ചൈത്രവാഹിനിപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു; ദാരുണാന്ത്യം സംഭവിച്ചത് ഒരേ കുടുംബത്തിലെ രണ്ട് കുട്ടികള്‍ക്ക്

കാസര്‍കോട് പരപ്പച്ചാലില്‍ കുളിക്കാനിറങ്ങിയ ഒരേ കുടുംബത്തിലെ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. കാവുന്തല സ്വദേശികളായ ആല്‍വിന്‍ (15), ബ്ലെസന്‍ തോമസ് (20) എന്നിവരാണ് മരിച്ചത്. രണ്ട് പേരും വിദ്യാര്‍ത്ഥികളാണ്.
മരിച്ച രണ്ട് പേരും സഹോദരന്മാരുടെ മക്കളാണ്. ചൈത്രവാഹിനിപ്പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. വേലിയേറ്റ സമയത്ത് വെള്ളം കയറിയതാണ് അപകടകാരണം എന്നാണ് സൂചന. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടൂകാര്‍ ഇരുവരെയും കരക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിക്ക് വെച്ച് തന്നെ മരിക്കുകയായിരുന്നു.മൃതദേഹം നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്ക് ശേഷമായിരിക്കും സംസ്‌കാരം.
https://www.facebook.com/Malayalivartha