ആവേശക്കൊടുമുടി കയറിയ പരസ്യപ്രചാരണത്തിനു കൊടിയിറക്കം... സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചു, ഇനി നിശബ്ദ പ്രചരണം, ജനവിധി നാളെ

ആവേശക്കൊടുമുടി കയറിയ പരസ്യപ്രചാരണത്തിനു കൊടിയിറക്കം. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചരണത്തിന്റെ ഒരു ദിവസം.
തൊട്ടടുത്ത ദിവസം കേരളം തങ്ങളുടെ നിയമസഭാ സാമാജികരെ തെരഞ്ഞെടുക്കാന്‍ പോളിംഗ് ബൂത്തിലേക്കുപോകും. കൊട്ടിക്കലാശം തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയെങ്കിലും വന്‍ ആവേശമാണ് പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ കണ്ടത്. ഇടത് പക്ഷത്തെ ആവേശത്തിലാക്കിയത് ക്യാപ്റ്റന്‍ സഖാവ് പിണറായി തന്നെ.
യുഡിഎഫ് ക്യാമ്പിന് ആവേശമായി രാഹുല്‍ ഗാന്ധിയും അവസാന ദിവസം പ്രചാരണത്തിനെത്തി. ഇടത് മുന്നണിയെ ആവേശത്തിലാക്കി ധര്‍മടത്തും തലശേരിയിലും മുഖ്യമന്ത്രി പിണറായി വിജയന്‍ റോഡ് ഷോ നടത്തി. മണ്ഡലത്തെ ചെങ്കടലാക്കി തുറന്ന ജീപ്പിലായിരുന്നു മുഖ്യമന്ത്രിയുടെ റോഡ് ഷോ. ഇന്ദ്രന്‍സ്, മധുപാല്‍, ഹരിശ്രീ അശോകന്‍, പ്രകാശ് രാജ് എന്നിവരടങ്ങിയ വലിയ താരനിരയും അദ്ദേഹത്തിനൊപ്പം പ്രചാരണത്തില്‍ പങ്കെടുത്തു
നേമത്ത് കെ മുരളീധരന്റെ പ്രചാരണത്തിനാണ് രാഹുല്‍ തലസ്ഥാനത്ത് എത്തിയത്. റോഡ്‌ഷോയിലൂടെ ആവേശം പകര്‍ന്ന രാഹുല്‍ ഇടതുപക്ഷത്തെയും ബിജെപിയേയും കടന്നാക്രമിച്ചു.
ബിജെപി നേതാക്കളാകട്ടെ സ്വന്തം മണ്ഡലങ്ങളില്‍ നിലയുറപ്പിച്ചുള്ള പ്രചരണത്തിനാണ് അവസാനമണിക്കൂറുകളില്‍ ശ്രദ്ധയൂന്നിയത്. വൈകുന്നേരം ഏഴോടെ പരസ്യപ്രചാരണം അവസാനിച്ചു. നിശബ്ദ പ്രചാരണ ദിനമായ തിങ്കളാഴ്ച വീടുകള്‍ കയറിയുള്ള പ്രചാരണത്തിനാണു മൂന്നു മുന്നണികളും മുന്‍തൂക്കം നല്‍കുന്നത്.
https://www.facebook.com/Malayalivartha