സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്തയാഴ്ച കിറ്റ് വിതരണം ചെയ്യും. അതിഥി തൊഴിലാളികള്‍ക്കും കിറ്റ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാളെ മുതല്‍ കര്‍ശന നിയന്ത്രണത്തിലൂടെ രോഗവ്യാപനം പിടിച്ചുകെട്ടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സമ്ബര്‍ക്കം കുറയ്ക്കാന്‍ ലോക്ഡൗണ്‍ പോലെ ഫലപ്രദമായ നടപടി വേറെയില്ല. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഉടനെ രോഗികളുടെ എണ്ണം കുറയില്ല. അതിന് ഒരാഴ്ചയില്‍ കൂടുതല്‍ എടുക്കും. 45 വയസിനു താഴെയുള്ളവര്‍ക്കു ഒറ്റയടിക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയില്ല. രോഗമുള്ളവര്‍ക്കും വാര്‍ഡ് തല സമിതി അംഗങ്ങള്‍ക്കും മുന്‍ഗണന നല്‍കും. രോഗമുള്ളവരുടെയും ക്വാറന്റീനില്‍ കഴിയുന്നവരുടെയും വീടുകളില്‍ പോകുന്ന വാര്‍ഡ് തല സമിതിക്കാര്‍ക്ക് വാര്‍ഡില്‍ സഞ്ചരിക്കാന്‍ പാസ് നല്‍കും.
https://www.facebook.com/Malayalivartha

























