Widgets Magazine 

15
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായുള്ള പാരമ്പര്യ വിളക്കുകൾക്ക് ഇന്ന് തുടക്കമാകും...​ഗുരുവായൂർ ഏകാദശി 21 ന്


‌‌‌ന്യൂസിലൻഡിനെതിരായ അഞ്ചാം ഏകദിനം... ഇന്ത്യ 209 റൺസിന് പുറത്ത്, ടോപ് സ്കോറർമാർ അക്സർ പട്ടേലും ഇഷാൻ കിഷനും


കൽപ്പാത്തി രഥോത്സവത്തിൽ ഒന്നാം തേരിന്റെ പ്രയാണത്തോടെ അഗ്രഹാരവീഥികൾ ഭക്തജനസാഗരമായി... ആയിരങ്ങൾ കൽപ്പാത്തിയിൽ, അഗ്രഹാരങ്ങൾ ഉത്സവ ലഹരിയിലായി


തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം....


സ്വ‍ർണം കവർന്ന സംഭവം... തിരുവനന്തപുരം ചാലയിൽ ജ്വല്ലറി ഉടമയുടെ പക്കൽ നിന്ന് സ്വ‍ർണം കവർന്ന സംഭവത്തിൽ പിടിയിലായ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി....വാഹനത്തിൽ നിന്ന് ഓടിരക്ഷപ്പെട്ട ചാല സ്വദേശിയ്ക്കായി തെരച്ചിൽ തുടരുന്നു

ആറ്റുകാല്‍ പൊങ്കാല; ക്രമീകരണങ്ങളിങ്ങനെ; റോഡുകളിലെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല

02 MARCH 2026 07:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായുള്ള പാരമ്പര്യ വിളക്കുകൾക്ക് ഇന്ന് തുടക്കമാകും...​ഗുരുവായൂർ ഏകാദശി 21 ന്

പാലം മാറി കയറിയാൽ നിയമലംഘനം... രണ്ടാം പാലം 15ന് തുറക്കും, ഉദ്‌ഘാടനം മന്ത്രി പി കെ ബഷീർ നിർവഹിക്കും, മുഖ്യാതിഥി മന്ത്രി എം.ലിജു

കൽപ്പാത്തി രഥോത്സവത്തിൽ ഒന്നാം തേരിന്റെ പ്രയാണത്തോടെ അഗ്രഹാരവീഥികൾ ഭക്തജനസാഗരമായി... ആയിരങ്ങൾ കൽപ്പാത്തിയിൽ, അഗ്രഹാരങ്ങൾ ഉത്സവ ലഹരിയിലായി

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ വിപുലീകരിക്കാന്‍ വഴിയൊരുക്കി ഹഡില്‍ ഗ്ലോബല്‍-2026 ന് സമാപനം

കയ്പമംഗലം എംഡിഎംഎ കേസ്... നൈജീരിയൻ പൗരന്മാരടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നഗരത്തില്‍ ക്രമീകരണങ്ങളുടെ ഭാഗമായി തിങ്കള്‍ ഉച്ചയ്ക്ക് 1 മുതല്‍ ചൊവ്വ വൈകിട്ട് 8 വരെ പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ സമയം തിരുവനന്തപുരം നഗരാതിര്‍ത്തിക്കുള്ളില്‍ കണ്ടെയ്‌നര്‍ വാഹനങ്ങള്‍, ചരക്കു വാഹനങ്ങള്‍ മുതലായവ പ്രവേശിക്കുന്നതിനോ റോഡുകളിലോ സമീപത്തോ പാര്‍ക്ക് ചെയ്യുന്നിനോ അനുവദിക്കില്ല. പൊങ്കാല ദിവസം എയര്‍പോര്‍ട്ടിലേക്ക് പോകേണ്ട യാത്രക്കാര്‍ യാത്ര മുന്‍കൂട്ടി ക്രമീകരിച്ച്, തീരദേശ റോഡു വഴി എയര്‍പോര്‍ട്ടിലേക്ക് പോകണം. 2, 3 തീയതികളില്‍ ആറ്റുകാല്‍ ക്ഷേത്രപരിസരത്തുള്ളതും തിരക്ക് അനുഭവപ്പെടുന്നതുമായ പ്രധാന റോഡുകളായ

