തൃശൂര്‍പൂരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഭംഗിയായി നടത്തുമെന്ന് പൂരം നടത്തിപ്പുകാരായ തിരുവമ്ബാടി-പാറമേക്കാവ് ദേവസ്വം അധികൃതര്‍

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഇത്തവണ തൃശൂര്‍പൂരം ഭംഗിയായി നടത്തുമെന്ന് പൂരം നടത്തിപ്പുകാരായ തിരുവമ്ബാടി-പാറമേക്കാവ് ദേവസ്വം അധികൃതര്‍ അറിയിച്ചു.
പൂരത്തിന് എത്തുന്നവര്‍ 72 മണിക്കൂറിനകം എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം. ഇത് ആരോഗ്യവകുപ്പ്, പൊലീസ് അധികൃതര്‍ പരിശോധിച്ച ശേഷമേ കടത്തിവിടുകയുളളുവെന്നും കളക്ടറേറ്റില്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗ ശേഷം ദേവസ്വം അധികൃതര്‍ അറിയിച്ചു.
ഇരു ദേവസ്വവുമായും ബന്ധപ്പെട്ടവരും 72 മണിക്കൂറിനകം എടുത്ത കൊവിഡ് നെഗറ്റീവിറ്റി സര്‍ട്ടിഫിക്കറ്റോ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം. ആള്‍ക്കൂട്ട നിയന്ത്രണത്തിന് പൊലീസുമായി ചേര്‍ന്ന് നടപടിയുണ്ടാകും.
പൂരം നടക്കുന്ന നഗര ഹൃദയത്തിലേക്കുളള 19 റോഡുകളിലും ചെക്പോയിന്റുണ്ടാകും. അവിടെ ആരോഗ്യ വകുപ്പ്, പൊലീസ് പരിശോധനയുമുണ്ടാകും. പൂരസമയം പ്രധാന റോഡുകള്‍ അടക്കും.
പത്ത് വയസില്‍ താഴെയുളള കുട്ടികളെ പൂരസ്ഥലത്തേക്ക് പ്രവേശിപ്പിക്കില്ല. 60 വയസിന് മുകളില്‍ എത്ര പ്രായമുളളവര്‍ക്കും കൊവിഡ് വാക്സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പ്രവേശനം നല്‍കും.
പൂര ചടങ്ങുകള്‍ക്കോ ചടങ്ങുകളുടെ സമയമോ,പ്രൗഢിയോ, ആനയോ, ആളുകളോ ഒന്നും കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ദേവസ്വം അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha