മലപ്പുറത്ത് പുകയുന്ന ബോംബായി തവനൂര്‍; സീറ്റിന്റെ വിലയും ഉള്ളുകളികളും പുറത്ത്; അന്വേഷണ നീക്കവുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍; വെട്ടിലായി ഫിറോസ് കുന്നംപറമ്പില്‍

തവനൂരില്‍ കെ റ്റി ജലീലിനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച ഫിറോസ് കുന്നംപറമ്പിലിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് കേന്ദ്രവും സംസ്ഥാനവും അന്വേഷിക്കാന്‍ തീരുമാനിച്ചതായാണ് വിവരം.
മലപ്പുറം ജില്ലയില്‍ നിരവധി നേതാക്കള്‍ ഉണ്ടായിട്ടും മുസ്ലീം ലീഗ് അനുഭാവിയായ ഫിറോസ് കുന്നംപറമ്പിലിന് സീറ്റ് നല്‍കിയത് നാല് കോടി രൂപ കോഴ വാങ്ങിയാണെന്നാണ് ഡിവൈഎഫ്‌ഐ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. ഇതാണ് അന്വേഷണ വിധേയമാക്കുന്നത്.
ഫിറോസിന്റെ ഇടപാടുകളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടത് ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റാണ്. ചികിത്സാ സഹായത്തിന്റെ പേരില്‍ വിദേശ രാജ്യങ്ങളില്‍ നിന്നടക്കം പണപ്പിരിവ് നടത്തുന്ന ഫിറോസിന്റെ സാമ്പത്തിക ഇടപാടുകള്‍ സംശയകരമാണെന്നാണ് ഡിവൈ എഫ് ഐ പറഞ്ഞത്. ഇതാണ് കേന്ദ്ര സര്‍ക്കാരിന്റെ പോക്കറ്റിലെ ആയുധം. സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ കോടികളുടെ തട്ടിപ്പാണ് അദ്ദേഹം നടത്തുന്നതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. ഇത്തരം ആരോപണങ്ങള്‍ നേരത്തെയും അദ്ദേഹത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് ഡി വൈ എഫ് ഐ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരാതി നല്‍കിയിരുന്നു.
ഇലക്ഷന്‍ സമയത്ത് തന്നെയാണ് സംസ്ഥാന സര്‍ക്കാരിന് പരാതി നല്‍കിയത്. ഇലക്ഷന്‍ കഴിഞ്ഞയുടനെ സംസ്ഥാന സര്‍ക്കാര്‍ ഫിറോസിനെതിരെ അന്വേഷണം ആരംഭിച്ചെന്നാണ് വിവരം.അതിനു മുമ്പ് തന്നെ കേന്ദ്ര സര്‍ക്കാര്‍ പരിശോധന തുടങ്ങിയിരുന്നു.
ചികിത്സാ സഹായത്തിന്റെ പേരില്‍ വ്യക്തിപരമായ നേട്ടം മാത്രമാണ് ഫിറോസ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയില്‍ പറഞ്ഞു. സ്ത്രീകളെ അപമാനിക്കല്‍, പിടിച്ചുപറി, ഭവനഭേദനം എന്നിങ്ങനെ നിരവധി കേസുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിന് പാലക്കാട് ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്. ഭീഷണിപ്പെടുത്തിയതിനും വീട്ടില്‍ കയറി അതിക്രമം കാട്ടിയതിനും എറണാകുളം ചേരാനല്ലൂര്‍ സ്റ്റേഷനിലും കേസുണ്ട്. ഇത്തരത്തില്‍ ഒരാള്‍ക്കാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് സീറ്റ് വിട്ടു നല്‍കിയത്. ജില്ലയില്‍ തന്നെ നിരവധി നേതാക്കള്‍ ഉണ്ടായിട്ടും മുസ്ലീം ലീഗ് അനുഭാവിയായ ഫിറോസ് കുന്നംപറമ്പിലിന് തന്നെ സീറ്റ് നല്‍കിയതിലാണ് അത്ഭുതം.
ഇതിനെതിരെ ആദ്യം പ്രതികരിക്കാതിരുന്ന ലീഗ് നേതാക്കള്‍ ഇപ്പോള്‍ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. അബ്ദുറബിന്റെയും മറ്റും ഒളിയമ്പുകള്‍ ഇതാണ് സൂചി പ്പിക്കുന്നത്. കുഞ്ഞാലിക്കുട്ടിയാണ് ഫിറോസിന് സീറ്റ് നല്‍കിയതെന്നാണ് ലീഗിലെ ആക്ഷേപം.മുമ്പില്ലാത്ത വിധം ലീഗ് അടിയുലയുകയാണ്. കേരളത്തില്‍ ഉപ മുഖ്യമന്ത്രിയാവാനാണ് കുഞ്ഞാലികുട്ടി കേരളത്തില്‍ മടങ്ങിയെത്തിയത്.കേന്ദ്രത്തില്‍ മന്ത്രിയാവാനാണ് നേരത്തെ ലോകസഭയിലേക്ക് മത്സരിച്ചത്.
ഫിറോസിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ഫിറോസ് ബിജെപി വോട്ടുകള്‍ മറിക്കാനായി വലിയ തുക നല്‍കിയതായും ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെടാതെ സംസ്ഥാന നേതൃത്വം അടിച്ചേല്‍പ്പിച്ച സ്ഥാനാര്‍ഥിയായിരുന്നു ഫിറോസ് കുന്നംപറമ്പിലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി തന്നെ ഫേസ്ബുക്കില്‍ പ്രതികരിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി സാമ്പത്തിക ഇടപാടുകള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന ഫിറോസ് കുന്നംപറമ്പിലിനെ മത്സരിപ്പിക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ് തന്നെ ആവശ്യപ്പെട്ടിരുന്നു.
ജലീലില്‍ വിജയിച്ചത് ഭാഗ്യം കൊണ്ടു മാത്രമാണെന്നാണ് സി പി എം നേതൃത്വം കരുതുന്നത് .സിപിഎം അതിശക്തമായാണ് ജലീലിന് വേണ്ടി രംഗത്തിറങ്ങിയത്. അവരുടെ പാര്‍ട്ടി മെഷീനറി പൂര്‍ണമായി ഉപയോഗിച്ചു. എന്നിട്ടും വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളില്‍ ജലീല്‍ പിന്നാക്കം പോയിരുന്നു.
ലീഗിലെ ചില നേതാക്കളെ ബി ജെ പി നേരത്തെ നോക്കി വച്ചിരുന്നു.ഫിറോസിലൂടെ ബി ജെ പിക്ക് വന്നു ചേര്‍ന്നിരിക്കുന്നത് സുവര്‍ണാവസരമാണ്.അതാണ് അവര്‍ ഭംഗിയായി വിനിയോഗിക്കാന്‍ പോകുന്നത്.
https://www.facebook.com/Malayalivartha

























