പാളത്തില്‍ അറ്റകുറ്റപ്പണി; ഏപ്രില്‍ 16, 17, 23, 24 തീയതികളില്‍ ഈ ട്രെയിനുകള്‍ സര്‍വിസ് നടത്തില്ല

പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഏപ്രില്‍ 16, 17, 23, 24 തീയതികളില്‍ ചില ട്രെയിനുകള്‍ സര്‍വിസ് നടത്തില്ല.
02639/02640 ചെന്നൈ- ആലപ്പുഴ- ചെന്നൈ എക്സ്പ്രസ് പാലക്കാടിനും ആലപ്പുഴക്കുമിടയിലും 06307/06308 കണ്ണൂര്‍- ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ്പ്രസ് ഷൊര്‍ണൂരിനും ആലപ്പുഴക്കുമിടയിലും 06791/06792 തിരുനെല്‍വേലി- പാലക്കാട്- തിരുനെല്‍വേലി പാലരുവി എക്സ്പ്രസ് തൃശൂരിനും പാലക്കാടിനുമിടയിലും06018 എറണാകുളം- ഷൊര്‍ണൂര്‍ മെമു മുളങ്കുന്നത്തുകാവിനും ഷൊര്‍ണൂരിനുമിടയിലും 06306 കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി ഷൊര്‍ണൂരിനും എറണാകുളത്തിനുമിടയിലും സര്‍വിസ് നടത്തില്ലെന്ന് റെയില്‍വേ അറിയിച്ചു.
https://www.facebook.com/Malayalivartha