ലോറിയിൽ നിന്ന് ഗ്യാസ് സിലണ്ടർ തെറിച്ച് വീണ് വീട്ടിലിരുന്ന അഞ്ചു വയസ്സുകാരന്റെ കാലൊടിഞ്ഞു... ഡ്രൈവറുടെ അനാസ്ഥ...

ഗ്യാസ് ഏജന്‍സിയുടെ വാഹനത്തില്‍ നിന്ന് പാചകവാതക സിലിന്‍ഡര്‍ തെറിച്ചു വീണ് വീടിന്റെ സിറ്റൗട്ടിലിരുന്ന് പഠിക്കുകയായിരുന്ന അഞ്ചു വയസ്സുകാരന്റെ കാലൊടിഞ്ഞു.
കോന്നി മരങ്ങാട് സോപാനത്തില്‍ ബിജുകുമാറിന്റെ മകന്‍ രോഹിത്തിനാണ് ഈ ദുരനുഭവം ഉണ്ടായത്. കോന്നി ഗവ.എല്‍.പി.എസിലെ പ്രീ-പ്രൈമറി വിദ്യാര്‍ഥിയാണ് രോഹിത്ത്.
കോന്നി-പൂങ്കാവ് റോഡിൽ ആനക്കടവിലായിരുന്നു സംഭവം. തിങ്കളാഴ്ച 12.30-നാണ് സംഭവം. റോഡിന്റെ വശത്തെ താഴ്ന്ന ഭാഗത്താണ് രോഹിത്തിന്റെ വീട്. കോന്നിയിൽ നിന്ന് വട്ടക്കാവിലെ ഗോഡൗണിലേക്കു പോയ മിനിലോറിയിൽ നിന്നാണ് കാലി സിലിണ്ടർ തെറിച്ചുവീണത്.
റോഡിലൂടെ പോയ ഐ.ഒ.സി. ഗ്യാസ് ഏജന്‍സിയുടെ വാഹനത്തില്‍ നിന്നാണ് കാലിയായ സിലിന്‍ഡര്‍ തെറിച്ചു വീണത്. പുറകിലത്തെ ഡോര്‍തുറന്ന് മൂന്ന് സിലിന്‍ഡറുകള്‍ റോഡില്‍ വീണു. അതിലൊരണ്ണമാണ് തെറിച്ച് രോഹിത്തിന്റെ കാലില്‍ പതിച്ചത്. സിലിന്‍ഡര്‍ പതിച്ച് സിറ്റൗട്ടില്‍ കിടന്ന മേശയും മറിഞ്ഞു വീണു.
വീടിന്റെ വരാന്തയിൽ മറ്റൊരു കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന രോഹിത്തിന്റെ കരച്ചിൽ കേട്ടാണ് വീട്ടുകാർ ഓടിയെത്തിയത്. ലോറി നിർത്തി ഇറങ്ങിവന്ന ജോലിക്കാർ കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോകാമെന്നു പറയുകയും സിലിണ്ടർ എടുത്തു കൊണ്ടു പോവുകയും ചെയ്തെന്ന് വീട്ടുകാർ പറയുന്നു. ഇളകൊള്ളൂരിലെ ഗ്യാസ് ഗോഡൗണിലേക്ക് സിലിന്‍ഡറുകൾ എടുക്കാന്‍ പോയ വാഹനം അമിത വേഗത്തിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
വീട്ടുകാർ അതുവഴി വന്ന കാറിൽ കുട്ടിയെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആദ്യം കുട്ടിയെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ പിന്നീട് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രോഹിത്തിന്റെ കാലിന് ഇന്നു ശസ്ത്രക്രിയ നടത്തും. കോന്നി പോലീസ് വിഷയത്തിൽ കേസെടുത്തു.
അതേസമയം, കോവിഡ് പോസിറ്റീവായ യുവതി അപകടത്തിൽപ്പെട്ടപ്പോൾ ആംബുലൻസുകൾ സഹായിക്കാൻ തയ്യാറായില്ലെന്ന് ആരോപണം. കൊല്ലം കടയ്ക്കൽ സ്വദേശിനിയായ നാൽപ്പതുകാരിക്കാണ് ആരും സഹായിക്കാൻ മുന്നോട്ട് വരാത്തതിനെ തുടർന്ന് ഒന്നരമണിക്കൂറോളം നടുറോഡിൽ കഴിയേണ്ടി വന്നത്. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയായിരുന്നു സംഭവം.
അഞ്ചലിലെ സ്വകാര്യ ലാബോറട്ടറയിൽ നിന്നും കോവിഡ് പരിശോധന നടത്തി കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ഇതിനിടയാണ് കോവിഡ് പോസിറ്റീവാണെന്ന വിവരം ഫോണിലൂടെ ലഭിക്കുന്നത്.
ഇതുകേട്ട് പരിഭ്രാന്തിയിലായ ഇവർ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. സമീപത്തെ വൈദ്യുതത്തൂണിലിടിച്ച വാഹനം തലകീഴായി മറിഞ്ഞു. ചെറിയ പരിക്കുകളുണ്ടായിരുന്ന യുവതി കാറിൽ നിന്നും സ്വയം പുറത്തേക്കിറങ്ങിയെങ്കിലും കോവിഡ് സ്ഥിരീകരിച്ചിരുന്നതിനാൽ ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലൻസുകൾ തയ്യാറായില്ലെന്നാണ് ആരോപണം.
സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന യുവതിക്ക് പിപിഇ കിറ്റ് നൽകിയിരുന്നുവെങ്കിലും കോവിഡ് രോഗിയെ കൊണ്ടു പോകാൻ ഫയർ ആംബുലൻസ് ഉപയോഗിക്കാന്‍ വ്യവസ്ഥ ഇല്ലെന്നായിരുന്നു ഇവരുടെ നിലപാട്. വീട്ടിലാക്കിയാൽ മതിയെന്ന് യുവതി തന്നെ ആവശ്യപ്പെട്ടതനുസരിച്ച് കടയ്ക്കൽ താലൂക്ക് ആശുപത്രിക്ക് മുന്നിലെ സ്വകാര്യ ആംബുലൻസ് സര്‍വീസുകളെ ഉൾപ്പെടെ സമീപിച്ചെങ്കിലും ആരും സഹായിക്കാൻ മുന്നോട്ട് വന്നില്ലെന്നാണ് പരാതി.
പിന്നീട് കടയ്ക്കൽ പൊലീസ് ഇടപെട്ട് 108 ആംബുലന്‍സ് വിളിച്ചു വരുത്തിയെങ്കിലും യുവതിയെ സഹായിക്കാൻ ഇവരും തയ്യാറായില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഒടുവിൽ സ്ത്രീയുടെ ബന്ധുവായ മറ്റൊരു യുവതി എത്തി കാറിലാണ് ഇവരെ വീട്ടില്ക്ക് മാറ്റിയത്.
https://www.facebook.com/Malayalivartha