Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനത്തെ കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരം നടത്തിപ്പിനെക്കുറിച്ച് ചീഫ് സെക്രട്ടറി തലത്തില്‍ ഇന്നു ചര്‍ച്ച നടക്കും

19 APRIL 2021 07:28 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരം നടത്തിപ്പിനെക്കുറിച്ച് ചീഫ് സെക്രട്ടറി തലത്തില്‍ ഇന്നു ചര്‍ച്ച നടക്കും. രാവിലെ 10.30-ന് ഓണ്‍ലൈനിലാണ് യോഗം നടക്കുക.

മാനദണ്ഡങ്ങള്‍ കഴിഞ്ഞയാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും സാഹചര്യം ഏറെ മാറിയ പശ്ചാത്തലത്തിലാണ് വീണ്ടും യോഗം. ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.97 ശതമാനത്തിലേക്ക് ഉയര്‍ന്നതും പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നതും ഗൗരവമായി കണക്കിലെടുത്തിട്ടുണ്ട്.




45 വയസ്സിന് മേലെയുള്ളവര്‍ കോവിഡ് വാക്‌സിന്‍ എടുക്കണമെന്നും 45-ന് താഴെയുള്ളവര്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് തെളിയിക്കണമെന്നുമായിരുന്നു പൂരം കാണാനുള്ള പ്രധാന വ്യവസ്ഥ. 10 വയസ്സില്‍ തഴെയുള്ളവര്‍ക്കും 60 വയസ്സിന് മേലെയുള്ളവര്‍ക്കും പ്രവേശനം ഉണ്ടാവില്ലെന്നും വ്യവസ്ഥ ചെയ്തു.

പിന്നീടുള്ള ദിവസങ്ങളില്‍ പോസിറ്റീവിറ്റി നിരക്ക് കൂടിയപ്പോള്‍ കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും എടുത്തവര്‍ക്കോ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കോമാത്രം പ്രവേശനം എന്നാക്കി നിബന്ധന.

 



ആനകളുടെ എല്ലാ പാപ്പാന്‍മാര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ എന്ന നിബന്ധനയും വെച്ചു. ദ്യം പറഞ്ഞതില്‍നിന്ന് സര്‍ക്കാര്‍ മാറിയെന്ന് ആരോപിച്ച് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ രംഗത്തെത്തിയതോടെയാണ് ഞായറാഴ്ച കളക്ടര്‍ യോഗം വിളിച്ചത്. ഇതില്‍ ഈ പ്രശ്‌നങ്ങള്‍ ദേവസ്വങ്ങള്‍ ഉന്നയിച്ചെങ്കിലും ചീഫ് സെക്രട്ടറിയുടെ യോഗത്തില്‍ തീരുമാനിക്കാനായി മാറ്റിവെക്കുകയായിരുന്നു.

ആള്‍ക്കൂട്ടം ഒഴിവാക്കാനുള്ള കര്‍ശനമായ നടപടികള്‍ ചീഫ് സെക്രട്ടറിയുടെ യോഗത്തില്‍ ഉണ്ടാവുമെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയിലേക്കും സുരക്ഷിതമായ പൂരം നടത്തുന്ന കാര്യം എത്തിയിട്ടുണ്ട്.




പൂരത്തിനുള്ള പ്രവേശന പാസ് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍നിന്ന് തിങ്കളാഴ്ച രാവിലെ 10 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. തൃശ്ശൂര്‍ ജില്ലയുടെ ഫെസ്റ്റിവല്‍ എന്‍ട്രി രജിസ്ട്രേഷന്‍ ലിങ്കില്‍ മൊബൈല്‍ നമ്പര്‍, പേര് തുടങ്ങിയ വിവരങ്ങള്‍ കൊടുക്കണം. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറിലേക്ക് ഒ.ടി.പി. ലഭിക്കും.

പാസ് ലഭിക്കുന്നതിന് ആര്‍.ടി.പി.സി.ആര്‍. പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്‌സിനേഷന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ (ഏതെങ്കിലും ഒന്ന്) അപ് ലോഡ് ചെയ്യണം. തുടര്‍ന്ന് മൊബൈലില്‍ ലഭിക്കുന്ന ലിങ്കില്‍നിന്ന് എന്‍ട്രി പാസ് ഡൗണ്‍ലോഡ് ചെയ്യാം.



പൂരം നടക്കുന്ന തേക്കിന്‍കാട് മൈതാനത്തേക്ക് പ്രവേശിക്കുന്നതിനുള്ള വഴിയായ സ്വരാജ് റൗണ്ടിലേക്ക് കടക്കണമെങ്കില്‍ പാസ് വേണം. കര്‍ശന പരിശോധന ഉണ്ടാവും. സാംപിള്‍ വെടിക്കെട്ട് നടക്കുന്ന 21 മുതല്‍ 24 വരെയാണ് പാസ് കര്‍ശനമാക്കുക.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends