കുത്തേറ്റു മരിച്ച പത്താംക്‌ളാസ് വിദ്യാര്‍ഥി അഭിമന്യുവിന്റെ മൃതദേഹം വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച എല്ലാവരുടെയും കരളലിയിച്ചു.... സഹോദരനും അച്ഛനും ബന്ധുക്കളും അടക്കിപ്പിടിച്ച സങ്കടം അണപൊട്ടിയൊഴുകി, സഹപാഠികളും നാട്ടുകാരും എല്ലാ പേരും പൊട്ടിക്കരഞ്ഞു, നാടാകെ കണ്ണീര്‍ക്കടലായി

കുത്തേറ്റു മരിച്ച പത്താംക്‌ളാസ് വിദ്യാര്‍ഥി അഭിമന്യുവിന്റെ മൃതദേഹം വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച എല്ലാവരുടെയും കരളലിയിച്ചു....
സഹോദരനും അച്ഛനും ബന്ധുക്കളും അടക്കിപ്പിടിച്ച സങ്കടം അണപൊട്ടിയൊഴുകി, സഹപാഠികളും നാട്ടുകാരും എല്ലാ പേരും പൊട്ടിക്കരഞ്ഞു, നാടാകെ കണ്ണീര്‍ക്കടലായി.
പെണ്‍കുട്ടികളടക്കമുള്ള സഹപാഠികളും മറ്റു കൂട്ടുകാരും നാട്ടുകാരായ സ്ത്രീകളുമെല്ലാം പൊട്ടിക്കരഞ്ഞുകൊണ്ടാണ് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്. അഭിമന്യുവിന്റെ സഹോദരന്‍ അനന്തുവും അച്ഛന്‍ അമ്പിളികുമാറും ബന്ധുക്കളും പിടിച്ചുനില്‍ക്കാനാവാതെ പൊട്ടിക്കരഞ്ഞു.
ഒട്ടേറെ നാട്ടുകാരും സി.പി.എം., ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ. നേതാക്കളും പ്രവര്‍ത്തകരുമെല്ലാം അഭിമന്യുവിനെ അവസാനമായി ഒരുനോക്കുകാണാന്‍ എത്തിയിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ വിലാപയാത്രയായാണ് മൃതദേഹം കൊണ്ടുവന്നത്.
സി.പി.എം., ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ. നേതാക്കളും പ്രവര്‍ത്തകരുമെല്ലാം മുദ്രാവാക്യംമുഴക്കി വിലാപയാത്രയിലുണ്ടായിരുന്നു. അഭിമന്യുവിന്റെ വീടിനുതൊട്ടടുത്തുള്ള സി.പി.എം. വള്ളികുന്നം കിഴക്ക് ലോക്കല്‍ കമ്മിറ്റി ഓഫീസ് മുറ്റത്തെ പന്തലില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചു.
നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും അടക്കമുള്ളവര്‍ അവിടെ അന്ത്യോപചാരം അര്‍പ്പിച്ചു. പ്രവര്‍ത്തകര്‍ പാര്‍ട്ടിപ്പതാക പുതപ്പിച്ച് മുദ്രാവാക്യം വിളിച്ചു. അരമണിക്കൂറിനുശേഷം വീട്ടിലേക്ക് മൃതദേഹം കൊണ്ടുവന്നു. ബന്ധുക്കളും അയല്‍ക്കാരും ഉള്‍പ്പെടെ ഒട്ടേറെയാളുകള്‍ അവിടെയും അന്ത്യാഞ്ജലിയേകി.
രണ്ടുമണിയോടെ മൃതദേഹം ചിതയിലേക്കെടുത്തപ്പോള്‍ പാര്‍ട്ടി പ്രര്‍ത്തകര്‍ മുദ്രാവാക്യം വിളിയോടെ വിടനല്‍കി. പിന്നീട്, അനുശോചനസമ്മേളനവും ചേര്‍ന്നു.
വിഷുദിനത്തില്‍ പടയണിവെട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകനായ അഭിമന്യു കുത്തേറ്റുമരിച്ചത്.
ഉത്സവപ്പറമ്പില്‍ അഭിമന്യുവിനുനേരേ കത്തി ഉയര്‍ന്നപ്പോള്‍ അവനെ പിടിച്ചുമാറ്റി രക്ഷിക്കാന്‍ ശ്രമിച്ച കാശിനാഥിന് ഉറ്റകൂട്ടുകാരന്റെ അനക്കമറ്റ ശരീരം കണ്ടുനില്‍ക്കാനായില്ല. പൊട്ടിക്കരഞ്ഞുകൊണ്ടാണ് കാശിനാഥ് പ്രിയപ്പെട്ടവനു വിടനല്‍കിയത്.
അഭിമന്യുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇടതുകൈക്ക് സാരമായി പരിക്കേറ്റ് കാശിനാഥ് ആശുപത്രിയിലായിരുന്നു. അവിടെനിന്നാണ് അച്ഛന്‍ ജയപ്രകാശിനൊപ്പം അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്.
വ്യാഴാഴ്ച എസ്.എസ്.എല്‍.സി. പരീക്ഷ എഴുതാനും ആശുപത്രിക്കിടക്കയില്‍നിന്നാണു കാശിനാഥ് പോയത്. അപ്പോള്‍ അഭിമന്യുവിന്റെ മരണവിവരം അറിയിച്ചിരുന്നില്ല.
"
https://www.facebook.com/Malayalivartha
