• കിള്ളിപ്പാലം പാടശ്ശേരി ചിറപ്പാലം ബണ്ട് റോഡ്,

• അട്ടക്കുളങ്ങര മണക്കാട് മാര്‍ക്കറ്റ് റോഡ് ,

• അട്ടക്കുളങ്ങര – കമലേശ്വരം റോഡ്,

• കമലേശ്വരം വലിയപള്ളി റോഡ്,

• കൊഞ്ചിറവിള – ആറ്റുകാല്‍ റോഡ്,

• ചിറമുക്ക് ഐരാണിമുട്ടം റോഡ് ,

• കിള്ളിപ്പാലം അട്ടക്കുളങ്ങര റോഡ്,

• അട്ടക്കുളങ്ങര ഈഞ്ചക്കല്‍ റോഡ് ,

• വെട്ടിമുറിച്ച കോട്ട – പടിഞ്ഞാറേകോട്ട റോഡ് ,

• മിത്രാനന്ദപുരം ശ്രീകണ്‌ഠേശ്വരം,

• പഴവങ്ങാടി സെന്‍ട്രല്‍ തിയറ്റര്‍ റോഡ്,

• പഴവങ്ങാടി എസ്പി ഫോര്‍ട്ട് ഹോസ്പിറ്റല്‍ റോഡ്,

• മേലേ പഴവങ്ങാടി പവര്‍ഹൗസ് റോഡ്,

• തകരപ്പറമ്പ് റോഡ്,

• ശ്രീകണ്‌ഠേശ്വരം പുന്നപുരം റോഡ്,

• കൈതമുക്ക് വഞ്ചിയൂര്‍ റോഡ്,

• വഞ്ചിയൂര്‍ പാറ്റൂര്‍ റോഡ്,

• വഞ്ചിയൂര്‍ നാലുമുക്ക് റോഡ്,

• ഉപ്പിടാംമൂട് ചെട്ടിക്കുളങ്ങര ഓവര്‍ ബ്രിഡ്ജ് റോഡ്,

• കുന്നുംപുറം ഉപ്പിടാംമൂട് റോഡ്,

• ഐരാണിമുട്ടം കാലടി മരുതൂര്‍ക്കടവ് റോഡ്,

• ചിറമുക്ക് ചെക്കിട്ടവിളാകം കൊഞ്ചിറവിള ബണ്ട് റോഡ് തുടങ്ങിയ റോഡുകളിലെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. ഈ പ്രദേശങ്ങളിലെ ഫുട്പാത്തുകളിലും പ്രധാന ജംക്ഷനുകളിലും വീതി കുറഞ്ഞ റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. പൊങ്കാലയിടാന്‍ ഭക്തജനങ്ങളുമായി വരുന്ന സ്വകാര്യ വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രധാന റോഡുകളിലോ എംസി, എംജി റോഡുകളിലോ പാര്‍ക്ക് ചെയ്യരുത്. ഗതാഗത തടസ്സമോ സുരക്ഷാ പ്രശ്‌നങ്ങളോ ഉണ്ടാക്കുന്ന വിധത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ! മുന്നറിയിപ്പു കൂടാതെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമ നടപടി സ്വീകരിക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.

തിരുവനന്തപുരം സിറ്റിയിലെ ഫുട്പാത്തുകളില്‍ അടുപ്പുകള്‍ കൂട്ടാന്‍ പാടില്ലെന്നു പൊലിസ് അറിയിച്ചു. തീപിടിത്തം ഒഴിവാക്കുന്നതിനായി പൊങ്കാല അടുപ്പുകള്‍ക്കു സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ പാടില്ല. വഴിവക്കിലും ഫുട്പാത്തിലും വാഹന, കാല്‍നടയാത്രയ്ക്ക് തടസ്സമുണ്ടാക്കുന്ന അനധികൃത കച്ചവടങ്ങള്‍ അനുവദിക്കില്ല. റോഡുകളില്‍ ആംബുലന്‍സ്, ഫയര്‍ ഫോഴ്‌സ്, പൊലീസ്, മറ്റ് അവശ്യ സര്‍വീസുകള്‍ തുടങ്ങിയ വാഹനങ്ങള്‍ കടന്നു പോകുന്നതിനുള്ള ആവശ്യമായ വഴിസൗകര്യം നല്‍കി മാത്രമേ പൊങ്കാല അടുപ്പുകള്‍ വയ്ക്കാന്‍ പാടുള്ളൂ.

