കേന്ദ്രം വാക്സിന്‍ സൗജന്യമാക്കുന്നില്ലെന്ന് സര്‍ക്കാരും ഇടത് എംഎല്‍എമാരും മുറവിളി കൂട്ടുമ്പോൾ പ്രളയകാലത്ത് കുട്ടികള്‍ കുടുക്ക പൊട്ടിച്ചുള്‍പ്പെടെ കൊടുത്ത പണം, സിപിഎം നേതാക്കള്‍ അടിച്ചു മാറ്റിയത് മറക്കരുതെന്ന് വി.മുരളീധരന്‍

കേന്ദ്രം വാക്സിന്‍ സൗജന്യമാക്കുന്നില്ലെന്ന് സര്‍ക്കാരും ഇടത് എംഎല്‍എമാരും മുറവിളി കൂട്ടുമ്പോൾ പ്രളയകാലത്ത് കുട്ടികള്‍ കുടുക്ക പൊട്ടിച്ചുള്‍പ്പെടെ കൊടുത്ത പണം, സിപിഎം നേതാക്കള്‍ അടിച്ചു മാറ്റിയത് മറക്കരുതെന്ന് വി.മുരളീധരന്‍
'സര്‍ കൊവിഡ് പ്രതിരോധ കുത്തിയവയ്പ്പ് സൗജന്യമായിരിക്കുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കട്ടെ'. കേരളം മറന്നിട്ടില്ല ഈ വാക്കുകള്‍. ധനമന്ത്രി തോമസ് ഐസക് 2021 ജനുവരി 15 ന് ബജറ്റ് പ്രഖ്യാപിക്കുമ്പോള്‍ ഭരണപക്ഷം മേശയില്‍ ഉറക്കെ അടിച്ച് അഭിനന്ദനം അറിയിച്ചു. ഈ ബജറ്റ് പ്രഖ്യാപനം നിലനില്‍കെയാണ് ഇപ്പോള്‍ കേന്ദ്രം വാക്സിന്‍ സൗജന്യമാക്കുന്നില്ലെന്ന് സര്‍ക്കാരും ഇടത് എംഎല്‍എമാരും മുറവിളികൂട്ടുന്നത്.
ബജറ്റിലെ ആരോഗ്യമെന്ന തലക്കെട്ടില്‍ 231-ാം നമ്പരായി ചേര്‍ത്തിരിക്കുന്നത് കൊവിഡ് വാക്സിന്‍ വിതരണത്തെ കുറിച്ചാണ്. അതില്‍ പറയുന്നത് ഇങ്ങനെ:
'കൊവിഡിനെതിരായ മാനവരാശിയുടെ പോരാട്ടം വിജയം കാണുകയാണ്. കൊവിഡ് വാക്സിന്‍ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞിരിക്കുന്നു. കൊവിഡ് ചികിത്സ പൂര്‍ണ്ണമായും സൗജന്യമായി നല്‍കുന്ന സംസ്ഥാനമാണ് കേരളം. സര്‍ കൊവിഡ് പ്രതിരോധ കുത്തിയവയ്പ്പും സൗജന്യമായിരിക്കുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കട്ടെ'. എന്ന് പറഞ്ഞാണ് ഐസക് ആരോഗ്യം തലക്കെട്ട് അവസാനിപ്പിച്ചത്.
ബജറ്റിലെ തന്നെ പ്രധാന പ്രഖ്യാപനം ആയിരുന്നു സൗജന്യ വാക്സിന്‍. ഇതിന് അമിത പ്രചാരണവും മുഖ്യമന്ത്രി പിണറായി വിജയനും ഇടത് നേതാക്കളും നല്‍കിയിരുന്നു. ബജറ്റില്‍ പ്രഖ്യാപിച്ചതോടെ തുകയും വകയിരുത്തേണ്ടതാണ്. എന്നാല്‍ ബജറ്റിന് ശേഷം രണ്ട് മാസം കഴിഞ്ഞ് ആദ്യഘട്ട വാക്സിന്‍ വിതരണം ആരംഭിച്ചപ്പോള്‍ പോലും ഇതിനുള്ള തുക വകയിരുത്തിയിട്ടില്ല.
