അപകടത്തിൽ രക്തംവാർന്ന് വഴിയരികിൽ കിടന്ന മനുഷ്യനെ ആശുപത്രിയിലെത്തിച്ചു: പിന്നീട് സംഭവിച്ചതെല്ലാം സ്വപ്നത്തിൽ പോലും വിചാരിക്കാത്തത് : വമ്പൻ കെണിയിൽ അകപ്പെട്ട മനുഷ്യന് എട്ടു വർഷങ്ങൾക്കുശേഷം നീതി

ഒരുകാലത്ത് അപകടത്തിൽ പെട്ടവരെ സഹായിക്കാൻ പലരും മടിച്ചു നിന്നിരുന്നു. അതിന് കാരണം അപകടത്തിൽ പെട്ട ആളെ സഹായിച്ചാൽ പിന്നീട് കേസ് കറങ്ങിത്തിരിഞ്ഞ് സഹായിച്ച ആളുടെ തലയിൽ വീഴും എന്നുള്ളതിനാൽ ആണ്. എന്നാൽ അത്തരത്തിലുള്ള സന്ദർഭത്തെ ഒഴിവാക്കി ഇടക്കാലത്ത് ചില തീരുമാനങ്ങൾ നിലവിൽ വന്നിരുന്നു. ഇപ്പോളിതാ അത്തരത്തിലൊരു അപകടത്തിൽ പ്പെട്ട ഒരാളെ സഹായിച്ചത് മൂലം കെണിയിൽ അകപ്പെട്ട ഒരു മനുഷ്യന്റെ ജീവിതാവസ്ഥ പുറത്തുവരികയാണ് അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിച്ചു. കേസിൽ കുടുങ്ങിയത് എട്ടുവർഷം, ഒടുവിൽ ഇപ്പോൾ കുറ്റവിമുക്തന്‍ ആയിരിക്കുകയാണ്. വളരെയധികം വേദനാജനകമായ സംഭവമാണ്.
രക്തംവാർന്ന് പിടയുന്ന മനുഷ്യജീവനോടുതോന്നിയ ദയയ്ക്ക് ഒരു മനുഷ്യൻ വിലകൊടുക്കേണ്ടി വന്നത് എട്ടുവർഷമാണ്. കുടശ്ശനാട് പ്രെയ്സ് കോട്ടേജിൽ മോനിവർഗീസ് (57) കള്ളക്കേസിൽ പ്രതിയാക്കപ്പെട്ട് കോടതി കയറിയിറങ്ങിയത്. ഒടുവിൽ ചെങ്ങന്നൂർ കോടതി ഇദ്ദേഹത്തെ വെറുതെവിട്ടു. കള്ളക്കേസിൽ കുടുക്കി പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മോനി ഇപ്പോൾ. 2013 ജനുവരി 31-ന് വൈകുന്നേരം ഏഴുമണിയോടെയാണ് ജീവിതത്തിൽ വഴിത്തിരിവായ സംഭവം നടക്കുന്നതെന്ന് മോനി വർഗീസ് പറഞ്ഞു.
കോട്ടയത്തുനിന്ന് ഭാര്യാപിതാവിന്റെ സഹോദരിക്കൊപ്പം കാറിൽ കുടശ്ശനാട്ടിലേക്ക് പോകുംവഴി മുളക്കുഴ ഷാപ്പുപടിക്കുസമീപം ആൾക്കൂട്ടംകണ്ട് കാർ നിർത്തി. അപകടത്തിൽപ്പെട്ട് രക്തത്തിൽ കുളിച്ചുപിടയുന്ന ഒരാളും അയാൾക്ക് ചുറ്റുംനിന്ന് കാഴ്ചകാണുന്ന ആൾക്കൂട്ടവുമായിരുന്നു അവിടെ. കാറപകടത്തിൽപ്പെട്ട് ആശുപത്രിയിൽ കൊണ്ടുപോകാൻ ആരുമില്ലാതെ ചോരവാർന്നുമരിച്ച സഹോദരന്റെ മുഖമാണ് മനസിൽ വന്നത്. വേഗം പോലീസിൽ വിവരമറിയിച്ച് അപകടത്തിൽപ്പെട്ടയാളിനെയുംകൊണ്ട് മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പാഞ്ഞു. ആശുപത്രിയിൽ എത്തിയതും ആൾ മരിച്ചു. അതോടെ മോനിയുടെ കഷ്ടകാലം തുടങ്ങി.
