (46 minutes ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (50 minutes ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (59 minutes ago)

ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (1 hour ago)

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (2 hours ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (2 hours ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (3 hours ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (4 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (4 hours ago)

Malayali Vartha Recommends