വടകരയെ ഇളക്കി രാഹുല്‍... കെ കെ രമയ്ക്ക് മുന്നേറ്റം ... കെ കെ രമയ്ക്കും മകന്‍ അഭിനന്ദിനും രാഹുല്‍ ഗാന്ധി പകര്‍ന്ന ആശ്വാസം വടകരയില്‍ യുഡിഎഫിന് പ്രതീക്ഷ ഉയര്‍ത്തുന്നു

കെ കെ രമയ്ക്കും മകന്‍ അഭിനന്ദിനും രാഹുല്‍ ഗാന്ധി പകര്‍ന്ന ആശ്വാസം വടകരയില്‍ യുഡിഎഫിന് പ്രതീക്ഷ ഉയര്‍ത്തുന്നു. വടകരയിലെ ആര്‍എംപി സ്ഥാനാര്‍ഥി കെകെ രമയുടെ പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം വടകര മണ്ഡലത്തില്‍ സഹതാപ തരംഗം സൃഷ്ടിക്കുകയാണ്.
സോഷ്യല്‍ മീഡിയയി്ല്‍ മൂന്നു ലക്ഷത്തോളം പേരാണ് രാഹുല്‍ ഗാന്ധി രമയെയും മകനെയും ആശ്വസിപ്പിക്കുന്ന വാര്‍ത്തയും ചിത്രവും ഇതോടകം കണ്ടുകഴിഞ്ഞത്.
സിപിഎം ഗുണ്ടകളായ കൊടി സുനിയും സജിത്തും ഉള്‍പ്പെടുന്ന ഏഴംഗ കൊലസംഘം ടിപി ചന്ദ്രശേഖരനെ അതിദാരുണമായി കൊലപ്പെടുത്തിയതിനു പിന്നാലെ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് നടത്ത ദിവസം പ്രതിപക്ഷ നേതാവായിരുന്ന വിഎസ്അച്യുതാനന്ദന്‍ കെകെ രമയുടെ വീട്ടിലെത്തിയ അമ്മയെയും മകനെയും ആശ്വസിപ്പിച്ച വികാരഭരിതമായ രംഗം കേരളം മറന്നിട്ടില്ല.
നെയ്യാറ്റിന്‍കരയില്‍ അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്‍ ശെല്‍വരാജിന്റെ വിജയത്തിന് ഒരു പരിധിവരെ കാരണമായത് ആ തെരഞ്ഞെടുപ്പ് ദിവസം വിഎസ് അച്യുതാനന്ദന്‍ രമയുടെ വീട്ടില്‍ പിതൃതുല്യമായ ആശ്വാസമായി എത്തിയപ്പോഴത്തെ വികാരഭരിതമായ രംഗങ്ങളായിരുന്നു.
സിപിഎം വിട്ട് ആര്‍എംപി രൂപീകരിച്ച ടിപി ചന്ദ്രശേഖരനെ സിപിഎം ക്വട്ടേഷന്‍ സംഘം 51 വെട്ടുകള്‍ക്ക് ദാരുണമായി കൊലപ്പെടുത്തിയ സംഭവം വീണ്ടും ആവര്‍ത്തിച്ചാണ് ഇന്നലെ രാഹുല്‍ ഗാന്ധി വടകരയെ ഇളക്കിമറിച്ചത്. ടിപിയെ അരുംകൊല ചെയ്തപ്പോള്‍ സിപിഎം എന്തുനേടിയെന്ന് രാഹുലിന്റെ ചോദ്യത്തിന് ആര്‍ക്കും ഉത്തരമുണ്ടായിരുന്നില്ല.
ഇടതുപക്ഷമേ, എന്തിനാണ് നിങ്ങള്‍ ഇവരുടെ ഭര്‍ത്താവിനെ കൊന്നുകളഞ്ഞത്. ഇവര്‍ക്ക് തീരാവേദന നല്‍കിയതിലൂടെ നിങ്ങള്‍ എന്തുനേടി. ഈ മകനില്‍ നിന്ന് അവന്റെ അച്ഛനെ നിങ്ങള്‍ അടര്‍ത്തിയെടുത്തില്ലേ. കാലങ്ങളോളം സിപിഎം പാര്‍ട്ടിക്കു വേണ്ടി രാപകല്‍ അധ്വാനിച്ചവരല്ലേ ഇവരുടെ കുടുംബം. ടിപി ചന്ദ്രശേഖരന്‍ 30 വര്‍ഷം സിപിഎം പാര്‍ട്ടിയുടെ കൊടിയെടുത്തവനും പാര്‍ട്ടിക്കുവേണ്ടി ഒട്ടേറെ ത്യാഗം അനുഷ്ഠിച്ചയാളുമല്ലേ. രാഷ്ട്രീയ പ്രതിയോഗിയെ കൊലചെയ്താല്‍ നിങ്ങള്‍ക്ക് എന്തു നേട്ടമാണുള്ളത്.
സിപിഎം അരുംകൊലയിലെ ആയിരക്കണക്കിന് രക്തസാക്ഷികളിലെ ജീവിക്കുന്ന പ്രധാന ഇരകളാണ് ഈ അമ്മയും മകനുമെന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ വടകരയില്‍ ഇന്നലെ വന്‍ സഹതാപമാണുണ്ടാക്കിയത്.
വിയോജിക്കുന്നവരോട് ചര്‍ച്ചയല്ല, മറിച്ച് അവരെ കത്തിയും വാളുമെടുത്ത് വെട്ടിക്കൊല്ലുകയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ക്രൂരനയമെന്നും രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞു. രാഹുലും രമയും അഭിനന്ദിനൊപ്പമുള്ള ഫോട്ടോയും വടകരയില്‍ ആര്‍എംപി ഇന്നലെ ഫ്ളക്സുകളാക്കി മാറ്റിയതും പ്രചാരണ രംഗത്ത് വന്‍ ഉണര്‍വായി മാറി.
കോണ്‍ഗ്രസും ആര്‍എംപിയും തമ്മില്‍ ആദ്യഘട്ടത്തിലുണ്ടായിരുന്ന അകല്‍ച്ച മാറാനും മുന്നണിയെ ഒരുമിപ്പിക്കാനും രാഹുലിന്റെ വടകര പ്രസംഗത്തിന് കഴിഞ്ഞു. വടകരയില്‍ അപ്രതീക്ഷിതമായ മുന്നേറ്റത്തിലേക്ക് ആര്‍എംപിയും കെകെ രമയും നീങ്ങുകയാണ്.
"
https://www.facebook.com/Malayalivartha