താൻ പറഞ്ഞതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് പരുഷമായ ഭാഷയിൽ സംസാരിക്കുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തതായി മോനി പറയുന്നു. അവിടെ എത്തിയ ഉടനെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോണും വാച്ചും സ്വർണമോതിരവും ഊരിവാങ്ങി കുറ്റവാളിയോടെന്നപോലെ മാറിയിരിക്കാൻ ആവശ്യപ്പെട്ടു. 'വലിയൊരു കേസിലാണ് അകപ്പെട്ടിരിക്കുന്നത്, അയ്യായിരംരൂപ തന്നാൽ വെറുതെവിടാം എന്നും ധരിപ്പിച്ചു. എന്തിനു പണംനൽകണം ഒരുജീവൻ രക്ഷിക്കാൻ ശ്രമിച്ചതല്ലേ എന്ന് ശബ്ദം ഉയർത്തി ചോദിച്ചതോടെ പോലീസുകാർ രോഷാകുലരായി അടിക്കാൻ കൈയോങ്ങി.
ശരിക്കും ഭയന്നുപോയി'- മോനി പറഞ്ഞു. തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ മോനിക്ക് ജാമ്യം ലഭിച്ചു. പക്ഷേ, മനഃപൂർവമല്ലാത്ത നരഹത്യാകേസ് ചുമത്തി. കാൽനടയാത്രക്കാരനെ അലക്ഷ്യമായി കാർ ഒാടിച്ച് ഇടിച്ചു കൊന്നെന്നായിരുന്നു പോലീസ്ഭാഷ്യം. കൃത്രിമമായ തെളിവുകളും മരിച്ചയാളിന്റെ സഹോദരനെ ദൃക്സാക്ഷി എന്ന നിലയിലും പോലീസ് അവതരിപ്പിച്ചു.
എട്ടുവർഷംനീണ്ട നിയമപ്പോരാട്ടത്തിന് ഒടുവിൽ ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എസ്.ആർ. പാർവതി മോനി വർഗീസിനെ കുറ്റവിമുക്തനാക്കി. ചെങ്ങന്നൂർ കോടതിയിലെ അഭിഭാഷകനായ ജോസഫ് ജോർജാണ് കോടതിയിൽ ഹാജരായത്. ഇത്തരത്തിൽ ക്രൂരമായ ദുരനുഭവം ആയിരുന്നു ആ മനുഷ്യൻ ഒരാളെ സഹായിച്ചതിന് പേരിൽ നേരിട്ടത്. നമ്മുടെ നാട്ടിലെ നിയമങ്ങളും നിയമ സംഗീത കൾക്കും നേരെയുള്ള ചൂണ്ടുവിരൽ ആണ് അദ്ദേഹം. ഏതായാലും എട്ടു വർഷത്തിനു ശേഷമാണ് അദ്ദേഹത്തിന് നീതി ലഭിച്ചത് എന്നത് ആശ്ചര്യകരമായ കാര്യം തന്നെയാണ്. എന്നാൽ ഇപ്പോൾ അപകടത്തിൽപ്പെട്ട സഹായിക്കുന്ന വ്യക്തിക്ക് നേരെ കേസ് വരുന്നില്ല എന്ന തീരുമാനം ഏറെ ആശ്വാസകരമാണ്.
https://www.facebook.com/Malayalivartha