ഈ കൊടുംചതിയും വഞ്ചനയും തടയാന്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണം; സംസ്ഥാനത്ത് ബി.ജെ.പി-സി.പി.എം ഒത്തുകളി ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി

പോളിങ് ബൂത്തിലേക്ക് നീങ്ങാന്‍ മണിക്കൂറുകള്‍ ശേഷിക്കെ, സംസ്ഥാനത്ത് ബി.ജെ.പി-സി.പി.എം ഒത്തുകളി ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തോടെ കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ബി.ജെ.പി വോട്ടുകള്‍ ഇടത് സ്ഥാനാര്‍ഥിക്ക് ചെയ്യണമെന്ന നിര്‍ദേശമാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തില്‍ നിന്നുണ്ടാകാന്‍ പോകുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുണ്ടാകാന്‍ പാടില്ലെന്നതാണ് ബി.ജെ.പി താല്പര്യം. ഇതിനുള്ള ചരടുവലികളാണ് അവസാനഘട്ടത്തില്‍ നടക്കുന്നത്.
പ്രത്യുപകാരമായി ഏതാനും മണ്ഡലങ്ങളില്‍ മാര്‍ക്സിസ്റ്റ് വോട്ടുകള്‍ ബി.ജെ.പിക്ക് നല്‍കണമെന്ന് എ.െക.ജി സെന്ററില്‍നിന്ന് നിര്‍ദേശം വരും. ഈ കൊടുംചതിയും വഞ്ചനയും തടയാന്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണം. മുന്‍കൂര്‍ ജാമ്യമെടുക്കേണ്ട ഗതികേട് തനിക്കില്ല. ഇവിടെ ഭരിക്കാന്‍ പോകുന്നത് യു.ഡി.എഫാണ്. ഇറങ്ങിപ്പോകാന്‍ പോകുന്നത് പിണറായി സര്‍ക്കാറാണ്.
ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് തിരുവനന്തപുരത്ത് പ്രധാനമന്ത്രി പൊതുയോഗത്തില്‍ പറഞ്ഞത് എന്‍.ഡി.എ അധികാരത്തിലെത്തിയാല്‍ ശബരിമല ആചാര സംരക്ഷണ നടപടി സ്വീകരിക്കുമെന്നാണ്. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഒന്നും ചെയ്തില്ല. ജനത്തിന് ഒട്ടും വിശ്വാസമില്ല. പ്രധാനമന്ത്രി ഒന്നാംതരം നടനാണ്. അദ്ദേഹം ജനത്തെ കബളിപ്പിക്കുകയും അഭിനയിക്കുകയുമാണ്. ഇൗ കാപട്യം ജനം തിരിച്ചറിയും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha