ഏതു നൂറ്റാണ്ടിലാണാവോ ഈ മനുഷ്യന്മാരും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളും ജീവിക്കുന്നത്.... ഇവരൊക്കെയാണ് യഥാര്‍ഥ വൈറസുകള്‍....ഡോ. ബിജുവിന്റെ ഫേസ് ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
രാജ്യത്ത് കോവിഡ് രോഗികള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കുംഭമേളയും, തൃശൂര്‍പൂരവും നടത്തുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന് ഡോ. ബിജു. ഇലക്ഷന് മാമാങ്കം കഴിഞ്ഞു, ഇനി അവിടെ കുംഭ മേള, ഇവിടെ തൃശൂര്‍ പൂരം, എന്തു മനോഹരമായ നാട് എന്ന് തുടങ്ങുന്ന കുറിപ്പ് ബിജു തന്റെ ഫേസ്ബുക്കിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്.
ഡോ.ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇലക്ഷന് മാമാങ്കം കഴിഞ്ഞു...
ഇനി....
അവിടെ കുംഭ മേള...
ഇവിടെ തൃശൂര്‍ പൂരം....
എന്തു മനോഹരമായ നാട്....
ഏതു നൂറ്റാണ്ടിലാണാവോ ഈ മനുഷ്യന്മാരും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളും ജീവിക്കുന്നത്.... ഇവരൊക്കെയാണ് യഥാര്‍ഥ വൈറസുകള്‍...
കൊറോണ വൈറസ് ഇവര്‍ക്ക് മുന്പില് തലകുനിക്കണം ...
https://www.facebook.com/Malayalivartha