 

ഭക്തജനങ്ങളുമായി വരുന്ന വാഹനങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്ന പാര്‍ക്കിങ് സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണം

• കരമന കല്‍പാളയം മുതല്‍ നിറമണ്‍കര പട്രോള്‍ പമ്പ് ഭാഗം വരെ റോഡിന്റെ ഇടത് വശം

• ഐരാണിമുട്ടം ഹോമിയോ കോളജ്

• ഐരാണിമുട്ടം റിസര്‍ച്ച് സെന്റര്‍

• ഗവ. കാലടി സ്‌കൂള്‍ ഗ്രൗണ്ട്

• മാഞ്ഞാലിക്കുളം ഗ്രൗണ്ട്

• വലിയപള്ളി പാര്‍ക്കിങ്

• ചിറപ്പാലം ഗ്രൗണ്ട്

• നിറമണ്‍കര എന്‍എസ്എസ് കോളജ് ഗ്രൗണ്ട്,

• പാപ്പനംകോട് എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ട്,

• കൈമനം ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സ് കോംപൗണ്ട്

• ദര്‍ശന ആഡിറ്റോറിയം, പാപ്പനംകോട്

• ശ്രീരാഗം ആഡിറ്റോറിയം ഗ്രൗണ്ട്, പാപ്പനംകോട്

• നേമം വിക്ടറി സ്‌കൂള്‍ ഗ്രൗണ്ട്

• പുന്നമൂട് ഗവ. ഹൈസ്‌ക്കൂള്‍ ഗ്രൗണ്ട്

• പാപ്പനംകോട് എസ്‌റ്റേറ്റ്

• തിരുവല്ലം ബിഎന്‍വി സ്‌കൂള്‍ ഗ്രൗണ്ട്

• തിരുവല്ലം ബൈപ്പാസ് റോഡ് പാര്‍ക്കിങ് ഗ്രൗണ്ട് 1

• തിരുവല്ലം ബൈപ്പാസ് റോഡ് പാര്‍ക്കിങ് ഗ്രൗണ്ട് 2

• എസ്എഫ്എസ് സ്‌കൂള്‍, കല്ലുവെട്ടാന്‍കുഴി

• മായംകുന്ന്, കോവളം ബീച്ച്

• വിപിഎസ് മലങ്കര എച്ച്എസ്എസ്, വെങ്ങാനൂര്‍ ക്രിക്കറ്റ് ഗ്രൗണ്ട്

• കോട്ടപ്പുറം സെന്റ് മേരീസ് സ്‌കൂള്‍

• തൈയ്ക്കാട് സംഗീത കോളജ്,

• പൂജപ്പുര ഗ്രൗണ്ട്

• പൂജപ്പുര എല്‍ബിഎസ് എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ട്,

• വഴുതക്കാട് പിടിസി ഗ്രൗണ്ട്

• ടാഗോര്‍ തീയറ്റര്‍ കോമ്പൗണ്ട്!

• കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്‌കൂള്‍

• കേരളാ യൂണിവേഴ്‌സിറ്റി ഓഫിസ്

• വഴുതക്കാട് വിമന്‍സ് കോളജ്

• സെന്റ് ജോസഫ് സ്‌കൂള്‍ ഗ്രൗണ്ട്

• ജിമ്മി ജോര്‍ജ് സ്‌റ്റേഡിയം കോമ്പൗണ്ട് വെള്ളയമ്പലം

പാര്‍ക്ക് ചെയ്തിരിക്കുന്ന എല്ലാ വാഹനങ്ങളിലും !െ്രെഡവര്‍/സഹായി ഉണ്ടായിരിക്കണം. അല്ലാത്ത പക്ഷം വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ െ്രെഡവര്‍/ സഹായിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം.

 

2, 3 തീയതികളില്‍

• ആറ്റിങ്ങല്‍ ഭാഗത്തു നിന്നും നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകേണ്ട ചരക്കു വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള ഹെവി വാഹനങ്ങള്‍ കഴക്കൂട്ടത്തു നിന്നും ബൈപ്പാസ് റോഡ് വഴിയും ശ്രീകാര്യം കേശവദാസപുരം പട്ടം വഴുതക്കാട് പൂജപ്പുര വഴിയും പോകണം.

• പേരൂര്‍ക്കട ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ ഊളന്‍പാറ ശാസ്തമംഗലം ഇടപ്പഴിഞ്ഞി പൂജപ്പുര വഴിയും പോകേണ്ടതാണ്.

• വെഞ്ഞാറമൂട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കേശവദാസപുരം പട്ടംവഴുതക്കാട് പൂജപ്പുര വഴി പോകണം.

• നെയ്യാറ്റിന്‍കര ഭാഗത്തു നിന്നും കഴക്കൂട്ടം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ ബാലരാമപുരം വിഴിഞ്ഞം എന്‍എച്ച് ബൈപ്പാസ് റോഡ് വഴി പോകണം.

