കണ്ണുതള്ളി ജിആര്‍ അനില്‍... തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിപിഐയ്യില്‍ സിബിഐ അന്വേഷണം തകൃതി; സീറ്റ് കിട്ടാത്ത മന്ത്രിമാരും എംഎല്‍എമാരും നൈസായി പണി കൊടുത്തത് ചോദ്യം ചെയ്ത് സ്ഥാനാര്‍ത്ഥികള്‍; നെടുമങ്ങാട്ടെ തിരഞ്ഞെടുപ്പിനെ ചൊല്ലി സി.പി.ഐ യോഗത്തില്‍ തര്‍ക്കം; ജിആര്‍ അനിലിനെ പരിഹസിച്ച് ദിവാകരന്‍

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോണ്‍ഗ്രസില്‍ മാത്രമായിരിക്കും അടി എന്ന് കരുതിയെങ്കില്‍ തെറ്റി. ഇപ്പോള്‍ സാക്ഷാല്‍ കാനത്തിന്റെ സിപിഐയിലും അടി തകര്‍ക്കുകയാണ്.
നെടുമങ്ങാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനത്തിന് സ്ഥലം എം.എല്‍.എയായ സി. ദിവാകരന്‍ സാമ്പത്തികസഹായം ലഭ്യമാക്കുന്നതിലടക്കം കാര്യമായൊന്നും ചെയ്തില്ലെന്നാരോപിച്ച് സ്ഥാനാര്‍ത്ഥിയും മുന്‍ ജില്ലാ സെക്രട്ടറിയുമായ ജി.ആര്‍. അനില്‍ രംഗത്തെത്തിയത് ഇന്നലെ ചേര്‍ന്ന സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വാക്കുതര്‍ക്കത്തിനിടയാക്കി.
ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി ചേര്‍ന്ന യോഗത്തിലാണ് ദിവാകരനും അനിലും തമ്മില്‍ വാക്കേറ്റമുണ്ടായത്. ദിവാകരന്‍ യോഗത്തില്‍ സംസാരിക്കവേ അനില്‍ തര്‍ക്കമുന്നയിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ രാഷ്ട്രീയം ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ കൂടുതല്‍ ശ്രമിക്കുന്നതിന് പകരം, പെന്‍ഷന്റെയും കിറ്റിന്റെയും കാര്യം പറയാനാണ് സ്ഥാനാര്‍ത്ഥികള്‍ കൂടുതലും ശ്രദ്ധിച്ചതെന്ന് ദിവാകരന്‍ യോഗത്തില്‍ പറഞ്ഞു.
രാഷ്ട്രീയം പറഞ്ഞുവേണം തിരഞ്ഞെടുപ്പിനെ നേരിടാന്‍. കമ്മ്യൂണിസ്റ്റുകാര്‍ അതാണ് ചെയ്യേണ്ടതെന്നും നമ്മുടെ സ്ഥാനാര്‍ത്ഥികളും അതില്‍ ശ്രദ്ധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതൊക്കെ സംസ്ഥാന നേതൃത്വം ശ്രദ്ധിക്കേണ്ട കാര്യമായിരുന്നുവെന്ന് ഇതിനിടയില്‍ ജി.ആര്‍. അനില്‍ തര്‍ക്കമുന്നയിച്ചു. നീ അവിടെ ഇരിക്കൂ, ഞാന്‍ സംസാരിക്കട്ടെയെന്ന് ദിവാകരന്‍ പറഞ്ഞതോടെ അനില്‍ വീണ്ടും ആക്ഷേപമുയര്‍ത്തി.
നെടുമങ്ങാട്ടെ പ്രചാരണരംഗത്ത് എം.എല്‍.എയുടെ സംഭാവന കാര്യമായുണ്ടായില്ലെന്നും സാമ്പത്തിക സഹായമടക്കം ചെയ്തില്ലെന്നും അനില്‍ കുറ്റപ്പെടുത്തി. തന്നാലാവുന്നത് ചെയ്തിട്ടുണ്ടെന്നും പാര്‍ട്ടി ബോധം മറന്നൊന്നും പ്രവര്‍ത്തിക്കാനാവില്ലെന്നും ദിവാകരന്‍ മറുപടി നല്‍കി. എന്നോട് തര്‍ക്കിക്കാന്‍ നീ ആളായിട്ടില്ലെന്നും പറഞ്ഞു. വാക്കേറ്റം രൂക്ഷമായതോടെ മറ്റ് നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. ജില്ലയില്‍ ഇടതുമുന്നണിക്ക് മികച്ച വിജയമുണ്ടാകുമെന്ന് യോഗം വിലയിരുത്തി.
നേരത്തെ മന്ത്രി തിലോത്തമന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ സി പി ഐ പുറത്താക്കിയിരുന്നു. ചേര്‍ത്തലയിലെ ഇടതു സ്ഥാനാര്‍ത്ഥി പി പ്രസാദിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു നടപടി. ചേര്‍ത്തല കരുവ ബൂത്ത് സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന പി പ്രദ്യോതിനെയാണ് പുറത്താക്കിയത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങാത്തതിനെ തുടര്‍ന്നാണ് നടപടി. തിലോത്തമനെ സ്ഥാനാര്‍ത്ഥിയാക്കാത്തതിലെ അതൃപ്തിയെ തുടര്‍ന്നാണ് ഇദ്ദേഹം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങാത്തത് എന്നാണ് വിലയിരുത്തല്‍.
തിലോത്തമനെ സ്ഥാനാര്‍ത്ഥിയാക്കാത്തതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ സി പി ഐയില്‍ പ്രദേശികമായ എതിര്‍പ്പുണ്ടായിരുന്നു. പി പ്രസാദ് ചേര്‍ത്തലയില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയപ്പോള്‍ പാര്‍ട്ടിയുടെ പല ഘടകങ്ങളും സജീവമായിരുന്നില്ല. ഇത് മണ്ഡലത്തിലെ സി പി ഐയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ വിലയിരുത്തലില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുകയും തുടര്‍ന്ന് പ്രദ്യോതിനെതിരെ നടപടിയെടുക്കുകയുമായിരുന്നു.
മന്ത്രി പങ്കെടുത്ത യോഗത്തിലാണ് അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറിക്കെതിരെ നടപടിയുണ്ടായത്. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് ആറു മാസത്തേക്കാണ് പുറത്താക്കിയത്. കൂടുതല്‍ പേര്‍ക്കെതിരെ വരുംദിവസങ്ങള്‍ നടപടിയുണ്ടാകുമെന്നാണ് സൂചന. തെരഞ്ഞെടുപ്പില്‍ തോറ്റാന്‍ പല സ്ഥാനാര്‍ത്ഥികളും രംഗത്തെത്തും. അതോടെ സിപിഐയും കലങ്ങി മറിയും.
"
https://www.facebook.com/Malayalivartha