ഇനി നടക്കാൻ പോകുന്നത്... ജലീല്‍ രാജീവയ്‌ക്കേണ്ടതില്ലെന്നും സുപ്രീം കോടതിയില്‍ പോയാലും രക്ഷിക്കണമെന്നും ജലീലിനെതിരെ നീങ്ങിയ ലീഗ് നേതാക്കള്‍ക്കെതിരെ ശക്തമായ നീങ്ങാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതായി സൂചന

മന്ത്രി കെ ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ് അടങ്ങിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയെങ്കിലും അതിനെ രാഷ്ട്രീയമായി നേരിടാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.
എം.എ. ബേബി അടക്കമുള്ള സി പി എം നേതാക്കള്‍ ജലീലിനെതിരെ രംഗത്ത് വന്നതോടെയാണ് അദ്ദേഹത്തെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. സി പി എം നേതാക്കള്‍ തന്റെ കാബിനറ്റിലുള്ള മന്ത്രിക്കെതിരെ രംഗത്തെത്തിയതില്‍ മുഖ്യമന്ത്രി അസ്വസ്ഥനാണ്. അതുകൊണ്ടാണ് ബേബിക്ക് പിന്നാലെ ജലീലിനെ അനുകൂലിച്ച് വിജയഘവന്‍ രംഗത്തെത്തിയത്. ഇത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണെന്നാണ് മനസിലാക്കുന്നത്.
ജലീല്‍ രാജീവയ്‌ക്കേണ്ടതില്ലെന്നും സുപ്രീം കോടതിയില്‍ പോയാലും രക്ഷിക്കണമെന്നുമാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ജലീലിനെതിരെ നീങ്ങിയ ലീഗ് നേതാക്കള്‍ക്കെതിരെ ശക്തമായ നീങ്ങാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതായി അറിയുന്നു. കെ എം. ഷാജിയുടെ വീട്ടിലെ റെയ്ഡ് ഇതിന്റെ ഭാഗമാണ്.
ജലീലിനെ പുറത്താക്കണമെന്ന ഉത്തരവാണ് രജിസ്ട്രാര്‍ കൈമാറിയത്. ഇനീ മുഖ്യമന്ത്രിയാണ് വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത്. പിണറായി വിജയന്‍ തന്നെയാണ് ഇപ്പോഴത്തെ ലോകായുക്തയെ നിയമിച്ചത്. സാധാരണ ഭരിക്കുന്ന സര്‍ക്കാരിനെതിരെ റിട്ടയേഡ് ജഡ്ജിമാര്‍ ഇത്തരത്തില്‍ ഉത്തരവുകള്‍ പാസാക്കാറില്ല. എന്നാല്‍ വിചിത്രമായ രീതിയിലാണ് ഇപ്പോഴത്തെ പെരുമാറ്റം.
ജലീലിന്റെ ബന്ധു കെടി അദീബിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ച നടപടി ചട്ടവിരുദ്ധമാണെന്നും അധികാര ദുര്‍വിനിയോഗമാണെന്നുമുളള കണ്ടെത്തലാണ് ലോകായുക്ത നടത്തിയത്. സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മന്ത്രിയെ തല്‍സ്ഥാനത്തുനിന്ന് മുഖ്യമന്ത്രി നീക്കണമെന്നും ഉത്തരവിലുണ്ട്. സാധാരണ ഗതിയില്‍ ഇത്തരത്തില്‍ ജഡ്ജിമാര്‍ ഉത്തരവുകള്‍ പാസാക്കാറില്ല. മന്ത്രിയെ പുറത്താക്കണമെന്ന് ഹൈക്കോടതി പോലും സാധാരണ ഉത്തരവിടാറില്ല.
