ഓട്ടോറിക്ഷയുടെ പിന്നില്‍ ലോറി ഇടിച്ച് അപകടം; റോഡിലേക്കു തെറിച്ചു വീണ ഓട്ടോറിക്ഷ ഡ്രൈവറുടെ ശരീരത്തില്‍ ലോറിയുടെ പിന്‍ചക്രങ്ങള്‍ കയറി; ഡ്രൈവർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം (മലയിന്‍കീഴ്) ഓട്ടോറിക്ഷയുടെ പിന്നില്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് അതേ ലോറിയുടെ അടിയില്‍പെട്ട് ഓട്ടോഡ്രൈവര്‍ക്കു ദാരുണാന്ത്യം. തച്ചോട്ടുകാവ് മച്ചിനാട് ഗ്രേസ് ഭവനില്‍ വാടകയ്ക്കു താമസിക്കുന്ന അജയലാല്‍ ( ജോയി - 42 ) ആണ് അപകടത്തില്‍ തല്‍ക്ഷണം മരിച്ചിരിക്കുന്നത്. തച്ചോട്ടുകാവ് - അന്തിയൂര്‍ക്കോണം റോഡില്‍ മഞ്ചാടി ജംക്‌ഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് 2.30ന് ആണ് അപകടം ഉണ്ടായിരിക്കുന്നത്. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ലോറി ഉയര്‍ത്തിയ ശേഷമാണ് ചക്രങ്ങള്‍ക്കിടയില്‍ നിന്ന് അജയലാലിനെ പുറത്തെടുത്തത്.
അപ്പോഴേക്കും അരമണിക്കൂര്‍ കഴിഞ്ഞിരുന്നു. തച്ചോട്ടുകാവ് ഭാഗത്തേക്കു ടൈല്‍ കയറ്റി പോകുകയായിരുന്ന ലോറി അതേദിശയില്‍ പോയ ഓട്ടോറിക്ഷയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു ഉണ്ടായത്. റോഡിലേക്കു തെറിച്ചു വീണ അജയലാലിന്റെ ശരീരത്തില്‍ ലോറിയുടെ പിന്‍ചക്രങ്ങള്‍ കയറി. നിയന്ത്രണംവിട്ട ഓട്ടോറിക്ഷ എതിരെ വന്ന ഒരു കാറില്‍ ഇടിച്ചാണ് നിന്നത്. ലോറി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലും തട്ടി.മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ഭാര്യ : ആശ. മക്കള്‍ : അക്ഷയ്, അബേല്‍. തച്ചോട്ടുകാവ് - അന്തിയൂര്‍ക്കോണം റോഡില്‍ മഞ്ചാടി, മൂങ്ങോട് ഭാഗങ്ങളില്‍ വാഹനാപകടങ്ങള്‍ പതിവാണെന്ന് പരാതിയുണ്ട്.
https://www.facebook.com/Malayalivartha