Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തിന്റെ സംഹാരനായകന്‍മാരായി കോണ്‍ഗ്രസ് നേതാക്കള്‍ മാറുകയാണ്; ബിജെപിയുമായി വോട്ടുക്കച്ചവടം നടത്തിയതിന്റെ പൈതൃകമുള്ളവരാണ് കോണ്‍ഗ്രസ് നേതാക്കളെന്ന് എ വിജയരാഘവന്‍

29 MARCH 2021 05:30 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ സംഹാരനായകന്‍മാരായി കോണ്‍ഗ്രസ് നേതാക്കള്‍ മാറുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലവഹിക്കുന്ന എ വിജയരാഘവന്‍. നിശ്ചയദാര്‍ഢ്യംകൊണ്ട് വികസനം ഏറെ മുന്നോട്ടുപോയ ഭരണമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റേത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കംവയ്ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. അന്നംമുടക്കുന്ന നിലയിലേക്ക് കോണ്‍ഗ്രസിന്റെ മനോഭാവം മാറിയെന്നും പറവൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് വിജയരാഘവന്‍ പറഞ്ഞു.

എംഎല്‍എമാരായാല്‍ ബിജെപിയിലേക്ക് കാലുമാറാന്‍ നില്‍ക്കുന്നവരാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. തോറ്റാലും ജയിച്ചാലും അവര്‍ ബിജെപിയിലേക്ക് പോകും. പോകില്ലെന്ന് ഉറപ്പോടെ പറയാന്‍ നേതാക്കളാരും ധൈര്യപ്പെടുന്നില്ല. ബിജെപിയുമായി വോട്ടുക്കച്ചവടം നടത്തിയതിന്റെ പൈതൃകമുള്ളവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. ന്യൂനപക്ഷ വിരുദ്ധത സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

മുസ്ലിം വിരുദ്ധതയുടെ ഭാഗമായി സിഎഎ അടക്കുമുള്ള നിയമങ്ങള്‍ കൊണ്ടുവരുന്നു. എന്നാല്‍ കേരളത്തില്‍ സിഎഎ നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേ ബിജെപിയുമായാണ് കോണ്‍ഗ്രസ് കൂട്ടുചേരുന്നത്. തീവ്രവര്‍ഗീയതയുമായും ഹിന്ദുത്വവര്‍ഗീയതയുമായാണ് കോണ്‍ഗ്രസ് കൂട്ടുചേരുന്നത്. കേന്ദ്രനേതൃത്വം അതിന് മൗനാനുവാദം നല്‍കുന്നു. രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നാല്‍ ബിജെപിയെക്കുറിച്ചോ, അമിത് ഷാ കേരളത്തില്‍ വന്നാല്‍ കോണ്‍ഗ്രസിനെക്കുറിച്ചോ ഒന്നും മിണ്ടില്ല. ഇരുകൂട്ടരുടെയും നയങ്ങള്‍ ഒന്നാണെന്നതിന്റെ തെളിവാണത്. എന്നാല്‍ മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്ന നാടാണ് കേരളം.

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിട്ടും പി സി ചാക്കോയും കെ സി റോസികുട്ടിയും ഇടതുപക്ഷത്തേക്ക് എത്തിയത് അതുകൊണ്ടാണ്. ചരിത്രത്തിലേ ഏറ്റവുംവലിയ തോല്‍വിയിലേക്ക് കോണ്‍ഗ്രസ് പോകുമെന്നും വിജയരാഘവന്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (5 minutes ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (11 minutes ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (13 minutes ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (24 minutes ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (46 minutes ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (50 minutes ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (59 minutes ago)

ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (1 hour ago)

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (2 hours ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (2 hours ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (3 hours ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (4 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (4 hours ago)

Malayali Vartha Recommends