Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മനസിലായില്ല അല്ലേ... താന്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ കേരളത്തിന് ഈ ഗതി വരില്ലായിരുന്നെന്ന് പിസി ജോര്‍ജ്; കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടക്കം മാറ്റി വയ്ക്കണമെന്ന് പറഞ്ഞത് ആരും കേട്ടില്ല, അതിന്റെ പ്രത്യാഘാതമാണിപ്പോള്‍

19 APRIL 2021 09:58 AM IST
മലയാളി വാര്‍ത്ത

കേരളം കേവിഡിന്റെ അതിതീവ്ര വ്യാപനത്തിലാണ്. ദിവസവും കേസുകള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. പരിശോധനകളുടെ എണ്ണം കൂട്ടിയതോടെ രോഗികളുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഈ സമയത്ത് എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കേണ്ടതാണ്. ഇനി വരുന്ന വോട്ടെണ്ണല്‍ ദിനവും ഇതുപോലെ ആള്‍ക്കൂട്ടമുണ്ടായാല്‍ വലിയ പ്രത്യാഘാതമായിരിക്കും ഉണ്ടാകുന്നത്.

 



അതിനിടെ താന്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ കേരളത്തിന് ഈ ഗതി വരില്ലായിരുന്നെന്നാണ് പി.സി.ജോര്‍ജ് എംഎല്‍എ പറയുന്നത്. സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിലാണു പി.സി.ജോര്‍ജിന്റെ പ്രതികരണം. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടക്കം മാറ്റി വയ്ക്കണമെന്ന് നേരത്തേതന്നെ ആവശ്യം ഉന്നയിച്ചയാളാണു പി.സി.ജോര്‍ജ്. ഇതിനായി സുപ്രീം കോടതിയില്‍ വരെ പോവുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ നിലപാട് മൂലം ഹര്‍ജികള്‍ തള്ളപ്പെട്ടു. പുതിയ സാഹചര്യത്തില്‍ പി.സി.ജോര്‍ജ് പ്രതികരിക്കുന്നു.

ഞാന്‍ പറഞ്ഞതില്‍ വല്ല മാറ്റവുമുണ്ടോ. പഞ്ചായത്ത് തിരഞ്ഞെടുപ്പാണ് കേരളത്തെ പിന്നോട്ട് അടിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് കൂടി വന്നപ്പോള്‍ പൂര്‍ത്തിയായി. ആള്‍ക്കൂട്ട നിയന്ത്രണങ്ങള്‍ ഒന്നും നടന്നില്ല. കോവിഡ് വ്യാപനത്തിന് ഇതു കാരണമായി.

 



പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങിയപ്പോള്‍ത്തന്നെ മുഖ്യമന്ത്രിക്കു നിവേദനം നല്‍കി. മൈന്‍ഡ് ചെയ്തില്ല. പിന്നെ ഗവര്‍ണര്‍ക്ക് കൊടുത്തു. തിരഞ്ഞെടുപ്പ് മാറ്റാന്‍ സര്‍ക്കാര്‍ അനുകൂലിക്കുന്നില്ലെന്നു ഗവര്‍ണര്‍ മറുപടി നല്‍കി. പിന്നെ ഹൈക്കോടതിയില്‍ പോയി.

ഹൈക്കോടതിക്ക് ഹര്‍ജിയില്‍ ഒരു ശരിയുണ്ടെന്ന തോന്നലുണ്ടെന്നായിരുന്നു ഞാന്‍ മനസ്സിലാക്കിയത്. അപ്പോഴേക്കും ആരോഗ്യ വകുപ്പും മറ്റ് വിഭാഗങ്ങളും എല്ലാം എത്തി. കോവിഡ് പ്രോട്ടോക്കോള്‍ എല്ലാം പാലിച്ചിട്ടുണ്ട്. ഒരാള്‍ക്കും ഒരു കുഴപ്പവും വരില്ല. വലിയ സന്നാഹമാണ് എന്നൊക്കെ അറിയിച്ചു. അതോടെ ഹര്‍ജി ഹൈക്കോടതി തള്ളി. പിന്നെ സുപ്രീം കോടതിയില്‍ പോയി. അവിടെ കേസ് എടുക്കും മുന്‍പു തന്നെ സോളിസിറ്റര്‍ ജനറല്‍ ഹാജരായി സര്‍ക്കാരിന്റെ എതിര്‍പ്പ് അറിയിച്ചു. അങ്ങനെ അവിടെയും ഹര്‍ജി തള്ളി.

 



സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിച്ചോ..? കോവിഡ് എത്രമാത്രം വര്‍ധിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ഒന്നിച്ച് നടത്തണമെന്നായിരുന്നു എന്റെ ആവശ്യം. അത് കുറച്ച് നീണ്ടാലും സാരമില്ല. ഇപ്പോഴത്തെ സര്‍ക്കാര്‍ കുറച്ചു നാള്‍ കൂടി ഇരുന്നെന്ന് വച്ച് വല്ലതും സംഭവിക്കുമോ. ഇതൊന്നും ആരും പരിഗണിച്ചില്ല. തിരഞ്ഞെടുപ്പ് നടത്തി. അതിന്റെ പ്രത്യാഘാതമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം പലപ്പോഴും പ്രായോഗികമല്ല. എന്റെ മണ്ഡലമായ പൂഞ്ഞാര്‍ തന്നെ എരുമേലി തൊട്ട് വാഗമണ്‍ വരെ കിടക്കുന്നു. ഇവിടെ എല്ലായിടത്തും എങ്ങനെ നിയന്ത്രിക്കാനാകും? തിരഞ്ഞെടുപ്പ് ആകുമ്പോള്‍ ആവേശത്തോടെ ആളുകള്‍ എത്തും. അവരെ എങ്ങനെ നിയന്ത്രിക്കും. എന്റെ വാഹന ജാഥയ്ക്ക് കുറച്ച് വണ്ടികള്‍ കൊണ്ടുവരാന്‍ പറഞ്ഞു. വന്നത് പറഞ്ഞതിന്റെ ഇരട്ടിയില്‍ കൂടുതല്‍. നമ്മള്‍ പൈസ കൊടുക്കുന്നവരാണെങ്കില്‍ വേണ്ടെന്നു വയ്ക്കാം. ഇത് അങ്ങനെ എത്തുന്നവര്‍ അല്ലല്ലോ. പ്രചാരണത്തില്‍ നിയന്ത്രണം വരുത്താന്‍ ആര്‍ക്കും സാധിക്കില്ല.

 



വോട്ടെണ്ണല്‍ ദിനമായ മേയ് രണ്ടിന് ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നു ഹൈക്കോടതിയില്‍ ഹര്‍ജി വന്നതു കണ്ടു. ഞാന്‍ അതിനെ അനുകൂലിക്കുന്നു. വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കട്ടെ എന്നും പിസി ജോര്‍ജ് പറഞ്ഞു.

എന്തായാലും കോവിഡ് പടരുമ്പോള്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന പിസി ജോര്‍ജിന്റെ വാദം തെരഞ്ഞെടുപ്പ് കഴിഞ്ഞാണെങ്കിലും ചര്‍ച്ചയാകുകയാണ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends