ഭീമാ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപയുടെ സ്വർണ്ണവും വജ്രാഭരണങ്ങളും മോഷണം പോയി; വലിയ സുരക്ഷാ സജീകരണങ്ങളെ ഭേദിച്ചുള്ള മോഷണരീതിയിൽ അത്ഭുതപെട്ട് പോലീസ്: വീടിനോട് ചേര്‍ന്നുള്ള ഏതെങ്കിലും വീട് വഴിയാണ് മോഷ്ട്ടാവ് ഇവിടെ എത്തിയതെന്ന് നിഗമനം

ഭീമ ജ്വല്ലറി ഉടമ ഡോ. ഗോവിന്ദന്റെവീട്ടില്‍ മോഷണം. കവടിയാറിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് മോഷണം നടന്നത്.3 ലക്ഷം രൂപയുടെ സ്വര്‍ണവും രണ്ടര ലക്ഷം രൂപയുടെ വജ്രവും 60,000 രൂപയും മോഷ്ടിച്ചുവെന്നാണ് ആദ്യം ലഭിച്ചിരിക്കുന്ന റിപ്പോർട്ടുകൾ.
പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും ഒരാള്‍ മാത്രമാണ് മോഷണം നടത്തിയതെന്നാണ് വ്യക്തമാകുന്നത്. വലിയ സുരക്ഷാസജ്ജീകരണങ്ങളാണ് ഈ വീട്ടിലുള്ളത്. വീടിന് വലിയ ഗേറ്റും നിരവധി സുരക്ഷാജീവനക്കാരും സി.സി.ടി.വിയുമുണ്ട്. നായക്കളെയും വളര്‍ത്തുന്നുണ്ട്.
ഗേറ്റ് ചാടിക്കടന്നോ എന്തെങ്കിലും തകര്‍ത്തോ അല്ല മോഷ്ടാവ് അകത്ത് പ്രവേശിച്ചിരിക്കുന്നത്. അടുത്തടുത്ത് തന്നെ വീടുകളുള്ള പ്രദേശമായതിനാല്‍ മോഷണം നടന്ന വീടിനോട് ചേര്‍ന്നുള്ള ഏതെങ്കിലും വീട് വഴിയായിരിക്കും മോഷ്ടാവ് ഇവിടേക്കെത്തിയതെന്നാണ് നിഗമനം.
ഗവര്‍ണറുടെ വസതിയായ രാജ്ഭവനോടുള്ള ചേര്‍ന്നുള്ള മേഖല കൂടിയാണിത്. പരിസരത്തുള്ള വീടുകളിലെല്ലാം സമാനമായ മികച്ച സുരക്ഷാ സംവിധാനങ്ങളുമുണ്ട്.
ഇത്രയും സുരക്ഷാ സജ്ജീകരണങ്ങളുള്ള ഒരു പ്രദേശത്ത് ഒരാള്‍ ഒറ്റയ്‌ക്കെത്തി മോഷണം നടത്തിയത് പൊലീസിനെ വരെ അത്ഭുതപെടുത്തിയിരിക്കുകയാണ്.
വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണുന്ന മോഷ്ടാവിനെ കേന്ദ്രീകരിച്ച് തന്നെയാണ് മ്യൂസിയം പൊലീസ് നിലവില്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
വീട്ടിലുണ്ടായിരുന്ന ജീവനക്കാരുടെയും മറ്റുള്ളവരുടെയും മൊഴികള്‍ പൊലീസ് ശേഖരിച്ചു കഴിഞ്ഞിരിക്കുകയാണ്.
https://www.facebook.com/Malayalivartha