കേരളത്തിൽ കെ-റെയിൽ പദ്ധതി സാധ്യമാകുമോ? അങ്ങനെ വന്നാൽ TVM-KSD വെറും 4 മണിക്കൂറിൽ..!

വികസനം എന്നാൽ വസ്തുക്കളുടേതല്ല, മറിച്ച് മനുഷ്യന്റേതായിരിക്കണം എന്ന യുനെസ്കോയുടെ ലോകവികസന റിപ്പോർട്ടിലെ വാചകം കേരളത്തിലെ കെ റെയിൽ പദ്ധതിയുടെ പശ്ചാത്തലത്തിൽ ഒന്നുകൂടി നാം ഓർക്കേണ്ടിയിരിക്കുന്നു. മനുഷ്യെന്റെ ആവാസവ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും മുറിവുകളേൽപിക്കുന്ന വൻകിടപദ്ധതികൾ നടപ്പാക്കുമ്പോൾ ഓർക്കാനുള്ള മുന്നറിയിപ്പു കൂടിയാണ് ആ വാചകങ്ങൾ.
എന്നാൽ, കേരള സർക്കാർ മുൻകൈയെടുത്ത് കാസർകോട് മുതൽ തിരുവനന്തപുരം വരെ 529 കിലോമീറ്റർ ദൂരത്തിൽ നടപ്പാക്കാനുദേശിക്കുന്ന കെ. റെയിൽ അതിവേഗപാത വികസനത്തിെൻറ മനുഷ്യസങ്കൽപങ്ങൾ പാടേ വിസ്മരിച്ചിരിക്കുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്.
പരിസ്ഥിതി ആഘാതത്തിെന്റെയും സാമൂഹികാഘാതത്തിെൻറയും ആഴം തിരിച്ചറിയാതെ അതിവേഗതയിൽ പദ്ധതിനടത്തിപ്പിന് ഭൂമി ഏറ്റെടുക്കാൻ മാനദണ്ഡങ്ങൾ ലംഘിച്ചു നടത്തുന്ന നീക്കങ്ങൾ പ്രതിഷേധങ്ങൾ ക്ഷണിച്ചു വരുത്തുന്നു എന്നാണ് വിമർശനം.
ഇതൊക്കെ നിലകൊള്ളുമ്പോഴും പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നതോടെ തലവര തെളിയുന്ന പ്രധാന പദ്ധതി തിരുവനന്തപുരം–കാസർകോട് സെമി ഹൈസ്പീഡ് പാത കൂടിയാണ് എന്നാണ് സംസാരം.
എൽഡിഎഫിന്റെ 2016ലെ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനമായിരുന്നു മണിക്കൂറിൽ 200 കി.മീ. വേഗതയിൽ സഞ്ചരിക്കുന്ന റെയിൽവേ ഇരട്ടപ്പാത. കഴിഞ്ഞ 5 വർഷം അതിന്റെ പ്രാഥമിക പഠനങ്ങളും ഡിപിആറും പൂർത്തിയാക്കി നിലമൊരുക്കിയ എൽഡിഎഫ് സർക്കാരിനു പദ്ധതി യാഥാർത്ഥ്യമാക്കാൻ ലഭിച്ചിരിക്കുന്ന 5 വർഷങ്ങളാണു ഇനി മുന്നിൽ ശേഷിക്കുന്നത്. ഇത്തവണത്തെ പ്രകടന പത്രികയിലും പ്രധാന പദ്ധതിയായി ഉൾപ്പെടുത്തിയതോടെ പദ്ധതി നടപ്പാക്കാൻ സർക്കാർ മുഖ്യ പരിഗണനയാണു നൽകുന്നതു വ്യക്തമാണ്.
63,000 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കു റെയിൽവേ ബോർഡിന്റെ അന്തിമ അനുമതിയാണ് ഇനി ലഭിക്കാനുള്ളത്. ഇത് നേരത്തെ ലഭിക്കുമായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ എൻഡിഎയുടെ സമ്മർദം മൂലം അനുമതി ലഭിച്ചില്ലെന്നാണ് ആരോപണം നിലനിൽക്കുന്നത്.
