Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കി; നിയന്ത്രണങ്ങൾ പിടിമുറുക്കുമ്പോൾ സാമ്പത്തിക രംഗത്ത് കടുത്ത മാന്ദ്യം, സ്വയം നിയന്ത്രണം അനിവാര്യം

14 APRIL 2021 01:53 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ കൊവിഡിന് വാക്‌സിന്റെ വരവോടെ ശമനം വരുമെന്നായിരുന്നു പൊതുവേയുള്ള പ്രതീക്ഷ. എന്നാൽ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞവർഷം മാർച്ചിൽ ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്ന വേളയിൽ മനുഷ്യൻ അനുഭവിച്ച ദുരിതപർവം ഓർക്കാൻ കൂടി കഴിയുന്നില്ല.

അന്യസംസ്ഥാന തൊഴിലാളികളുടെ കാൽനട യാത്രയും ആർക്കും മറക്കാനാവില്ല. അന്ന് ലോക് ഡൗൺ തീരുമ്പോൾ കൊവിഡും മാറിയേക്കുമെന്നു പോലും പ്രതീക്ഷിച്ചവരുണ്ട്. പക്ഷേ അതൊരു തുടക്കം മാത്രമായിരുന്നു എന്നാണ് ഇപ്പോൾ അനുഭവത്തിൽ അറിയുന്നത്.

 

 

കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കിയിരിക്കുകയാണ്. കടകളും ഹോട്ടലുകളും രാത്രി ഒൻപത് മണി വരെയേ പ്രവർത്തിക്കാനാവൂ. സാധാരണ റംസാൻ കാലത്ത് രാത്രിയിലാണ് ഹോട്ടലുകൾക്ക് കൂടുതൽ കച്ചവടം നടക്കുന്നത്.

റംസാൻ കാലം കണക്കിലെടുത്ത് ഒരു മണിക്കൂർ കൂടിയെങ്കിലും ഹോട്ടലുകൾക്ക് പായ്കറ്റ് ഫുഡ് നൽകാൻ അനുവാദം നൽകാനാവുമോ എന്ന് അധികാരികൾ പരിശോധിക്കേണ്ടതാണ്.

 

 

 

 

 

 

 

 

 

 

 

 

നിയന്ത്രണങ്ങൾ കൂടുമ്പോൾ സാമ്പത്തിക രംഗത്ത് അതേൽപ്പിക്കുന്ന മാന്ദ്യം കാണാതിരിക്കാനാവില്ല. അതോടൊപ്പം തന്നെ ഗതാഗതം ഉൾപ്പെടെയുള്ള മേഖലകൾ നിർജ്ജീവമാകും. ടൂറിസം മേഖലയുടെ കാര്യം പറയുകയേ വേണ്ട.

എന്നാൽ രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കെ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുക എന്നതല്ലാതെ മറ്റൊരു പോംവഴിയും സർക്കാരിന് ഇല്ലതാനും.

 

 

ആരോഗ്യപരമായും സാമ്പത്തികമായും മാത്രമല്ല കൊവിഡ് മനുഷ്യനെ തളർത്തുന്നത്. മാനസികമായും കൂടിയാണ്. വിദ്യാർത്ഥികളും വൃദ്ധജനങ്ങളും അനുഭവിക്കുന്ന മാനസിക സംഘർഷം ദൂരീകരിക്കുന്നതിന് ആരോഗ്യവകുപ്പ് കൂടുതൽ ശ്രദ്ധയും കൗൺസലിംഗ് സൗകര്യങ്ങളും വെർച്വലായി ഒരുക്കേണ്ടതാണ്.

സ്കൂളിലും മറ്റും പോകാതെ കഴിച്ചു കൂട്ടിയ വിദ്യാർത്ഥികൾ ഇനി അടുത്ത വർഷവും ഇങ്ങനെ ആയിരിക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോഴും. ഓൺലൈൻ പഠനം കൊണ്ട് അധ്യയനം നടക്കുമെങ്കിലും കുട്ടികളുടെ മാനസികവും കായികവുമായ വികസനം സാദ്ധ്യമാകില്ല. അതിന്റെ പിരിമുറുക്കങ്ങൾ അവർ അനുഭവിക്കുന്നുമുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

അന്തർ സംസ്ഥാന ട്രെയിൻ യാത്രയ്ക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഇ - പാസ്, ഇ - രജിസ്ട്രേഷൻ സംവിധാനങ്ങളും നിർബന്ധമാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചിരിക്കുകയാണ്. യാത്ര തന്നെ ചെലവേറിയതാണ്. അതിന്റെ കൂടെ ഇത്തരം ടെസ്റ്റുകൾ കൂടി വരുമ്പോൾ സാധാരണക്കാർക്ക് പലർക്കും യാത്ര ഒഴിവാക്കാനേ കഴിയൂ.

തുടക്കത്തിൽ ഉണ്ടായിരുന്ന ഒരു കരുതലും പേടിയും കാലക്രമേണ ജനങ്ങൾക്ക് നഷ്ടപ്പെട്ടു എന്നത് ഒരു വസ്തുതയാണ്. ഇടയ്ക്ക് കയറി വന്ന തിരഞ്ഞെടുപ്പ് ഇതിന് കൂടുതൽ ആക്കം നൽകി. അതിനാൽ തുടക്കത്തിൽ ഉണ്ടായിരുന്ന കരുതൽ വീണ്ടെടുത്ത് സ്വയം നിയന്ത്രണം പാലിക്കുന്നതിന് എല്ലാവരും ഒരേ മനസോടെ തയ്യാറാവണം.

 

ഇക്കാര്യത്തിൽ നിയന്ത്രണങ്ങൾ പാലിച്ച് ജനങ്ങൾ പൂർണമായി സഹകരിക്കണം. അതോടൊപ്പം രണ്ട് ഡോസ് വാക്സിനും പരമാവധി പേർക്ക് നൽകാനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുകയും വേണം. ജനങ്ങൾ ഒറ്റക്കെട്ടായി ഒന്നിച്ച് നിന്ന് എതിർത്താൽ അടുത്ത ആറു മാസത്തിനുള്ളിലെങ്കിലും കൊവിഡിൽ നിന്നൊരു മോചനം നമുക്ക് പ്രതീക്ഷിക്കാം.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു...  (10 minutes ago)

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (6 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (6 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (7 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (7 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (8 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (8 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (9 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (9 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (10 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (10 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (11 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (11 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (11 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (11 hours ago)

Malayali Vartha Recommends