Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

100 രൂപയുടെ പേരിലുള്ള തര്‍ക്കം കലാശിച്ചത് യുവാവിൻ്റെ കൊലപാതകത്തിൽ; മൃതദേഹം ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് കുടുംബം, പ്രതിക്ഷേധവുമായി ബന്ധുക്കൾ

18 APRIL 2021 05:22 PM IST
മലയാളി വാര്‍ത്ത

നൂറു രൂപയുടെ പേരിലുള്ള തർക്കത്തിൽ യുവാവ് കൊല്ലപ്പെട്ടു. നാലുപേർക്കെതിരെ പോലീസ് കേസടുത്തു. സംഭവത്തിൽ പ്രതികളെ എല്ലാം പിടിക്കാൻ കഴിഞ്ഞില്ല. അമിത്കുമാർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

സംഭവബഹുലമായ സംഭവം ഛത്തീസ്ഖഡിലാണ് നടന്നത്. പ്രതികള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച അമിത് കുമാറിൻ്റെ കുടുംബം മൃതദേഹം ഏറ്റെടുക്കാൻ തയ്യാറായില്ലെന്നാണ് ലഭിച്ചിരിക്കുന്ന റിപ്പോർട്ടുകൾ.

അതേസമയം, തിരിച്ചറിഞ്ഞ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാണ് കുടുംബം മുന്നോട്ട് വെയ്ക്കുന്ന ആവശ്യം.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, നൂറ് രൂപയുടെ പേരിൽ നടന്ന വലിയ തര്‍ക്കത്തിനിടെ പ്രതികളായ ഭരത്, ഗുരു, രാഹുൽ, പര്‍ദീപ് തുടങ്ങിയവര്‍ അമിത് കുമാറിനെ കുത്തിവീഴ്ത്തുകയായിരുന്നു. ഉടൻ തന്നെ ഇയാളെ മണി മജ്രയിലെ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പഞ്ചകുളയിലെ മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

എന്നാൽ മരിച്ച ശേഷമാണ് ഇയാളെ ഇവിടെ എത്തിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തുടര്‍ന്നായിരുന്നു സംഭവം പോലീസിൽ അറിയിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തത്.

1600 രൂപ നൽകുന്നതിൽ ബാക്കിയുള്ള 100 രൂപ കൂടി നല്‍കുന്നതിൻ്റെ പേരിലായിരുന്നു തര്‍ക്കമെന്നാണ് പോലീസ് പറഞ്ഞത്. ഏതാനും ദിവസം മുൻപ് പ്രതികളിൽ ഒരാളുടെ സ്കൂട്ടര്‍ അമിത് കുമാര്‍ വാങ്ങിയിരുന്നു. എന്നാൽ വാഹനത്തിനു കേടു പറ്റിയതിനാൽ ഇതു നന്നാക്കി കൊടുക്കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടത്.

വാഹനത്തിൻ്റെ കേടുപാടുകള്‍ തീര്‍ത്ത വകയിൽ ഇവര്‍ക്ക് അമിത് കുമാര്‍ 1500 രൂപ നല്‍കി. എന്നാൽ നൂറു രൂപ കൂടി നല്‍കണമന്ന് ആവശ്യപ്പെട്ടായിരുന്നു തര്‍ക്കമെന്ന് പോലീസ് നൽകിയിരിക്കുന്ന വിവരം. അമിത് കുമാര്‍ നൂറു രൂപ നല്‍കാൻ വിസമ്മതിച്ചപ്പോള്‍ പ്രതികള്‍ ഇയാളെ കുത്തിവീഴ്ത്തുകയായിരുന്നുവെന്നാണ് പരാതിയിലും പറയുന്നത്.

ഗുരു, ഭരത് എന്നീ പ്രതികളാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്. കൃത്യത്തിൽ പങ്കുള്ള എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കിൽ പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികളുമായി സഹകരിക്കില്ലെന്നും കുടുംബം വ്യക്തമാക്കി. ഈ ആവശ്യം ഉയര്‍ത്തി ഇരുപതിലധികം പേര്‍ പോലീസ് സ്റ്റേഷനു മുന്നിൽ തടിച്ചു കൂടുകയും ചെയ്തിരുന്നു.

നടപടികളുമായി കുടുംബം സഹകരിക്കാത്ത സാഹചര്യത്തിൽ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാൻ സാധിച്ചില്ലെന്ന് മൗളി ജാഗ്രൺ സ്റ്റേഷൻ ഹൗസ് ഓഫീസര്‍ ജുൽദാൻ സിങ് അറിയിച്ചു. പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends