കോവിഡ് പ്രോട്ടോകോള്‍ ലംഘനം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ പൊലീസിന് പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്

കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ആര്. ഷഹിന്‍ മെഡിക്കല്‍ കോളജ് പൊലീസിന് പരാതി നല്കി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് മടങ്ങുമ്ബോള്‍ ഉള്‍പ്പെടെ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. പകര്‍ച്ചവ്യാധി നിയന്ത്രണ മാനദണ്ഡങ്ങള്‍ എല്ലാം ലംഘിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രി യാത്ര ചെയ്തതെന്ന് പത്ര, ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്തകളില്‍നിന്ന് വ്യക്തമാകുന്നുണ്ട്. ആളുകള്‍ കൂട്ടംകൂടി മുഖ്യമന്ത്രിയെ യാത്രയാക്കുന്ന സാഹചര്യവും ആശുപത്രിയില്‍ ഉണ്ടായെന്നും ഓണ്‍ലൈനായി നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, കോവിഡ് മുക്തനായി ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങവെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഒരേ വാഹനത്തില്‍ ഭാര്യ കമലയും പോയ സംഭവത്തില്‍ കോവിഡ് മാനദണ്ഡം ലംഘിച്ചിട്ടില്ലെന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.പി. ശശി. ആശുപത്രിയില്‍ കഴിയവെ മുഴുവന്‍ സമയവും ഭാര്യ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പിന്നീട് കോവിഡ് പോസിറ്റിവായശേഷവും അവര്‍ ഒരുമിച്ചായിരുന്നു. അതിനാല്‍തന്നെ വാഹനത്തില്‍ യാത്രചെയ്യുമ്ബോള്‍ മാത്രം അകന്നുനില്‍ക്കേണ്ടതില്ല. മുഖ്യമന്ത്രിയും ഭാര്യയും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് പോയത്. വാഹനത്തിലെ മറ്റു യാത്രക്കാരുടെ വിശദാംശങ്ങള്‍ തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























