Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..


കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..


അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍


ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ലോക്ക്ഡൗണിലൂടെ സമൂഹത്തിലെ വ്യാപനം വലിയ തോതില്‍ കുറയാൻ സാധ്യത; രണ്ടാം കോവിഡ് വ്യാപനം രൂക്ഷമായതോടെ വീടുകള്‍ക്കുള്ളില്‍ കര്‍ശന ജാ​ഗ്രത പുലര്‍ത്തണമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ, വീടുകള്‍ക്കുള്ളിലും മാസ്ക് ധരിക്കുന്നത് രോഗബാധ നിയന്ത്രിക്കാന്‍ സഹായിക്കും

07 MAY 2021 11:51 AM IST
മലയാളി വാര്‍ത്ത

More Stories...

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു

ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....

ലോക്ക്ഡൗണിലൂടെ സമൂഹത്തിലെ വ്യാപനം വലിയ തോതില്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ. രണ്ടാം കോവിഡ് വ്യാപനം രൂക്ഷമായതോടെ വീടുകള്‍ക്കുള്ളില്‍ കര്‍ശന ജാ​ഗ്രത പുലര്‍ത്തണമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധരർ നൽകുന്ന നിര്‍ദേശങ്ങളിൽ ഒന്ന്. അതീവ ശ്രദ്ധ പുലര്‍ത്തേണ്ടത് വീടുകള്‍ക്കുള്ളിലാണ് എന്നാണ് ഇപ്പോൾ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. വീടുകള്‍ക്കുള്ളില്‍ രോഗ ബാധ ഉണ്ടാകാന്‍ ഇടയുള്ള സാഹചര്യം കുറയ്ക്കണം. വീടുകള്‍ക്കുള്ളിലും മാസ്ക് ധരിക്കുന്നത് രോഗബാധ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും പറയുകയുണ്ടായി.

ഇതിനുപിന്നാലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് എത്തുമെന്ന ശക്തമായ മുന്നറിയിപ്പ് വന്നതോടെയാണ് അടിയന്തര ലോക്ഡൗണിലേക്ക് സര്‍ക്കാര്‍ എത്തിച്ചേർന്നത്. നാളെ രാവിലെ മുതലാണ് ലോക്ക്ഡൗണ്‍ നിലവില്‍ വരിക. പ്രതിദിന വര്‍ധന തുടര്‍ച്ചയായ രണ്ടാം ദിവസവും 40000ന് മേലാണ്. 29882 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ഐസിയും ബെഡും വെന്റിലേറ്ററുകളുമെല്ലാം നിറഞ്ഞ അവസ്ഥയിലാണ്.

അതേസമയം കഴിഞ്ഞ ദിവസം 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂര്‍ 2418, പത്തനംതിട്ട 1341, കാസര്‍ഗോഡ് 1158, വയനാട് 1056, ഇടുക്കി 956 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,632 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,66,16,470 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (8), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 124 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 63 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5628 ആയി.

രോഗം സ്ഥിരീകരിച്ചവരില്‍ 265 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 39,496 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2579 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 6411, കോഴിക്കോട് 5578, മലപ്പുറം 4181, തിരുവനന്തപുരം 3655, തൃശൂര്‍ 3556, ആലപ്പുഴ 3029, പാലക്കാട് 1263, കോട്ടയം 2638, കൊല്ലം 2503, കണ്ണൂര്‍ 2199, പത്തനംതിട്ട 1307, കാസര്‍ഗോഡ് 1106, വയനാട് 1025, ഇടുക്കി 945 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

124 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 39, കാസര്‍ഗോഡ് 20, തൃശൂര്‍ 15, പാലക്കാട് 13, വയനാട് 11, പത്തനംതിട്ട, എറണാകുളം 6 വീതം, തിരുവനന്തപുരം 5, കൊല്ലം, കോഴിക്കോട് 3 വീതം, കോട്ടയം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,152 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 2389, കൊല്ലം 2035, പത്തനംതിട്ട 903, ആലപ്പുഴ 1923, കോട്ടയം 3013, ഇടുക്കി 228, എറണാകുളം 2999, തൃശൂര്‍ 1519, പാലക്കാട് 2488, മലപ്പുറം 3205, കോഴിക്കോട് 3996, വയനാട് 182, കണ്ണൂര്‍ 2083, കാസര്‍ഗോഡ് 189 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 3,90,906 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,89,515 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 8,18,411 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,88,529 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,882 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3633 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (6 minutes ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (12 minutes ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു  (23 minutes ago)

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി രക്ഷാദൗത്യം തുടരുന്നു....  (32 minutes ago)

SABARIMALA കേന്ദ്രം സംസ്ഥാന സർക്കാരിന് വിലക്കിട്ടിരിക്കുന്നു.  (51 minutes ago)

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം  (56 minutes ago)

ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ടെസ്റ്റ് ക്രിക്കറ്റ് താരവും ഇതിഹാസവുമായ സിഡി ഗോപിനാഥ് അന്തരിച്ചു...  (1 hour ago)

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....  (1 hour ago)

മും​ബൈ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം... മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ നിയന്ത്രണവിധേയമാക്കി  (1 hour ago)

പാലക്കാട് നോട്ട് ആരോപണം; ശോഭ സുരേന്ദ്രനെ ചതിച്ചത് ബിജെപിയിലെ ശോഭവിരുദ്ധർ? ശോഭാ സുരേന്ദ്രന്റെ വാദഗതികള്‍ പൊളിഞ്ഞു  (1 hour ago)

ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര മ​ന്ത്ര  (2 hours ago)

KARNATAKA മകളെ തട്ടിക്കൊണ്ടു പോയെന്ന് സംശയിച്ച് മാതാപിതാക്കള്‍  (2 hours ago)

  പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ ചൊക്ലി(88) അന്തരിച്ചു...  (2 hours ago)

സ്വർണവിലയിൽ ഇന്നും വർദ്ധനവ്...  (2 hours ago)

ഒരാഴ്ചയ്ക്കിടെ രണ്ടു കുഞ്ഞുങ്ങൾ... ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ വീണ്ടും ഒരു പെൺകുഞ്ഞ് കൂടി ... 'അവന' എന്ന് പേരിട്ട് ശിശുക്ഷേമ സമിതി  (2 hours ago)

Malayali Vartha Recommends