Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉറ്റ കൂട്ടുകാരന്റെ വിയോഗം താങ്ങാനാവാതെ...... വീശിയ കത്തിയില്‍ നിന്ന് അഭിമന്യുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അതിനാവാതെ അവന്‍ മരണത്തിനു കീഴടങ്ങിയതറിഞ്ഞ് വിങ്ങിപ്പൊട്ടി ആത്മസുഹൃത്തായ കാശിനാഥ്, കൂട്ടുകാരനെ രക്ഷിക്കുന്നതിനിടയില്‍ ഇടതുകൈപ്പത്തിക്ക് സാരമായി മുറിവേറ്റു, ആ പരിക്കുമായി പരീക്ഷാ ഹാളില്‍ എത്തിയപ്പോള്‍ അവന്റെ ഇരിപ്പിടം ഒഴിഞ്ഞു കിടക്കുന്നതു കണ്ട്.....

16 APRIL 2021 06:54 AM IST
മലയാളി വാര്‍ത്ത

ഉറ്റ കൂട്ടുകാരന്റെ വിയോഗം താങ്ങാനാവാതെ....വീശിയ കത്തിയില്‍ നിന്ന് അഭിമന്യുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അതിനാവാതെ അവന്‍ മരണത്തിനു കീഴടങ്ങിയതറിഞ്ഞ് വിങ്ങിപ്പൊട്ടുകയാണ് ഉറ്റകൂട്ടുകാരന്‍ കാശിനാഥ്.

വിഷുപ്പിറ്റേന്നുള്ള എസ്.എസ്.എല്‍.സി. പരീക്ഷ ഒരുമിച്ചെഴുതേണ്ടവരായിരുന്നു ഇരുവരും. എന്നാല്‍, വ്യാഴാഴ്ച ഫിസിക്‌സ് പരീക്ഷ എഴുതാന്‍ കിച്ചു(അഭിമന്യു) ഇല്ലായിരുന്നു. അവന്‍ അപ്പോള്‍ ചേതനയറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലായിരുന്നു. വള്ളികുന്നം അമൃത എച്ച്.എസ്.എസിലെ പരീക്ഷാഹാളില്‍ അവന്റെ ഇരിപ്പിടം ഒഴിഞ്ഞുകിടക്കുന്നതു കണ്ട് കാശിനാഥിന് സങ്കടം അടക്കാനായില്ല.

 

 



കൂട്ടുകാരന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാശിനാഥിന്റെ ഇടതുകൈപ്പത്തിക്ക് സാരമായി മുറിവേറ്റു. ആ പരിക്കുമായാണ് പരീക്ഷ എഴുതിയത്.

പടയണിവെട്ടം മങ്ങാട്ട് ജയപ്രകാശി(കണ്ണന്‍)ന്റെയും സില്‍ജയുടെയും മകനാണ് കാശിനാഥ്. അഭിമന്യുവും കാശിനാഥും അഞ്ചാംക്‌ളാസ് മുതല്‍ ഒന്നിച്ചാണ് പഠിക്കുന്നത്. ആത്മസുഹൃത്തുക്കളുമായിരുന്നു.

 

 



ഉത്സവപ്പറമ്പില്‍ അഭിമന്യുവിനുനേരേ കത്തി ഉയര്‍ന്നപ്പോള്‍ രക്ഷിക്കാനായി അവനെ വലിച്ചുമാറ്റുന്നതിനിടെയാണ് കാശിനാഥിന്റെ കൈയില്‍ മുറിവേറ്റത്. വിഷുവിന് പുതുവസ്ത്രങ്ങളെടുക്കാന്‍ അഭിമന്യുവും കാശിനാഥും ഒന്നിച്ചാണ് താമരക്കുളത്തെ വസ്ത്രശാലയില്‍ പോയത്.

ഷര്‍ട്ടും പാന്റുമെല്ലാം വാങ്ങി. ഉച്ചയ്ക്ക് വീണ്ടും കാശിനാഥിനെ അന്വേഷിച്ച് അഭിമന്യു വീട്ടുപടിക്കലെത്തിയിരുന്നെന്ന് കാശിനാഥിന്റെ അമ്മ ക്ഷീരകര്‍ഷകയായ സില്‍ജ കണ്ണീരോടെ പറഞ്ഞു. വൈകീട്ട് ഉത്സവം കാണാനും ഇരുവരും ഒന്നിച്ചാണ് പോയത്. പരീക്ഷ എഴുതിയതിനുശേഷം കാശിനാഥിനെ വെട്ടിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 





കൂട്ടുകാരനെക്കണ്ട് 15 മിനിറ്റിനകം തിരികെ വരാമെന്നുപറഞ്ഞാണ് തന്റെ മുന്നില്‍നിന്ന് അഭിമന്യു പോയതെന്ന് അച്ഛന്‍ അമ്പിളികുമാര്‍. അമ്പലത്തില്‍നിന്ന് വരുന്നവഴിക്കാണ് അവനെ കണ്ടത്. വീട്ടിലെത്തി കുറച്ചുകഴിഞ്ഞ് വിളിച്ചപ്പോള്‍ ഉടന്‍ വരാമെന്നായിരുന്നു മറുപടി. പിന്നീട് അറിഞ്ഞത് മരണവാര്‍ത്തയായിരുന്നു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends