വൈഗയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന പിതാവ് സനു മോഹന്‍ കൊല്ലൂര്‍ മൂകാംബികയില്‍ തങ്ങിയതായി സൂചന....

വൈഗയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന പിതാവ് സനു മോഹന്‍ കൊല്ലൂര്‍ മൂകാംബികയില്‍ തങ്ങിയതായി സൂചന. കഴിഞ്ഞ രണ്ട് ദിവസം ഇവിടത്തെ സ്വകാര്യ ഹോട്ടലില്‍ താമസിച്ചിരുന്നതായാണ് സംശയം.
ഹോട്ടലില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പിലൂടെയാണ് സനുവാണെന്ന സൂചന ലഭിച്ചത്. ആധാര്‍ കാര്‍ഡാണ് തിരിച്ചറിയല്‍ രേഖയായി നല്‍കിയത്.
ഹോട്ടലിലെ ബില്ലടയ്ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സനു മോഹനും ഹോട്ടല്‍ ജീവനക്കാര്‍ക്കും ഇടയില്‍ തര്‍ക്കമുണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട ചില മലയാളികളാണ് ഇത് കേരള പോലീസ് അന്വേഷിക്കുന്ന സനു മോഹനാണോയെന്ന സംശയം പ്രകടിപ്പിച്ചത്.
ഇക്കാര്യം കൊച്ചി സിറ്റി പോലീസില്‍ വിളിച്ചറിയിച്ചു. ഇതിനിടെ സനു മോഹന്‍ കടന്നുകളഞ്ഞെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു.
കൊച്ചിയിലെ പോലീസ് കര്‍ണാടക പോലീസില്‍ ബന്ധപ്പെട്ട് ഇയാളെ കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് ഇയാള്‍ ഹോട്ടലില്‍ നിന്ന് കടന്നുകളഞ്ഞത്. ഹോട്ടലില്‍ ഉണ്ടായിരുന്ന രണ്ട് ദിവസവും സനു മോഹന്‍ മാസ്‌ക് ധരിച്ചിരുന്നു.
മൂകാംബികയില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്ന് അന്വേഷണ സംഘം വെള്ളിയാഴ്ച രാത്രി അങ്ങോട്ടേക്ക് തിരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം അയല്‍ സംസ്ഥാനങ്ങള്‍ കൂടാതെ രാജ്യവ്യാപകമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ മറ്റു സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുടെ സഹായം തേടിക്കൊണ്ട് ഇ മെയില്‍ അയച്ചിരുന്നു. ഒപ്പം, മറ്റു സംസ്ഥാനങ്ങളില്‍ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha