സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്
കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യമുണ്ടായത് തന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാതിരുന്നത് കൊണ്ടാണെന്ന് പൂഞ്ഞാര്‍ എംഎല്‍എയും ജനപക്ഷം പാര്‍ട്ടി നേതാവുമായ പിസി ജോര്‍ജ്. തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തില്‍ കൊവിഡ് വ്യാപനം തടയാന്‍ തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കണമെന്ന തന്റെ നിര്‍ദ്ദേശം തള്ളിയ സര്‍ക്കാരിനെതിരെ പിസി ജോര്‍ജ് രൂക്ഷവിമര്‍ശനമാണ് തന്റെ ഫേസ്ബുക്ക് വീഡിയോയിലൂടെ നടത്തുന്നത്. കൊവിഡിനെ തടയണമെങ്കില്‍ രണ്ടാഴ്ച കാലത്തേക്ക് ആരും വീടിനു പുറത്തേക്കോ മുറ്റത്തേക്കോ പോലും ഇറങ്ങരുതെന്ന നിര്‍ദ്ദേശവും പിസി ജോര്‍ജ് മുന്നോട്ട് വയ്ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha