Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

തെരഞ്ഞടുപ്പില്‍ യു ഡി എഫ് ജയിച്ചാലും എല്‍ ഡി എഫ് ജയിച്ചാലും ന്യൂനപക്ഷക്ഷേമവും വിദ്യാഭ്യാസവും മതനിരപേക്ഷ കക്ഷി ഏറ്റെടുക്കണമെന്ന ആവശ്യവുമായി ചങ്ങനാശേരി അതിരൂപത രംഗത്തെത്തിയതോടെ മുന്നണികള്‍ പ്രതിസന്ധിയിലാകുമെന്ന് സൂചനകള്‍....

14 APRIL 2021 02:11 PM IST
മലയാളി വാര്‍ത്ത

തെരഞ്ഞടുപ്പില്‍ യു ഡി എഫ് ജയിച്ചാലും എല്‍ ഡി എഫ് ജയിച്ചാലും ന്യൂനപക്ഷക്ഷേമവും വിദ്യാഭ്യാസവും മതനിരപേക്ഷ കക്ഷി ഏറ്റെടുക്കണമെന്ന ആവശ്യവുമായി ചങ്ങനാശേരി അതിരൂപത രംഗത്തെത്തിയതോടെ മുന്നണികള്‍ പ്രതിസന്ധിയിലാകുമെന്ന് ഉറപ്പായി.

യു ഡി എഫ് അധികാരത്തിലെത്തിയാല്‍ വിദ്യാഭ്യാസവും ന്യൂനപക്ഷ ക്ഷേവവും ലീഗിനാണ് നല്‍കി കൊണ്ടിരിക്കുന്നത്. ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എന്‍ എസ് എസും െ്രെകസ്തവ സഭകളും പലവട്ടം രംഗത്തെത്തിയിട്ടുണ്ട്.

 

 

ഒരു ഘട്ടത്തില്‍ ജി. സുകുമാരന്‍ നായര്‍ ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനത്തിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് സംസാരിച്ചത്. അങ്ങനെയാണ് രമേശ ചെന്നിത്തലയെ താക്കോല്‍ സ്ഥാനത്ത് അവരോധിക്കണമെന്ന ആവശ്യം എന്‍ എസ് എസ് ഉന്നയിച്ചത്.

എന്‍ എസ് എസും ചങ്ങനാശേരി അതിരൂപതയും തമ്മിലുള്ള ബന്ധം വിമോചന സമരകാലത്ത് തന്നെ തുടങ്ങിയതാണ്. ചങ്ങനാശേരി അതിരൂപതയും എന്‍ എസ് എസും ഒരുമിച്ചാണ് ഇത്രയും കാലം സമുദായ പുരോഗതിക്കുള്ള സമര പരിപാടികള്‍ നടത്തിയിരുന്നത്. 2020 ലെ മന്നം സമാധി ഉദ്ഘാടനം ചെയ്തത് ചങ്ങനാശേരി ബിഷപ്പ് പെരുന്തോട്ടമാണ്. അതു കൊണ്ടു തന്നെ അതിരൂപതയുടെ പുതിയ പ്രസ്താവനക്ക് പിന്നിലും എന്‍ എസ് എസിന്റെ പങ്കാളിത്തമുണ്ടെന്ന് മനസിലാക്കണം.

 



കേരളത്തിലെ അടുത്ത മന്ത്രിസഭയില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് സംസ്ഥാന മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നാണ് ചങ്ങനാശ്ശേരി അതിരൂപത പബ്ലിക് റിലേഷന്‍സ് ജാഗ്രതാ സമിതി ആവശ്യപ്പെട്ടത്. കഴിഞ്ഞ രണ്ട് മന്ത്രിസഭകളുടെ കാലത്ത് ന്യൂനപക്ഷക്ഷേമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ രൂപീകരണത്തിലും നടത്തിപ്പിലും ഫണ്ട് വിനിയോഗത്തിലുമുള്ള 80:20 അനുപാതം, ന്യൂനപക്ഷ കമ്മീഷന്‍ നിയമത്തില്‍ 2017ല്‍ വരുത്തിയ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട ഭേദഗതികള്‍, ക്ഷേമ വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥ നിയമങ്ങളിലെ അപാകതകള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ കുറേ നാളുകളായി ചര്‍ച്ചയായിരുന്നു. അടുത്ത മന്ത്രിസഭാ കാലഘട്ടത്തില്‍ ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും വിവേചന രഹിതവും നീതിയുക്തവും ആയിരിക്കണമെന്ന് ഉറപ്പു വരുത്തണമെന്നും ജാഗ്രതാ സമിതി യോഗം വിലയിരുത്തി.

 



മുഖ്യമന്ത്രി ന്യൂനപക്ഷക്ഷേമ വകുപ്പ് ഏറ്റെടുക്കുക, െ്രെകസ്തവ ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ അറിയിച്ചു കൊണ്ടും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, ഇരുമുന്നണികളുടെയും കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ക്ക് അതിരൂപതാ കേന്ദ്രത്തില്‍ നിന്ന് കത്തുനല്‍കി. ഇതിനെല്ലാം പിന്നില്‍ വ്യക്തമായ ലക്ഷ്യമുണ്ട്..

മന്ത്രി കെ. റ്റി ജലീലിനാണ് ന്യൂന പക്ഷ വകുപ്പിന്റെ ചുമതല ഇടതുമന്ത്രിസഭയില്‍ ഉണ്ടായിരുന്നത്. ജലീലിന്റെ വകുപ്പിലുള്ള നിയമനങ്ങള്‍ പലവട്ടം ചര്‍ച്ചയാവുകയും വിവാദമാവുകയും ചെയ്തിരുന്നു. തനിക്ക് താല്‍പര്യമുള്ളവരെ മാത്രമാണ് ജലീല്‍ അദ്ദേഹത്തിന്റെ വകുപ്പില്‍ നിയമിച്ചിരുന്നത്.അവരാകട്ടെ െ്രെകസ്തവരെ തീരെ അവഗണിച്ചിരുന്നു. െ്രെകസ്തവരില്‍ ന്യൂനപക്ഷങ്ങള്‍ നിരവധിയുണ്ട്. അവരെ സഹായിക്കാന്‍ ഒരിക്കലും ജലീല്‍ തയ്യാറായിട്ടില്ല. ജലീലിന്റെ കണ്ണിലെ ന്യൂനപക്ഷങ്ങളില്‍ െ്രെകസ്തവരില്ലെന്ന് സഭ തന്നെ കുറ്റം പറഞ്ഞിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് അതിരൂപത പരസ്യ പ്രസ്താവനക്ക് തയ്യാറായത്.

 



ഏതായാലും സഭ തുടങ്ങിയ കലഹത്തില്‍ എന്‍ എസ് എസ് കൂടി പങ്കു ചേരുന്നതോടെ വിവാദങ്ങള്‍ വാനോളമുയരുമെന്ന കാര്യത്തില്‍ സംശയം വേണ്ട. 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു...  (10 minutes ago)

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (6 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (6 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (7 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (7 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (8 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (8 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (9 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (9 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (10 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (10 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (11 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (11 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (11 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (11 hours ago)

Malayali Vartha Recommends