മന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ലോകായുക്ത ഉത്തരവിനെതിരെ ജലീല്‍ ഹൈക്കോടതിയെ സമീപിച്ചത് തന്നെ മുഖ്യന്ത്രിയുടെ നിയമോപദേശത്തെ തുടര്‍ന്നാണ്. തന്റെ ഭാഗം പരിഗണിക്കാതെയും വസ്തുതകള്‍ പൂര്‍ണ്ണമായി അപഗ്രഥിക്കാതെയും ലോകായുക്ത ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കും വരെ ലോകായുക്ത ഉത്തരവിലെ തുടര്‍ നടപടികളും പാടില്ല. സ്റ്റേ വേണമെന്ന ജലീലിന്റെ നീക്കത്തിന് ഹൈക്കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകാനാണ് സാധ്യത. ബന്ധുനിയമനമെന്ന ആരോപണം നേരത്തെ ഹൈക്കോടതിയും ഗവര്‍ണ്ണറും പരിശോധിച്ചതാണെന്നും ഹര്‍ജിയിലുണ്ട്. ഇതൊന്നും പരിഗണിക്കാതെയുളള ഉത്തരവ് ഏകപക്ഷീയമാണെന്നാണ് വാദം. എന്നാല്‍ ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി നിയമപരപമായി നിലനില്‍ക്കില്ലെന്ന വാദവുമുണ്ട്. അതു താന്‍ മാനേജ് ചെയ്യാമെന്നാണ് മുഖ്യമന്ത്രിയുടെ വിശ്വാസം.
കെ എം ഷാജി എംഎല്‍എയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്ത നീക്കം ജലീലിനെ രക്ഷിക്കാന്‍ വേണ്ടിയുള്ളതാണെന്ന് ആരോപണമുണ്ട്. ജലീലിനെതിരെ നില്‍ക്കുന്ന ലീഗ് നേതാക്കളെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ജലീലിനെതിരെ എന്നും അതി ശക്തമായ നിലപാട് സ്വീകരിക്കുന്ന പി.കെ. ഫിറോസിനെ കുരുക്കാനും സി പി എം നീക്കം തുടങ്ങിയിട്ടുണ്ട്.
കണ്ണൂരിലെ വീട്ടില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. വിജിലന്‍സ് പരിശോധനയിലാണ് പണം കണ്ടെത്തിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂര്‍ മണലിലെയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് കണ്ണൂരില്‍ റെയ്ഡ് നടത്തിയത്. എന്നാല്‍ പണത്തിന് രേഖയുണ്ടെന്നാണ് ഷാജിയുടെ വിശദീകരണം.
കെ എം ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തതിന് പിന്നാലെയായിരുന്നു റെയ്ഡ്. കഴിഞ്ഞ ദിവസമാണ് ഷാജിക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കെ എം ഷാജി എംഎല്‍എക്ക് വരവില്‍ കവിഞ്ഞ സ്വത്തുള്ളതായി വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഷാജിയുടെ സ്വത്ത് സമ്പാദനത്തില്‍ വരവിനേക്കാള്‍ 166 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായാണ് വിജിലന്‍സ് കണ്ടെത്തല്‍.
2011 മുതല്‍ 2020 വരെയുള്ള കണക്ക് പ്രകാരം ഷാജിക്ക് 88,57,000 രൂപ വരവുളളതായി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 32,19,000 രൂപ ഇക്കാലയളവില്‍ ഷാജി ചെലവാക്കിയിട്ടുണ്ട്. എന്നാല്‍ രണ്ട് കോടിയോളം രൂപ ഇക്കാലയളവില്‍ ഷാജി സമ്പാദിച്ചതായാണ് വിജിലന്‍സ് കണ്ടെത്തല്‍.
സ്വത്ത് സമ്പാദത്തില്‍ വരവിനേക്കാള്‍ 166 ശതമാനത്തിന്റെ വര്‍ധനവാണ് ഷാജിക്ക് ഉണ്ടായിരിക്കുന്നതെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഷാജിക്കെതിരായി കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ഏതായാലും ജലീലിനെ പ്രതിരോധിക്കാന്‍ സിപി എമ്മും ഷാജിയെ പ്രതിരോധിക്കാന്‍ ലീഗും തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























