Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സര്‍വ്വകലാശാലാ പരീക്ഷകള്‍ മാറ്റിവച്ചു.... ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നിര്‍ദ്ദേശ പ്രകാരമാണിത്. നടന്നുവരുന്ന എസ്.എസ്.എല്‍.സി, പ്‌ളസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല

19 APRIL 2021 07:53 AM IST
മലയാളി വാര്‍ത്ത

കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സര്‍വ്വകലാശാലാ പരീക്ഷകള്‍ നടത്തുന്നത് പുനഃപരിശോധിക്കണമെന്ന് ശശി തരൂര്‍ എം.പി.യും പൊതുപരീക്ഷകള്‍ നടത്തുന്നത് പുനരാലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.

അതിനു പിന്നാലെ, നേരിട്ടുള്ള പരീക്ഷകള്‍ (ഓഫ് ലൈന്‍ ) മാറ്റിവയ്ക്കുന്നത് പരിഗണിക്കാന്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് പരീക്ഷകള്‍ മാറ്റിയതായി സര്‍വ്വകലാശാലകളും അറിയിച്ചു.

 



പരീക്ഷകള്‍ മാറ്റണമെന്ന് രക്ഷാകര്‍ത്താക്കളും വിദ്യാര്‍ത്ഥി പ്രതിനിധികളും അഭ്യര്‍ത്ഥിച്ചിരുന്നു. പല പരീക്ഷാകേന്ദ്രങ്ങളും കണ്ടെയിന്‍മെന്റ് സോണുകളിലാണ്. കണ്ണൂര്‍,കോഴിക്കോട്, കേരള, മലയാളം,സംസ്‌കൃതം,രാജീവ് ഗാന്ധി ആരോഗ്യസര്‍വ്വകലാശാല, സാങ്കേതിക സര്‍വ്വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവച്ചു.

പുതിയ തീയതി പിന്നീട് അറിയിക്കും. കേരള സര്‍വ്വകലാശാല മേയ് പത്തു മുതല്‍ പരീക്ഷകള്‍ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കെ.ടി.യു. മൂന്നാം സെമസ്റ്റര്‍ പരീക്ഷ 15ന് തുടങ്ങിയിരുന്നു.




ഒന്നാം സെമസ്റ്റര്‍ 19ന് തുടങ്ങാനിരുന്നതാണ്. കാലിക്കറ്റ്,കേരള യൂണി. പരീക്ഷകള്‍ 19നാണ് തുടങ്ങാനിരുന്നത്.സി.ബി.എസ്.സി, ഐ.സി.എസ്.സി ഉള്‍പ്പെടെ ദേശീയ പരീക്ഷകളെല്ലാം മാറ്റിവച്ചിരിക്കുകയാണ്.

ദേശീയ മത്സര പരീക്ഷകളും മാറ്റി.അതേസമയം, എസ്.എസ്.എല്‍.സി, പ്‌ളസ് ടു.പരീക്ഷകള്‍ മാറ്റമില്ലാതെ തുടരുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു അറിയിച്ചു.




എസ്. എസ്.എല്‍.സിക്ക് ഇന്ന് കണക്ക് പരീക്ഷയാണ്. പ്‌ളസ്ടുവിന് ഇന്ന് പരീക്ഷയില്ല. എസ്.എസ്.എല്‍.സി.ക്ക് അഞ്ച് വിഷയങ്ങളിലും പ്‌ളസ് ടുവിന് നാല് വിഷയങ്ങളിലുമാണ് പരീക്ഷ നടക്കാനുള്ളത്. പ്‌ളസ് ടു 26നും എസ്.എസ്.എല്‍.സി.29നും പരീക്ഷകള്‍ പൂര്‍ത്തിയാകും.

കൊവിഡ് കരുതലുകള്‍ പാലിച്ചും കെ.എസ്. ആര്‍.ടി.സി.യുടെ സഹായത്തോടെ യാത്രാസൗകര്യം ഒരുക്കിയും ആണ് എസ്. എസ്.എല്‍.സി. പരീക്ഷ നടത്തുന്നത്. സ്‌കൂള്‍ ബസുകളിലും സാമൂഹ്യ അകലം പാലിച്ച് വിദ്യാര്‍ത്ഥികളെ എത്തിക്കുന്നുണ്ട്.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends