കരമന തളിയിലിലെ അപ്പാര്‍ട്ട്‌മെന്റില്‍ യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍....ഇരുപതോളം കുത്തേറ്റപാടുകള്‍ ശരീരത്തില്‍, സ്‌ക്രൂ ഡ്രൈവര്‍ പോലെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കുത്തിയതെന്ന് പൊലീസ് , പെണ്‍വാണിഭ സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് പ്രാഥമിക നിഗമനം

കരമന തളിയിലിലെ അപ്പാര്‍ട്ട്‌മെന്റില്‍ യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍....ഇരുപതോളം കുത്തേറ്റപാടുകള്‍ ശരീരത്തില്‍, സ്‌ക്രൂ ഡ്രൈവര്‍ പോലെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കുത്തിയതെന്ന് പൊലീസ് ,
കരമന തളിയിലിലെ അപ്പാര്‍ട്ട്‌മെന്റിലാണ് യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത് . വലിയശാല സ്വദേശി വൈശാഖാണ് (34) മരിച്ചത്. കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കരമനയിലെ പെണ്‍വാണിഭ സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
സ്‌ക്രൂ ഡ്രൈവര്‍ പോലെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇരുപതോളം കുത്തേറ്റപാടുകള്‍ ശരീരത്തിലുണ്ട്. കഴിഞ്ഞ ദിവസം രാത്രി 12ന് ശേഷമാണ് സംഭവമെന്നാണ് കരുതുന്നത്.
സംഭവം നടക്കുന്നതിന്റെ തലേദിവസം വൈശാഖും സുഹൃത്തുക്കളും ചേര്‍ന്ന് അപ്പാര്‍ട്ടമെന്റില്‍ മുറിയെടുത്തിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കളുമൊത്തുള്ള മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചുവെന്നാണ് കരുതുന്നത്. രാത്രി രണ്ട് യുവതികള്‍ വൈശാഖിന്റെ അപ്പാര്‍ട്ട്‌മെന്റിലേക്ക് പോയെന്ന് സമീപവാസികള്‍ പറഞ്ഞു.
സംഭവത്തില്‍ രണ്ട് യുവതികളടക്കം അഞ്ചുപേര്‍ കീഴടങ്ങിയതായാണ് വിവരം. കൂടുതല്‍ പ്രതികളുണ്ടെന്ന സൂചനയും പൊലീസ് നല്‍കി..
യുവതികളിലൊരാള്‍ ബംഗളൂരു സ്വദേശിനിയെന്നാണ് വിവരം. പെണ്‍വാണിഭത്തിനാണ് അപ്പാര്‍ട്ട്‌മെന്റില്‍ വൈശാഖ് മുറിയെടുത്തതെന്ന് സമീപവാസികള്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha