മാവോയിസ്റ്റുകൾക്കായുള്ള തണ്ടര്‍ ബോള്‍ട്ട് പരിശോധനയ്ക്കിടെ കാട്ടാനയുടെ ആക്രമണം; ഒറ്റക്കൊമ്പന്റെ ആക്രമണത്തില്‍ എഎസ്‌ഐയ്ക്ക് പരിക്ക്

കരുളായി നെടുങ്കയം മുണ്ടക്കടവ് വനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ എഎസ്‌ഐയ്ക്ക് പരിക്ക്. തണ്ടര്‍ ബോള്‍ട്ട് എഎസ്‌ഐ ഡാനിഷ് കുര്യനാണ് പരിക്കേറ്റത്. തണ്ടര്‍ ബോള്‍ട്ടും ആന്റി നക്സല്‍ സ്ക്വാഡും ചേര്‍ന്ന് മാവോയിസ്റ്റ് മേഖലയില്‍ നടത്താറുള്ള പതിവ് പരിശോധനക്കിടെ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മുണ്ടക്കടവ് കൊടുംവനത്തില്‍ വച്ചാണ് ആക്രമണമുണ്ടായത്.ഒറ്റക്കൊമ്ബന്റെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ നിലമ്ബൂര്‍ പൂക്കോട്ടുംപാടം സ്റ്റേഷനിലെ തണ്ടര്‍ ബോള്‍ട്ട് എഎസ്‌ഐ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha
