ഭക്തജനങ്ങളുമായി 2ന് ഉച്ചയ്ക്ക് 2 മുതല്‍ 3ന് വെളുപ്പിന് 2 വരെ എത്തുന്ന വാഹനങ്ങള്‍

*എംസി റോഡു വഴിയും എന്‍എച്ച് വഴിയും കേശവദാസപുരം ഭാഗത്തു കൂടി കിഴക്കേകോട്ട ഭാഗത്തേക്കു വരുന്ന എല്ലാ വാഹനങ്ങളും അട്ടക്കുളങ്ങര ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം കിള്ളിപ്പാലം വഴിയോ, ഈഞ്ചക്കല്‍ വഴിയോ പാര്‍ക്കിങ് സ്ഥലങ്ങളിലേക്ക് പോകണം. (വലിയ വാഹനങ്ങള്‍:പൂജപ്പുര ഗ്രൗണ്ട്, പിടിസി ഗ്രൗണ്ട്, ചെറിയ വാഹനങ്ങള്‍:പൂജപ്പുര എല്‍ബിഎസ് ഗ്രൗണ്ട്, സംഗീത കോളജ്, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, കേരള യൂണിവേഴ്‌സിറ്റി ഓഫിസ്)

* നെടുമങ്ങാട് ഭാഗത്തു നിന്നും പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ് വഴി വരുന്ന വാഹനങ്ങള്‍ വെള്ളയമ്പലംവഴുതക്കാട് മേട്ടുക്കട തമ്പാനൂര്‍ വഴി കിള്ളിപ്പാലം ഭാഗത്തോ, അട്ടക്കുളങ്ങര ഭാഗത്തോ യാത്രക്കാരെ ഇറക്കിയ ശേഷം പാര്‍ക്കിങ് സ്ഥലങ്ങളിലേക്ക് പോകണം. (വലിയ വാഹനങ്ങള്‍: പൂജപ്പുര ഗ്രൗണ്ട്, സാല്‍വേഷന്‍ ആര്‍മി സ്‌കൂള്‍ ഗ്രൗണ്ട്. ചെറിയ വാഹനങ്ങള്‍: വിമന്‍സ് കോളജ്, ടാഗോര്‍ തിയറ്റര്‍, ജിമ്മി ജോര്‍ജ് സ്‌റ്റേഡിയം പാര്‍ക്കിങ് ഏരിയ)

* കാട്ടാക്കട ഭാഗത്തു നിന്നും പൂജപ്പുര വഴി വരുന്ന വാഹനങ്ങള്‍ ജഗതി വിമന്‍സ് കോളജ് ജംക്ഷന്‍ വഴിയോ മേട്ടുക്കട തമ്പാനൂര്‍ വഴി കിള്ളിപ്പാലം ഭാഗത്തോ, അട്ടക്കുളങ്ങര ഭാഗത്തോ യാത്രക്കാരെ ഇറക്കിയ ശേഷം പാര്‍ക്കിങ് സ്ഥലങ്ങളിലേക്ക് പോകണം. (വലിയ വാഹനങ്ങള്‍:പൂജപ്പുര ഗ്രൗണ്ട്, സാല്‍വേഷന്‍ ആര്‍മി സ്‌കൂള്‍ ഗ്രൗണ്ട്. ചെറിയ വാഹനങ്ങള്‍: വിമന്‍സ് കോളജ്, ടാഗോര്‍ തിയറ്റര്‍, ജിമ്മി ജോര്‍ജ് സ്‌റ്റേഡിയം പാര്‍ക്കിങ് ഏരിയ)

* നെയ്യാറ്റിന്‍കര ഭാഗത്തു നിന്നും പള്ളിച്ചല്‍ പാപ്പനംകോട് വഴി വരുന്ന വാഹനങ്ങള്‍ കിള്ളിപ്പാലം ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം കരമന വഴി പാര്‍ക്കിങ് സ്ഥലങ്ങളിലേക്ക് പോകണം. (വലിയ വാഹനങ്ങള്‍:നീറമണ്‍കര എന്‍എസ്എസ് കോളജ്, പാപ്പനംകോട് എസ്‌റ്റേറ്റ്, ഐരാണിമുട്ടം ഹോമിയോ കോളജ്, ഐരാണിമുട്ടം ഹോമിയോ കോളജ് റിസര്‍ച്ച് സെന്റര്‍, നീറമണ്‍കര മുതല്‍ പള്ളിച്ചല്‍ വരെയുള്ള റോഡിന്റെ ഇടതുവശത്ത് ചെറിയ വാഹനങ്ങള്‍: പാപ്പനംകോട് എസ്‌സിടി എന്‍ജിനീയറിങ് കോളജ്, ചിറപ്പാലം ഗ്രൗണ്ട്, കാലടി സ്‌കൂള്‍ ഗ്രൗണ്ട്)

* കഴക്കൂട്ടം കോവളം ബൈപ്പാസ് വഴി വരുന്ന എല്ലാ വാഹനങ്ങളും അട്ടക്കുളങ്ങര യാത്രക്കാരെ ഇറക്കിയ ശേഷം പാര്‍ക്കിങ് സ്ഥലങ്ങളിലേക്ക് പോകണം. (വലിയ വാഹനങ്ങള്‍:തിരുവല്ലം ബൈപ്പാസ് പാര്‍ക്കിങ് ഗ്രൗണ്ട്1, തിരുവല്ലം ബൈപ്പാസ് പാര്‍ക്കിങ് ഗ്രൗണ്ട്1, ചാക്ക മുതല്‍ കഴക്കൂട്ടം വരെയുള്ള ബൈപ്പാസ് റോഡിന്റെ വശങ്ങളില്‍ ഗതാഗതത്തിന് തടസ്സമുണ്ടാകാത്ത വിധത്തില്‍ ചെറിയ വാഹനങ്ങള്‍: തിരുവല്ലം ബിഎന്‍വി സ്‌കൂള്‍, ഐരാണിമുട്ടം ഹോമിയോ കോളജ് )

3ന് വെളുപ്പിന് 2 മുതല്‍ എത്തുന്ന വാഹനങ്ങള്‍

* എംസി റോഡു വഴിയും എന്‍എച്ച് വഴിയും കേശവദാസപുരം ഭാഗത്തു കൂടി കിഴക്കേകോട്ട ഭാഗത്തേക്കു വരുന്ന എല്ലാ വാഹനങ്ങളും ഓവര്‍ ബ്രിഡ്ജ് ഭാഗത്ത് ആള്‍ക്കാരെ ഇറക്കിയ ശേഷം തമ്പാനൂര്‍പനവിള ബേക്കറി ജംക്ഷന്‍ വഴി പാര്‍ക്കിങ് സ്ഥലങ്ങളിലേക്ക് പോകണം. (വലിയ വാഹനങ്ങള്‍:പൂജപ്പുര ഗ്രൗണ്ട്, പിടിസി ഗ്രൗണ്ട്, സാല്‍വേഷന്‍ ആര്‍മി സ്‌കൂള്‍ ചെറിയ വാഹനങ്ങള്‍:കേരള യൂണിവേഴ്‌സിറ്റി ഓഫിസ്,സെന്റ് ജോസഫ് സ്‌കൂള്‍)

* നെടുമങ്ങാട് ഭാഗത്തു നിന്നും പേരൂര്‍ക്കട,വട്ടിയൂര്‍ക്കാവ് വഴി വരുന്ന വലിയ വാഹനങ്ങള്‍ വെള്ളയമ്പലംവഴുതക്കാട് വഴി മേട്ടുക്കടയില്‍ ആള്‍ക്കാരെ ഇറക്കിയ ശേഷം മോഡല്‍ സ്‌കൂള്‍ ജംക്ഷന്‍പനവിള ബേക്കറി ജംക്ഷന്‍ വഴി പാര്‍ക്കിങ് സ്ഥലങ്ങളിലേക്ക് പോകണം. ചെറിയ വാഹനങ്ങള്‍ തമ്പാനൂര്‍ പൊന്നറ പാര്‍ക്കിന് സമീപം ആള്‍ക്കാരെ ഇറക്കിയ ശേഷം തമ്പാനൂര്‍പനവിള ബേക്കറി ജംക്ഷന്‍ വഴി പാര്‍ക്കിങ് സ്ഥലങ്ങളിലേക്ക് പോകണം. (വലിയ വാഹനങ്ങള്‍: , സാല്‍വേഷന്‍ ആര്‍മി സ്‌കൂള്‍ ചെറിയ വാഹനങ്ങള്‍: ടാഗോര്‍ തിയറ്റര്‍, സംഗീത കോളജ്, തൈക്കാട്, സെന്റ് ജോസഫ് സ്‌കൂള്‍, കേരളാ യൂണിവേഴ്‌സിറ്റി ഓഫിസ് )

* കാട്ടാക്കട ഭാഗത്തു നിന്നും പൂജപ്പുര വഴി വരുന്ന വലിയ വാഹനങ്ങള്‍ ജഗതി വിമന്‍സ് കോളജ് ജംക്ഷന്‍ വഴി മേട്ടുക്കടയെത്തി യാത്രക്കാരെ ഇറക്കിയശേഷം പാര്‍ക്കിങ് സ്ഥലങ്ങളിലേക്ക് പോകണം. ചെറിയ വാഹനങ്ങള്‍ തമ്പാനൂര്‍ പൊന്നറ പാര്‍ക്കിന് സമീപം ആള്‍ക്കാരെ ഇറക്കിയ ശേഷം തമ്പാനൂര്‍പനവിള ബേക്കറി ജംക്ഷന്‍ വഴി പാര്‍ക്കിങ് സ്ഥലങ്ങളിലേക്ക് പോകണം.

