സഹോദരനുമൊത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ പതിനൊന്നുവയസ്സുകാരന്‍ മരിച്ചു

സഹോദരനുമൊത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ പതിനൊന്നുവയസ്സുകാരന്‍ മരിച്ചു. വിളവൂര്‍ക്കല്‍ കുരിശുമുട്ടം കെ.വി നഗര്‍ പ്രേമ ഭവനില്‍ രാജന്‍-പ്രേമ ദമ്പതികളുടെ മകന്‍ വൈഷ്ണവ് (11) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ആറിനായിരുന്നു അത്യാഹിതം സംഭവിച്ചത്. സഹോദരനുമൊത്ത് കളിച്ചുകൊണ്ടിരിക്കേ കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉടനെ നാട്ടുകാരെത്തി കുട്ടിയെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മലയിന്‍കീഴ് പൊലീസും കാട്ടാക്കട ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. പേയാട് സെന്റ് സേവ്യേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യര്‍ഥിയാണ് വൈഷ്ണവ്.
സഹോദരന്‍: വിഷ്ണു. മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha