'എന്റെ മരണം ആഗ്രഹിക്കുന്ന നിലയിലേക്ക് സി.പി.എമ്മിലെ കൊച്ചനുജന്‍മാരെ ചിന്തിപ്പിക്കുന്നത് എന്താണെന്ന് മനസിലാകുന്നില്ല'; ഫോട്ടോയും റീത്തും വഴിയരികില്‍ വച്ച സംഭവത്തില്‍ പ്രതികരണവുമായി ഷിബു ബേബി ജോണ്‍

തന്റെ ഫോട്ടോയും റീത്തും വഴിയരികില്‍ വച്ച സംഭവത്തില്‍ പ്രതികരണവുമായി ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. എന്റെ മരണം ആഗ്രഹിക്കുന്ന നിലയിലേക്ക് സി.പി.എമ്മിലെ കൊച്ചനുജന്‍മാരെ ചിന്തിപ്പിക്കുന്നത് എന്താണെന്ന് മനസിലാകുന്നില്ല. എല്ലാവരേയും രാഷ്ട്രീയഭേദമന്യേ സഹായിച്ചിട്ടേയുളളൂ. വ്യത്യസ്ത രാഷ്ട്രീയമാണെന്ന പേരില്‍ ആരെയും മാറ്റിനിര്‍ത്തുകയോ ദ്രോഹിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്
രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളുടെ വൈവിധ്യമാണ് ജനാധിപത്യത്തിന്റെ ശക്തി. ഞാനൊരു രാഷ്ട്രീയത്തില്‍ വിശ്വസിച്ച് കഴിഞ്ഞ 23 വര്‍ഷമായി സജീവ പൊതുപ്രവര്‍ത്തന രംഗത്തുണ്ട്. അതിനുമുമ്ബും ആ രാഷ്ട്രീയത്തിന്റെ അനുഭാവിയാണ്. എന്നാല്‍ പൊതുപ്രവര്‍ത്തകനെന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും എന്നെ സമീപിക്കുന്ന എല്ലാവരെയും രാഷ്ട്രീയഭേദമന്യേ സഹായിച്ചിട്ടേയുള്ളു. വ്യത്യസ്ത രാഷ്ട്രീയമാണെന്ന പേരില്‍ ആരെയും മാറ്റിനിര്‍ത്തുകയോ ദ്രോഹിക്കുകയോ ചെയ്തിട്ടില്ല.
എന്നാല്‍ അതിനപ്പുറം എന്റെ മരണം ആഗ്രഹിക്കുന്ന നിലയിലേക്ക് സിപിഎമ്മിലെ കൊച്ചനുജന്മാരെ ചിന്തിപ്പിക്കുന്നത് എന്താണ് എന്ന് മനസിലാകുന്നില്ല.
https://www.facebook.com/Malayalivartha

