കൊച്ചുവേളി മുതൽ ചെങ്ങന്നൂർ വരെ ഒന്നാം ഘട്ട സ്ഥലമേറ്റെടുപ്പിനായി ഹഡ്കോ 3,000 കോടി രൂപ വായ്പ അനുവദിച്ചിട്ടുണ്ട്. 320 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനായി 3,750 കോടിയാണു ചെലവായി കരുതുന്നത്.
115 കിലോമീറ്റര്‍ പാടശേഖരങ്ങളില്‍ 88 കിലോമീറ്റര്‍ ദൂരവും ഈ രീതിയിലാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. കെ-റെയില്‍ പദ്ധതി കൃഷിയിടങ്ങളെ നശിപ്പിക്കുമെന്നും ജനവാസകേന്ദ്രങ്ങളില്‍ താമസിക്കുന്നവരെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് പ്രധാനമായും പറയുന്നത്.
ജലാശയങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കപ്പെടുമെന്നും പദ്ധതി വിഭാവനം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടെന്നുമാണ് ഉറപ്പ് നൽകുന്നത്. സാമൂഹിക പ്രശ്‌നങ്ങള്‍ അവഗണിച്ചുകൊണ്ടല്ല ഈ വികസന പദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്.
അന്തിമ അനുമതിക്കായി വൈകാതെ തന്നെ കേരളം സമ്മർദം ചെലുത്തുമെന്നുള്ളത് ഉറപ്പാണ്. പദ്ധതി യഥാർത്ഥ്യമായാൽ 4 മണിക്കൂർ കൊണ്ടു തിരുവനന്തപുരം–കാസർകോട് യാത്രയും 90 മിനിറ്റ് കൊണ്ടു കൊച്ചി–തിരുവനന്തപുരം യാത്രയും ഈസിയായി നടക്കും. ഈ പദ്ധതി അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും സഹായിക്കും.
ഏകദേശം 20,000ത്തോളം വാഹനങ്ങള്‍ ഇന്നത്തെ സ്ഥിതിയില്‍ സംസ്ഥാനത്തെ തിരക്കേറിയ റോഡുകളില്‍ നിന്നും ഒഴിവാകും എന്നാണ് കണക്കാക്കപ്പെടുന്നത്. ഗെയിൽ പൈപ്പ് ലൈനിന്റെ തടസ്സങ്ങൾ നീക്കിയ സർക്കാരിനു സെമി ഹൈസ്പീഡ് പാതയ്ക്കുള്ള കുരുക്കുകളും അഴിക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത്.
പദ്ധതിക്കു പ്രാദേശികമായി ഏറ്റവും കൂടുതൽ എതിർപ്പുണ്ടായിരുന്ന എലത്തൂരിൽ എൽഡിഎഫിനാണു വിജയം നേടി കൊടുത്തത്. ജോയിന്റ് വെഞ്ച്വർ പദ്ധതികൾക്കായി രൂപീകരിച്ച കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ ഏറ്റെടുത്ത പദ്ധതികൾ ഒന്നും സംസ്ഥാനത്ത് എങ്ങുമെത്തിയിട്ടില്ല.
ഡിപിആർ ഘട്ടത്തിലുള്ള പദ്ധതികൾ പണി തുടങ്ങുന്ന ഘട്ടത്തിലേക്ക് എത്തിക്കാൻ കഴിയാത്തതു കോർപറേഷന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയുണ്ടാക്കും. ഒരേ സമയം ഒന്നിലധികം പദ്ധതികൾ സംസ്ഥാന താൽപര്യത്തിന് അനുസരിച്ചു ഏറ്റെടുത്തു നടപ്പാക്കാമെന്നതാണു ജോയിന്റ് വെഞ്ച്വർ കമ്പനികളുടെ പ്രത്യേകത.
https://www.facebook.com/Malayalivartha

























