മംഗലാപുരത്ത് ബോട്ട് കപ്പലിൽ ഇടിച്ച് അപകടം; രണ്ട് മരണം, ഏഴുപേരെ കാണാതായി: അഞ്ചുപേരെ രക്ഷിച്ചു

മംഗലാപുരത്ത് പുറംകടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലില്‍ ഇടിച്ച് അപകടം. രണ്ടുപേർ മരണപെട്ടു, ഏഴുപേരെ ഇതുവരെയും കണ്ടുകിട്ടിയില്ല. അഞ്ച് പേരെ രക്ഷപെടുത്തുകയും ചെയ്തു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. കോഴിക്കോട് ബേപ്പൂരില്‍ നിന്നും മീന്‍പിടിക്കാന്‍ പോയ ഐഎസ്ബി റബ്ബ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മഗംലാപുരം തീരത്തു നിന്നും 26 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചായിരുന്നു സംഭവം നടന്നത്.
ബോട്ടിൽ 14 തൊഴിലാളിയാണ് ഉണ്ടായിരുന്നത് . അപകടത്തില്‍പ്പെട്ട തൊഴിലാളികളില്‍ ഏഴ് പേര് തമിഴ്നാട് സ്വദേശികളാണ്. ഏഴ് പേര് ഒഡീഷ, ബംഗാള്‍ സ്വദേശികളുമാണ്. ഇടിച്ച കപ്പല്‍ ഏതാണെന്നു ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.
അപകടം നടന്ന സ്ഥലത്ത് കോസ്റ്റ്ഗാര്‍ഡിന്റെ രാജ്ദൂത് എന്ന ബോട്ടും ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ബേപ്പൂര്‍ സ്വദേശി ജാഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ബോട്ട്.
https://www.facebook.com/Malayalivartha
























