'ജലീല്‍ രാജി വയ്ക്കുന്നതിനും കഷ്ടിച്ച് 24 മണിക്കൂര്‍ മുന്‍പ് ഒരു യുഡിഎഫ് എം എല്‍ എയുടെ വീട്ടില്‍ നിന്ന് അരക്കോടിയുടെ കളളപ്പണവും, അനധികൃത സ്വര്‍ണ്ണവും, വിദേശ കറന്‍സിയും വിജിലന്‍സ് കണ്ടെടുത്തു. കാട്ടുക്കള്ളന്മാരുടെ കൊള്ളസങ്കേതമാണ് യുഡിഎഫ് എന്നതിന് ഇതിലും വലിയ തെളിവ് വേണോ ? ...' സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍.

ലോകായുക്ത ഉത്തരവിന് പിന്നാലെ രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ച് മന്ത്രി കെടി ജലീല്‍ രാജിവെച്ചപ്പോള്‍ ഓര്‍ത്തുപോകുന്നത് യുഡിഎഫ് മന്ത്രിമാരുടെ രാഷ്ട്രീയ ജീര്‍ണ്ണതയെ കുറിച്ചാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കിക്കൊണ്ട് രംഗത്ത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ നിരവധി കേസുകളാണ് ഉണ്ടായിരുന്നത്. മുഖ്യമന്ത്രിമാര്‍ ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ കോടതിയില്‍ നിന്നും പരാമര്‍ശം ഉണ്ടായിട്ടും രാജിവെക്കാന്‍ പലരും തയ്യാറായില്ലെന്നും അദ്ദേഹം കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുകയാണ്.
ആനാവൂര്‍ നാഗപ്പന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
കെ.ടി ജലീലിന്റെ രാജി ചര്‍ച്ചയാകുമ്ബോള്‍ ചില കാര്യങ്ങള്‍ ഓര്‍മ്മ വന്നു.
കെ.ടി ജലീലിനെതിരായി ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് ലോകായുക്ത വിധി വന്നിട്ട് രണ്ടുമൂന്നു ദിവസമായി. ജലീലിന്റെ അപ്പീല്‍ ഹൈക്കോടതി പരിഗണിക്കുന്നതിന് മുമ്ബായി തന്നെ കെ ടി ജലീല്‍ മന്ത്രിസ്ഥാനത്തുനിന്നും രാജിവെക്കുകയും, ആ രാജി ഗവര്‍ണര്‍ അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. ജലീലിന്റെ ഉയര്‍ന്ന രാഷ്ട്രീയ ധാര്‍മ്മികതയെ അഭിനന്ദിക്കുന്നു. ഈ അവസരത്തില്‍ യുഡിഎഫ് മന്ത്രിമാരുടെ രാഷ്ട്രീയ ജീര്‍ണ്ണതയെ കുറിച്ചാണ് ഓര്‍ത്തുപോകുന്നത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ നിരവധി കേസുകളാണ് ഉണ്ടായിരുന്നത്.
പാമോലിന്‍ ഉള്‍പ്പെടെ ഉള്ള ചില കേസുകളില്‍ അദ്ദേഹത്തിനെതിരായ പരാമര്‍ശം പോലും ബഹു. കോടതിയില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ഉമ്മന്‍ചാണ്ടി രാജിവെച്ചോ? ഇല്ല, പകരം അദ്ദേഹം മനസ്സാക്ഷിയുടെ കോടതിയില്‍ കുറ്റവിമുക്തി നേടി നെഞ്ചും വിരിച്ച് ജനങ്ങളുടെ മുന്നില്‍ നിന്നു. ആരുടെ മനസ്സാക്ഷി? ഉമ്മന്‍ചാണ്ടിയുടെ സ്വന്തം മനസ്സാക്ഷി.
ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ മന്ത്രിമാര്‍ ആയിരുന്ന രമേശ് ചെന്നിത്തലയ്‌ക്കെതിരെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും, വി.എസ് ശിവകുമാറിനെതിരെയും, ഷിബു ബേബിജോണിനെതിരെയും അനില്‍ കുമാറിനെതിരെയും കെ ബാബുവിനെതിരെയും എത്രയോ കേസുകള്‍ ഉണ്ടായിരുന്നു. അഞ്ച് കൊല്ലത്തിനുള്ളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരായി ലോകായുക്തയില്‍ നടന്നത് നൂറിലേറെ കേസുകളാണ്.
ലോകായുക്തയ്ക്ക് നിലവിലുണ്ടായിരുന്ന വിഭവശേഷി വെച്ച് പരിഗണിക്കാന്‍ കഴിയുന്നതിന്റെ പല മടങ്ങ് കേസ് അന്നത്തെ സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങള്‍ക്കെതിരെ വന്നു. കേസ് പരിഗണിച്ച് ലോകായുക്തയുടെ നടുവൊടിഞ്ഞതല്ലാതെ രാജിവെക്കാനോ, രാജിയെ കുറിച്ച് ചിന്തിക്കാനോ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനോ, കോണ്‍ഗ്രസ്സിനോ, യുഡിഎഫിനോ കഴിഞ്ഞിട്ടില്ല. യുഡിഎഫിനും കോണ്‍ഗ്രസ്സിനും ധാര്‍മ്മികത ബാധകമല്ലല്ലോ, അവര്‍ക്ക് ബാധകമായത് അവരുടെ സ്വന്തം മനസ്സാക്ഷി മാത്രമാണ്. അങ്ങനെ ലോകത്താരും കണ്ടിട്ടില്ലാത്ത ഒരു സാക്ഷിയുടെ മറവില്‍ സകല കൊള്ളരുതായ്മകളും കാണിച്ച കൂട്ടരാണ് ഇപ്പോള്‍ ഗീര്‍വാണ പ്രസംഗം നടത്തുന്നത്.
ജലീല്‍ രാജി വയ്ക്കുന്നതിനും കഷ്ടിച്ച് 24 മണിക്കൂര്‍ മുന്‍പ് ഒരു യുഡിഎഫ് എം എല്‍ എയുടെ വീട്ടില്‍ നിന്ന് അരക്കോടിയുടെ കളളപ്പണവും, അനധികൃത സ്വര്‍ണ്ണവും, വിദേശ കറന്‍സിയും വിജിലന്‍സ് കണ്ടെടുത്തു. കാട്ടുക്കള്ളന്മാരുടെ കൊള്ളസങ്കേതമാണ് യുഡിഎഫ് എന്നതിന് ഇതിലും വലിയ തെളിവ് വേണോ ? ഇപ്പുറത്ത് രാജ്യത്തെ സകലഅന്വഷണ ഏജന്‍സികളും കൂടി തലങ്ങും വിലങ്ങും അന്വഷിച്ചിട്ടും, എല്ലാ കുറുക്ക് വഴികളും നോക്കിയിട്ടും, കള്ളമൊഴികളും കള്ളത്തെളിവുകളും ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടും, വ്യജവാര്‍ത്ത നിര്‍മ്മിതികളിലൂടെ കുരുക്കുകള്‍ മുറുക്കിയിട്ടും എല്‍ഡിഎഫിന്‍റെ നിഴലിനെ പോലും സ്പര്‍ശിക്കാന്‍ ആര്‍ക്കും ആയിട്ടില്ല. കാരണം മടിയില്‍ കനമില്ല എന്നത് തന്നെയാണ്. അതോര്‍ക്കുന്നത് യുഡിഎഫിന് നല്ലതാണ്. രാഷ്ട്രീയ ധാര്‍മ്മികത വിലയ്ക്ക് വാങ്ങാന്‍ കിട്ടുന്ന ഒന്നല്ല, അത് സുതാര്യമായ പൊതുജീവിതത്തിലൂടെ ആര്‍ജ്ജിക്കേണ്ടതാണ്. യുഡിഎഫിന് ഒരുകാലത്തും അത് സ്വപ്നം കാണാന്‍ പോലും കഴിയില്ല.
https://www.facebook.com/Malayalivartha