മാത്രമല്ല ആരോഗ്യം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയില്‍ വരുന്നതാണ്. ആരോഗ്യത്തിന് ആകട്ടെ ബജറ്റില്‍ 2341 കോടി മാത്രമാണ് വകയിരുത്തിയതും. ഇതിന് പുറമെയാണ് സൗജന്യ വാക്സിന്‍ പ്രഖ്യാപിച്ചത്. ഈ ബജറ്റിലെ പ്രഖ്യാപനം നിലനില്‍കെയാണ് കേന്ദ്ര സര്‍ക്കാര്‍ സൗജന്യ വാക്സിന്‍ നല്‍കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കും ഇടത് നേതാക്കളും രംഗത്ത് എത്തിയത്.
സംസ്ഥാനത്തിന്റെ ചുമതലയിലുള്ള ഭരണ വിഭാഗത്തില്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രം വാക്സിന്‍ സൗജന്യമാക്കണമെന്നാണ് പറയുന്നത്. ഇതോടെ സംസ്ഥാന ബജറ്റെല്ലാം കേന്ദ്ര സഹായത്താലാണോ നടപ്പിലാക്കുന്നതെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് പണം കണ്ടെത്താതെയുള്ള പൊള്ളയായ പ്രഖ്യാപനമായിരുന്നു സൗജന്യാ വാക്സിന്‍ എന്ന് ഇതോടെ വ്യക്തമായി.
പണം ഇല്ലാതായതോടെ കേന്ദ്രത്തിന്റെ ചുമലില്‍ പഴിചാരി ജനങ്ങളുംട ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് വാക്സിന്‍ സൗജന്യമായി വേണമെന്ന പ്രചാരണത്തിന് പിന്നില്‍. ചുമ്മാതല്ല മുരളീധരന്‍ പറഞ്ഞത് മോദി വിരുദ്ധതയ്ക്ക് വാക്സിനില്ല എന്ന്. മാത്രമല്ല വാക്സിന്‍ ചലഞ്ച്' കൊള്ളാം പ്രളയകാലത്ത് കുട്ടികള്‍ കുടുക്ക പൊട്ടിച്ചു കൊടുത്ത പണം അടിച്ചു മാറ്റിയത് മറക്കരുത് എന്ന് കൂട്ടിച്ചേര്‍ക്കാനും മുരളി മറന്നിട്ടില്ല.
കൊവിഡ് മഹാമാരിയെ സ്വയംപുകഴ്ത്തലിനും കേന്ദ്രസര്‍ക്കാരിനെതിരായ വിഷലിപ്ത പ്രചാരണങ്ങള്‍ക്കുമുപയോഗിക്കുന്നത് തുടരുകയാണ് സിപിഎം. സൗജന്യവാക്സിന്‍ കേന്ദ്രം പൂര്‍ണമായി അവസാനിപ്പിച്ചു എന്ന വ്യാജപ്രചാരണമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു.
സൗജന്യവാക്സിന്‍ കേന്ദ്രം പൂര്‍ണമായി അവസാനിപ്പിച്ചു എന്ന വ്യാജപ്രചാരണമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഇന്നലെയെത്തിയ ആറരലക്ഷം ഡോസ് അടക്കം 70 ലക്ഷം ഡോസ് വാക്സിന്‍ സൗജന്യമായി ലഭിച്ച സംസ്ഥാനത്താണ് ഈ കള്ളക്കഥ പാടിനടക്കുന്നത്. വാക്സിന്‍ വിതരണത്തില്‍ നിന്ന് കേന്ദ്രം പൂര്‍ണമായും പിന്‍മാറിയെന്ന വ്യാജപ്രതീതി സൃഷ്ടിക്കുകയാണ് സിപിഎമ്മും കോണ്‍ഗ്രസും. തുടര്‍ന്നും കേന്ദ്രസര്‍ക്കാര്‍ വാങ്ങുന്ന 50 ശതമാനം വാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായിത്തന്നെ കിട്ടുമെന്നത് ബോധപൂര്‍വം മറച്ചുവയ്ക്കുന്നു.
രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അളവില്‍ സൗജന്യവാക്സിന്‍ ലഭിക്കും. കേന്ദ്ര ക്വോട്ട കഴിച്ചുള്ള വാക്സിന്‍ വാങ്ങാന്‍ സംസ്ഥാനത്തിന് പണമില്ലെന്ന് വിലപിക്കുന്നവര്‍ കോവിഡിന്റെ പേരില്‍ സ്വന്തം മുഖം കാണിക്കുന്ന പരസ്യത്തിനും മറ്റ് പ്രചാരവേലകള്‍ക്കും ഒഴുക്കിയ കോടികളുടെ കണക്ക് ജനങ്ങളോട് പറയണം. സംസ്ഥാന ക്വോട്ട നിശ്ചയിക്കുന്നതിന്റെ മാനദണ്ഡത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന് വ്യക്തമായ ധാരണയുമുണ്ട്.
അപ്രതീക്ഷിതമായി നമ്മള്‍ നേരിടേണ്ടി വന്ന വെല്ലുവിളിയാണ് കോവിഡ് മഹാമാരി. വികസിപ്പിച്ചെടുത്തിട്ട് ആറു മാസം പോലുമാകാത്ത കോവിഡ് വാക്സിന്റെ ഉല്‍പ്പാദനവും വിതരണവും 130 കോടി ജനങ്ങളിലും ഒറ്റയടിക്ക് സൗജന്യമായി എത്തുന്ന തരത്തിലാവണം എന്നു പറയുന്നതിന്റെ ശാസ്ത്രീയത എന്താണ്? പള്‍സ് പോളിയോ, ബിസിജി തുടങ്ങി വിവിധ പ്രതിരോധകുത്തിവയ്പ്പുകളില്‍ ഏതാണ് ആറുമാസമോ ഒരു വര്‍ഷമോ കൊണ്ട് സാര്‍വത്രികമായി മാറിയത്? കോവിഡ് മഹാമാരിയുടെ പ്രതിരോധ കുത്തിവയ്പ്പ് കുട്ടികളിലോ പ്രായമായവരിലോ ഒതുങ്ങുന്നതല്ലന്നും ഓര്‍ക്കണം.
അതുകൊണ്ടു തന്നെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും സ്വകാര്യമേഖലയുടെയും പങ്കാളിത്തത്തോടെ മാത്രമേ ഈ യജ്ഞം വിജയിപ്പിക്കാനാകൂ. അതിനാലാണ് വാസ്‌കീന്‍ നയം ഉദാരമാക്കാനും വികേന്ദ്രീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ശതകോടീശ്വരന്‍മാരും ലക്ഷാധിപതികളും അഞ്ചക്കശമ്പളക്കാരും നിരവധിയുള്ള രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യം വേണം എന്ന് വാശിപിടിക്കുന്നത് ദരിദ്ര ജനവിഭാഗത്തോടുള്ള വെല്ലുവിളിയാണ്.
മഹാമാരി പിടിമുറുക്കിയ പോയവര്‍ഷം മലയാളി മദ്യപാനത്തിന് ചെലവിട്ടത് 10,340 കോടി രൂപയാണെന്ന് മറക്കരുത്. 'വാക്സിന്‍ ചലഞ്ച്' കൊള്ളാം. നല്ലതു തന്നെ. പക്ഷെ പ്രളയകാലത്ത് കുട്ടികള്‍ കുടുക്ക പൊട്ടിച്ചുള്‍പ്പെടെ കൊടുത്ത പണം, സിപിഎം നേതാക്കള്‍ അടിച്ചു മാറ്റിയത് മറക്കരുതെന്ന് മാത്രം. നിങ്ങള്‍ നല്‍കുന്ന പണം, സിപിഎം നേതാക്കളുടെയും ബന്ധുക്കളുടെയും അക്കൗണ്ടില്‍ എത്തില്ല എന്ന് ഉറപ്പാക്കണമെന്ന് വി.മുരളീധരന്‍ അഭ്യര്‍ഥിച്ചു.
https://www.facebook.com/Malayalivartha