(വലിയ വാഹനങ്ങള്‍: പൂജപ്പുര ഗ്രൗണ്ട്. ചെറിയ വാഹനങ്ങള്‍: വിമന്‍സ് കോളേജ്, പിടിസി ഗ്രൗണ്ട്)

• നെയ്യാറ്റിന്‍കര ഭാഗത്തു നിന്നും പള്ളിച്ചല്‍ പാപ്പനംകോട് വഴി വരുന്ന വാഹനങ്ങള്‍ കരമന ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം പാര്‍ക്കിങ് സ്ഥലങ്ങളിലേക്ക് പോകണം. (വലിയ വാഹനങ്ങള്‍:നീറമണ്‍കര എന്‍എസ്എസ് കോളജ്, പാപ്പനംകോട് എസ്‌റ്റേറ്റ് ചെറിയ വാഹനങ്ങള്‍:പാപ്പനംകോട് എസ്‌സിടി എന്‍ജിനീയറിങ് കോളജ്, ദര്‍ശന ആഡിറ്റോറിയം പാപ്പനംകോട്, ശ്രീരാഗം ആഡിറ്റോറിയം പാപ്പനംകോട്, വിക്ടറി സ്‌കൂള്‍ ഗ്രൗണ്ട് നേമം )

* കഴക്കൂട്ടം കോവളം ബൈപ്പാസ് വഴി വരുന്ന എല്ലാ വാഹനങ്ങളും ഈഞ്ചക്കല്‍ ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം പാര്‍ക്കിങ് സ്ഥലങ്ങളിലേക്ക് പോകണം. (വലിയ വാഹനങ്ങള്‍:തിരുവല്ലം ബൈപ്പാസ് പാര്‍ക്കിങ് ഗ്രൗണ്ട്1, തിരുവല്ലം ബൈപ്പാസ് പാര്‍ക്കിങ് ഗ്രൗണ്ട്2, ചെറിയ വാഹനങ്ങള്‍:തിരുവല്ലം ബിഎന്‍വി സ്‌കൂള്‍, ഐരാണിമുട്ടം ഹോമിയോ കോളജ്, എസ്എഫ്എസ് സ്‌കൂള്‍, കല്ലുവെട്ടാന്‍കുഴി, മായംകുന്ന്, കോവളം ബീച്ച്, വിപിഎസ് മലങ്കര, എച്ച്എസ്എസ്, വെങ്ങാനൂര്‍)

• കോവളം ,വെള്ളായണി ഭാഗങ്ങളില്‍ നിന്നും വരുന്ന വലിയ വാഹനങ്ങള്‍ തിരുവല്ലം ജംക്ഷനില്‍ നിന്നും എന്‍എച്ച് ബൈപ്പാസ് വഴി ഈഞ്ചക്കല്‍ ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം പാര്‍ക്കിങ് സ്ഥലങ്ങളിലേക്ക് പോകണം. ചെറിയ വാഹനങ്ങള്‍ അമ്പലത്തറ ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം കുമരിചന്ത വഴി പാര്‍ക്കിങ് സ്ഥലങ്ങളിലേക്ക് പോകണം. (വലിയ വാഹനങ്ങള്‍:തിരുവല്ലം ബൈപ്പാസ് പാര്‍ക്കിങ് ഗ്രൗണ്ട്1, തിരുവല്ലം ബൈപ്പാസ് പാര്‍ക്കിങ് ഗ്രൗണ്ട്2, ചെറിയ വാഹനങ്ങള്‍:തിരുവല്ലം ബിഎന്‍വി സ്‌കൂള്‍, എസ്എഫ്എസ് സ്‌കൂള്‍, കല്ലുവെട്ടാന്‍കുഴി, മായംകുന്ന്, കോവളം ബീച്ച്, വിപിഎസ് മലങ്കര, എച്ച്എസ്എസ്, വെങ്ങാനൂര്‍)

പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങളുമായി കൊല്ലം, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വര്‍ക്കല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബൈപ്പാസ് റോഡില്‍ ചാക്ക ഭാഗത്ത് നിന്ന് തിരിഞ്ഞ് ആള്‍സെയ്‌ന്റെസ്‌വേളിപെരുമാതുറ വഴിയുള്ള തീരദേശറോഡു വഴിയും വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഈ!ഞ്ചക്കല്‍ ചാക്ക – കഴക്കൂട്ടം ബൈപ്പാസ് റോഡ് വഴി വെട്ടുറോഡ് ഭാഗത്തെത്തിയും പോകണം.

കെഎസ്ആര്‍ടിസി ബസുകളുടെ വിന്യാസം

ഉള്ളൂര്‍, ശ്രീകാര്യം, എംസി റോഡ്, പേരൂര്‍ക്കട എന്നീ ഭാഗത്തേക്ക് സര്‍വീസ് നടത്തേണ്ട ഓര്‍ഡിനറി ബസുകള്‍ വികാസ് ഭവനില്‍ കേന്ദ്രീകരിക്കുകയും അവിടെ നിന്നും പിഎംജി, ആശാന്‍ സ്‌ക്വയര്‍ വഞ്ചിയൂര്‍, ഉപ്പിടാംമൂട് പാലം, ഫോര്‍ട്ട് സ്‌കൂള്‍, എസ്പി ഫോര്‍ട്ട് ആശുപത്രി, വാഴപ്പള്ളി ജംക്ഷന്‍, അട്ടക്കുളങ്ങര, കിഴക്കേക്കോട്ട, പഴവങ്ങാടി ഓവര്‍ ബ്രിഡ്ജ് വരെ നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുന്‍പ് എത്തണം. പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങളെ ഈസ്റ്റ് ഫോര്‍ട്ട് നോര്‍ത്ത് സ്റ്റാന്‍ഡില്‍ നിന്നും കയറ്റി സര്‍വീസ് നടത്തും.

നെയ്യാറ്റിന്‍കര, നേമം ഭാഗത്തേക്കുള്ള ബസുകള്‍ കരമന പിആര്‍എസ് ഹോസ്പിറ്റല്‍ കിള്ളിപ്പാലം റൗണ്ട് കറങ്ങി നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുന്‍പ് പാര്‍ക്ക് ചെയ്ത് നെയ്യാറ്റിന്‍കര, നേമം ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തും. നെയ്യാറ്റിന്‍കര, നേമം ഭാഗങ്ങളില്‍ നിന്നും വരുന്ന ബസുകള്‍ കൈമനം കരുമം റോഡ് വഴി കാലടി സ്‌കൂള്‍ മുതല്‍ മരുതൂര്‍ക്കടവ് പാലം വരെ നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുന്‍പ് പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റി തിരികെ ഇതേ റൂട്ട് വഴി സര്‍വീസ് നടത്തും

മലയിന്‍കീഴ് കാട്ടാക്കട ഭാഗത്തേക്കുള്ള ബസുകള്‍ ബേക്കറി ജംക്ഷനില്‍ പാര്‍ക്ക് ചെയ്ത് നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുന്‍പ് പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റി കാട്ടാക്കട ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തും. വിഴിഞ്ഞം, തിരുവല്ലം ഭാഗത്ത് നിന്നുള്ള ബസുകള്‍ തിരുവല്ലത്തു നിന്നും തിരിഞ്ഞ് ബൈപ്പാസ് റോഡ് വഴി ബൈപ്പാസ് പരുത്തിക്കുഴി തിരിഞ്ഞു സര്‍വീസ് റോഡ് വഴി ആര്യന്‍കുഴി റോഡിലൂടെ കമലേശ്വരം സ്‌കൂളിനടുത്ത് നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുന്‍പ് പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റി അമ്പലത്തറ തിരുവല്ലം വിഴിഞ്ഞം ഭാഗത്തേക്ക് വണ്‍വേ ആയി സര്‍വീസ് നടത്തും

തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നു ദീര്‍ഘദൂര സര്‍വീസുകള്‍ (റിസര്‍വേഷന്‍) കൃത്യമായി വന്നു പോകുന്നതിനുള്ള സംവിധാനം ക്രമീകരിക്കും. ഹ്രസ്വദൂര ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ പാളയം ജംക്ഷന്‍ മുതല്‍ പനവിളവരെ പാര്‍ക്ക് ചെയ്ത് നിവേദ്യത്തിനു ശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡില്‍ തിരക്കനുസരിച്ച് പനവിള നിന്നും തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റിലേക്ക് ബസുകള്‍ കടത്തിവിട്ട് സര്‍വീസ് ക്രമീകരിക്കും

ഈഴുവന്‍ചിറ, കിഴക്കേക്കോട്ടയില്‍ വരുന്ന ബസുകള്‍ ഈഴുവന്‍ചിറ വഴി വണ്‍വേ ആയി പാര്‍ക്ക് ചെയ്ത് യാത്രക്കാരെ നിവേദ്യത്തിനു ശേഷം കിഴക്കേക്കോട്ടയില്‍ ഇറക്കി യാത്രക്കാരെ കയറ്റി സര്‍വീസ് നടത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹമാസിന്റെ തലയ്ക്കടിച്ച് ഷിൻബെറ്റ് നടത്തിയ സത്യം..! മാളം തീയിട്ട് അബു യൂനിസിനെ കത്തിച്ച് IDF..!ബുദ്ധിരാക്ഷസൻ ചാരം  (1 minute ago)

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പി ടി ഉഷയ്ക്ക് ആശ്വാസം... ഐഒഎ ജനറൽ കൗൺസിലിലേക്ക് ഐസ് ഹോക്കി അസോസിയേഷൻ സമർപ്പിച്ച പ്രതിനിധികളുടെ പട്ടികയ്ക്ക് അം​ഗീകാരം നൽകി വരണാധികാരി  (9 minutes ago)

ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായുള്ള പാരമ്പര്യ വിളക്കുകൾക്ക് ഇന്ന് തുടക്കമാകും...​ഗുരുവായൂർ ഏകാദശി 21 ന്  (14 minutes ago)

‌‌‌ന്യൂസിലൻഡിനെതിരായ അഞ്ചാം ഏകദിനം... ഇന്ത്യ 209 റൺസിന് പുറത്ത്, ടോപ് സ്കോറർമാർ അക്സർ പട്ടേലും ഇഷാൻ കിഷനും  (21 minutes ago)

പാലം മാറി കയറിയാൽ നിയമലംഘനം... രണ്ടാം പാലം 15ന് തുറക്കും, ഉദ്‌ഘാടനം മന്ത്രി പി കെ ബഷീർ നിർവഹിക്കും, മുഖ്യാതിഥി മന്ത്രി എം.ലിജു  (32 minutes ago)

കൽപ്പാത്തി രഥോത്സവത്തിൽ ഒന്നാം തേരിന്റെ പ്രയാണത്തോടെ അഗ്രഹാരവീഥികൾ ഭക്തജനസാഗരമായി... ആയിരങ്ങൾ കൽപ്പാത്തിയിൽ, അഗ്രഹാരങ്ങൾ ഉത്സവ ലഹരിയിലായി  (1 hour ago)

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ വിപുലീകരിക്കാന്‍ വഴിയൊരുക്കി ഹഡില്‍ ഗ്ലോബല്‍-2026 ന് സമാപനം  (1 hour ago)

കയ്പമംഗലം എംഡിഎംഎ കേസ്... നൈജീരിയൻ പൗരന്മാരടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്  (1 hour ago)

സഹകരണ മേഖലയിലെ നിക്ഷേപകർക്ക് പൂർണ ഗ്യാരണ്ടി സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി  (1 hour ago)

ശബരിമല തീർത്ഥാടനം.... കെ.എസ്.ആർ.ടി.സി. ബസുകളിൽ പമ്പവരെയുള്ള ടിക്കറ്റ് കിട്ടണമെങ്കിൽ, ശബരിമല ദർശനത്തിനുവേണ്ടി വെർച്വൽ ക്യൂ ബുക്ക് ചെയ്തതിന്റെ രേഖ കാണിക്കണം... ഇല്ലെങ്കിൽ നിലയ്ക്കൽവരെയുള്ള ടിക്കറ്റ്  (2 hours ago)

  ന്യൂസിലൻഡിനെതിരായ അഞ്ചാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച...  (2 hours ago)

സ്റ്റാർട്ടപ്പ് വളർച്ചയ്ക്ക് പുത്തൻ ഊർജ്ജമേകാൻ 'സ്കെയിൽ-അപ്പ് ക്യാപിറ്റൽ' പദ്ധതികളും പ്രവാസി നിക്ഷേപവും സഹായകമാകുമെന്ന് വിദഗ്ധർ  (2 hours ago)

ബഹിരാകാശ ഗവേഷണ രംഗത്ത് പുതു ചരിത്രം കുറിച്ച് ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ്... സ്റ്റാർഷിപ്പിന്റെ 15ാമത് പരീക്ഷണ വിക്ഷേപണത്തിലാണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്  (3 hours ago)

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം....  (3 hours ago)

പഞ്ചാബിൽ രണ്ട് തീർഥാടന ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് തീർഥാടകർ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends