പി.എസ്.സി പരീക്ഷ എഴുതാന്‍ ബൈക്കില്‍ പോയ ഐ.ടി.ഐ വിദ്യാര്‍ത്ഥിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം
പി.എസ്.സി പരീക്ഷ എഴുതാന്‍ ബൈക്കില്‍ പോയ ഐ.ടി.ഐ വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരത്തെ സെമിനാരിയില്‍ നിന്ന് പഠനം നടത്തുന്ന പുനലൂര്‍ പേപ്പര്‍മില്‍ കാഞ്ഞിരമല പുത്തന്‍ വീട്ടില്‍ ഷിനുമോനാണ് (19) മരിച്ചത്.
ഇന്നലെ രാവിലെ 7 ഓടെ ദേശീയപാതയില്‍ ഇത്തിക്കര പാലത്തിന് സമീപത്തായിരുന്നു അപകടം നടന്നത്. ചവറയിലെ പരീക്ഷാ സെന്ററിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ എതിര് ദിശയില്‍ നിന്ന് ബസിനെ മറികടന്നെത്തിയ കാര്‍ തട്ടിയാണ് പരിക്കേറ്റത്.
റോഡില്‍ തെറിച്ചുവീണ വിദ്യാര്‍ത്ഥിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.
വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് ഷിബു ബേബി നാട്ടിലെത്തിയ ശേഷം പുനലൂര്‍ പേപ്പര്‍ മില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ സംസ്കാരം നടത്തും. മാതാവ്: സീന. സഹോദരന്: സിജു.
"
https://www.facebook.com/Malayalivartha