Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആഡംബര ജീവിതം ആഗ്രഹിച്ചു, പണമില്ലാത്തതിനാൽ പെയിന്റടിക്കാനെത്തിയ വീടിന്റെ താക്കോല്‍ കൈക്കലാക്കി... തുടർന്ന് ഭാര്യയോടൊപ്പം രാത്രി ഇരുചക്രവാഹനത്തിലെത്തി വീട്ടില്‍ നിന്ന് അഞ്ചുലക്ഷം രൂപയും മൂന്ന് പവന്‍ ആഭരണങ്ങളും കവർന്നു; ഒടുവിൽ തിരുവനന്തപുരത്ത് നിന്ന് യുവമ്പതികള്‍ അറസ്റ്റിലായി

19 APRIL 2021 09:58 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്ത് പെയിന്റടിക്കാനെത്തിയ വീടിന്റെ താക്കോല്‍ കൈക്കലാക്കി പണവും സ്വര്‍ണ്ണവും കവര്‍ന്ന കേസില്‍ യുവദമ്പതികള്‍ അറസ്റ്റിലായി.

വര്‍ക്കല സ്വദേശി റിയാസും (29) ഭാര്യ ആന്‍സിയുമാണ് പിടിയിലായത്. നിര്‍മാണത്തിലിരുന്ന വീടിന്‍റെ താക്കോല്‍കൂട്ടം കൈക്കലാക്കി ഇവര്‍ അഞ്ച് ലക്ഷം രൂപയും സ്വർണ്ണം മോഷ്ട്ടിക്കുകയായിരുന്നു.

 

 

ഇലകമണ്ണില്‍ സുധീര്‍ഖാന്‍റെ വീടിന് പെയിന്റടിക്കാനായിരുന്നു റിയാസ് എത്തിയത്. തുടര്‍ന്നാണ് ഇയാള്‍ താക്കോല്‍ കൈക്കലാക്കുന്നതും. ഭാര്യ ആന്‍സിക്കൊപ്പം ഇരുചക്രവാഹനത്തിലെത്തി വീട്ടില്‍ നിന്ന് അഞ്ചുലക്ഷം രൂപയും മൂന്ന് പവന്‍ ആഭരണങ്ങളും കവർന്നത്.

വീട്ടുടമസ്ഥന്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്‍റെ ഒരു മുറിയിലായിരുന്നു പണവും മറ്റു വീട്ടുസാധനങ്ങളും പണവുമെല്ലാം സൂക്ഷിച്ചിരുന്നത്. പൂട്ടിയതിന് ശേഷം മാറ്റിവെച്ചിരുന്ന താക്കോല്‍ കൂട്ടം സ്വന്തമാക്കിയായിരുന്നു
ഇവർ മോഷണം നടത്തിയത്.

 

 

വീടുമായി പരിചയമുള്ളവരെയും അടുത്തിടെ വന്നു പോയവരെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് പ്രതികളെ പിടികൂടാനായത്.

മോഷണ ദിവസം രാത്രി റിയാസും ആന്‍സിയും ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് പ്രതികളെ കണ്ടെത്താന്‍ സഹായമായി. ആഡംബര ജീവിതമാണ് ഇരുവരും നയിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends