Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിടികിട്ടാത്ത ചോദ്യങ്ങള്‍... വൈഗ കേസില്‍ ചുരുളഴിച്ച് അച്ഛന്‍ സനു മോഹന്‍ കര്‍ണാടകത്തില്‍ പിടിയില്‍; വൈഗയെ മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ശേഷം പോലീസിനെ വട്ടം ചുറ്റിച്ച് ഇരുപത്തിയേഴാം ദിവസമാണ് പിടികൂടാനായത്

19 APRIL 2021 08:37 AM IST
മലയാളി വാര്‍ത്ത

നിര്‍ണായകമായ പതിനൊന്നുകാരി വൈഗയുടെ ദുരൂഹ മരണത്തിനു പിന്നിലെ ചുരുളഴിക്കാന്‍ പോലീസിന് എളുപ്പമായി. ഒളിവില്‍ പോയ അച്ഛന്‍ സനു മോഹന്‍ (42) കര്‍ണാടകയില്‍ നിന്ന് ഗോവയിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍വാറില്‍ അറസ്റ്റിലായി. വൈഗയെ മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി ഇരുപത്തിയേഴാം ദിവസമാണ് കേരള പോലീസിനെ വട്ടംചുറ്റിച്ച കേസിലെ നിര്‍ണായക അറസ്റ്റ്.

കാര്‍വാറില്‍ ഇന്നലെ രാവിലെ കര്‍ണാടക പൊലീസിന്റെ പിടിയിലായ കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ളാറ്റില്‍ സാനുവിനെ കേരള പൊലീസിനു കൈമാറി. എറണാകുളം ഡി.സി.പി ഐശ്വര്യ ഡോംഗ്‌റെയുടെ നേതൃത്വത്തില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്ത സനു മോഹനെ ഇന്ന് കൊച്ചിയിലെത്തിക്കും.

 



സനു കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിനു മുന്നിലെ ബീന റസിഡന്‍സി ഹോട്ടലില്‍ താമസിച്ചിരുന്നതായി ഇക്കഴിഞ്ഞ 16 നാണ് പൊലീസിന് വിവരം ലഭിച്ചത്. അന്നുതന്നെ കൊച്ചി പൊലീസ് അവിടെയെത്തി, റെയില്‍വേ സ്‌റ്റേഷന്‍, എയര്‍പോര്‍ട്ട്, കൊല്ലൂരിലെ വനമേഖലകള്‍ എന്നിവിടങ്ങളിലടക്കം തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല.

കൊല്ലൂരില്‍ നിന്ന് സ്വകാര്യ ബസില്‍ ഉഡുപ്പിയിലേക്കു പോയ ഇയാള്‍ അവിടെ നിന്ന് മറ്റൊരു ബസില്‍ കാര്‍വാറിലെത്തുകയായിരുന്നു. കൊല്ലൂരില്‍ നിന്ന് 175 കിലോമീറ്റര്‍ അകലെയാണ് കാര്‍വാര്‍. 80 കിലോമീറ്റര്‍ കഴിഞ്ഞാല്‍ ഗോവയായി.

 



മാര്‍ച്ച് 21ന് ആലപ്പുഴ തൃക്കുന്നപ്പുഴയിലെ ബന്ധുവീട്ടില്‍ ഭര്യ രമ്യയെ കൊണ്ടുചെന്നാക്കിയ സാനു വൈഗയെയും കൂട്ടി കങ്ങരപ്പടിയിലെ ഫ്‌ളാറ്റിലേക്കു മടങ്ങുകയായിരുന്നു. പിറ്റേന്ന് കളമശേരി മുട്ടാര്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിനരികില്‍ വൈഗയുടെ ജഡം കണ്ടെത്തി.

സാനു പുലര്‍ച്ചെ തന്നെ കാറില്‍ വാളയാര്‍ ചെക്ക് പോസ്റ്റ് വഴി കോയമ്പത്തൂരിലേക്ക് കടക്കുകയും ചെയ്തു. വൈഗയുടെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിദ്ധ്യമുണ്ടെന്ന രാസപരിശോധനാ ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മകളെ മദ്യം നല്‍കി മയക്കി പുഴയിലെറിയുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം.

 

 



2016 വരെ പൂനെയില്‍ ലെയ്ത്ത് ബിസിനസ് നടത്തിയ സനു നിരവധി സാമ്പത്തിക തട്ടിപ്പുകേസുകളില്‍ പ്രതിയാണ്. പൂനെയില്‍ നിന്ന് ആരുമറിയാതെയാണ് ഇവര്‍ കൊച്ചിയിലേക്കു മുങ്ങി, ഫ്‌ളാറ്റ് വാങ്ങി താമസമാക്കിയത്. കൊച്ചിയിലും പലരില്‍ നിന്നായി സനു വലിയ തുകകള്‍ കടം വാങ്ങുകയും തട്ടിപ്പുകള്‍ നടത്തുകയും ചെയ്തു. സനുവിനായി കര്‍ണാടകം, തമിഴ്‌നാട്, മഹാരാഷ്ട്ര, ആന്ധ്ര സംസ്ഥാനങ്ങളില്‍ അന്വേഷണം തുടരുന്നതിനിടെയാണ് നാടകീയ അറസ്റ്റ്.

സനു മോഹന്‍ കൊല്ലൂര്‍ വനമേഖലയിലേക്ക് കടന്നു എന്ന സംശയം ബലമാകുന്നതിനിടെയാണ് നിര്‍ണായക വഴിത്തിരിവ്. കര്‍ണാടക പൊലീസാണ് ഇയാളെ പിടികൂടിയതെന്നാണ് ലഭിക്കുന്ന വിവരം. കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര പരിസരത്ത് സനുമോഹന്‍ താമസിച്ചിരുന്നെന്ന വിവരം കിട്ടിയതോടെ കര്‍ണാടക പൊലീസിനോട് കേരള പൊലീസ് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ന് രാത്രിയിലോ നാളെ രാവിലെയോ ഇയാളെ കേരളത്തിലെത്തിക്കും.

 



സനു മോഹന്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിനടുത്തുളള ഹോട്ടലില്‍ ഏപ്രില്‍ 10 മുതല്‍ 16 വരെ താമസിച്ചിരുന്നതായി മാനേജര്‍ അജയ് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. രാവിലെയും വൈകിട്ടുമാണ് പുറത്തുപോയിരുന്നത്. ഹോട്ടലിലിരുന്ന് പത്രം വായിക്കുന്നത് ഉള്‍പ്പെടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഹോട്ടലില്‍ രണ്ടായിരം രൂപയാണ് കൊടുത്തിരുന്നത്.

15 ന് വൈകിട്ട് ഹോട്ടല്‍ ജീവനക്കാര്‍ ബാക്കി പണം ആവശ്യപ്പെട്ടു. ഈ സമയം സാനു തനിക്ക് 16 ന് രാവിലെ മംഗലാപുരം വിമാനത്താവളത്തിലെത്താന്‍ കാര്‍ ബുക്ക് ചെയ്യാന്‍ ഹോട്ടല്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. 16ന് രാവിലെ കാര്‍ എത്തിയപ്പോഴേക്കും സനു മുങ്ങിയിരുന്നു.

 

ആധാര്‍ കാര്‍ഡിലെ വിലാസം പരിശോധിച്ച ഹോട്ടല്‍ മാനേജര്‍ സാനുവിനെക്കുറിച്ച് എറണാകുളത്തുളള സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് കേസിന്റെ വിവരം അറിയുന്നത്. തുടര്‍ന്ന് മാനേജര്‍ ലുക്ക് ഔട്ട് നോട്ടീസിലെ നമ്പരില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. പതിവായി മൂകാംബിക ക്ഷേത്രദര്‍ശനം നടത്താറുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇതാണ് കേസില്‍ നിര്‍ണായകമായത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends