സംസ്ഥാനത്തെ ലോക്ക്ഡൗൺ മാർഗരേഖ പുതുക്കി... ഇവയൊക്കെ ശ്രദ്ധിച്ച് വേണം ഇനി മുന്നോട്ട് പോകാൻ...

സംസ്ഥാനത്തെ ലോക്ക്ഡൗൺ മാർഗരേഖ പുതുക്കി ഉത്തരവിറക്കിയിരിക്കുകയാണ്. കൊവിഡ് തീവ്രവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പോലെ ഫലപ്രദമായൊരു മാർഗം വേറെയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാളെ മുതൽ തട്ടുകടകൾ തുറക്കരുത്.
ഹോട്ടലുകൾക്ക് രാവിലെ 7 മുതൽ രാത്രി 7.30 വരെ പാർസൽ നൽകാവുന്നതാണ്. എന്നാല്‍ തട്ടുകടകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് യാത്രയ്ക്ക് അനുമതിയുണ്ട്. എന്നാല്‍ ഇതിനാവശ്യമായ രേഖ കൈവശം കരുതിയിരിക്കണം. അഭിഭാഷകർക്കും ഗുമസ്തൻമാർക്കും യാത്രാനുമതിയുണ്ട്.
വർക് ഷോപ്പുകൾക്ക് ശനി,ഞായർ ദിവസങ്ങളിൽ മാത്രം പ്രവർത്തിക്കാം. ബാങ്കുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കണം. കര്‍ശന നിയന്ത്രണത്തിലൂടെ രോഗവ്യാപനം പിടിച്ച് കെട്ടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ജനങ്ങൾ സഹകരിക്കണം. നിയന്ത്രണാതീതം ആയാൽ ഒന്നും ചെയ്യാനാകാത്ത സാഹചര്യം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സൗജന്യ ഭക്ഷ്യകിറ്റ് ഈ മാസവും വിതരണം ചെയ്യും. അടുത്ത ആഴ്ച മുതൽ വിതരണം ചെയ്തു തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക് പോകുകാണ്. നാളെ മുതൽ അടച്ചിടൽ നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കര്‍ശന നിയന്ത്രണത്തിലൂടെ രോഗവ്യാപനം പിടിച്ച് കെട്ടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
അത്യാവശ്യ കാര്യങ്ങൾക്ക് പോകുന്നവർ പൊലീസില്‍ നിന്ന് പാസ് വാങ്ങണം. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം. പൾസി ഓക്സിമീറ്ററിന് അമിത വില ഈടാക്കുന്നതിന് കടുത്ത നടപടിക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
വീടിനകത്ത് രോഗപ്പകർച്ചയ്ക്ക് സാധ്യത കൂടുതലാണ്. വീട്ടിനുളിൽ പൊതു ഇടങ്ങൾ കുറയ്ക്കണം.ഭക്ഷണം കഴിക്കൽ, പ്രാർത്ഥന എന്നിവ കൂട്ടത്തോടെ ചെയ്യുന്നത് ഒഴിവാക്കണം. രോഗികളുടെ എണ്ണം ഉയർന്നാൽ മരണസംഖ്യയും കൂടും. അത് ഒഴിവാക്കണം.
ജീവനും ജീവന ഉപാധികളും സംരക്ഷിക്കാൻ ആണ് സർക്കാർ ഊന്നൽ നൽകിയത്. സമ്പർക്കം കുറയ്ക്കാൻ ലോക്ഡൗൺ പോലെ ഫലപ്രദമായ നടപടി വേറെയില്ല. ലോക്ഡൗൺ പ്രഖ്യാപിച്ച ഉടനെ രോഗികളുടെ എണ്ണം കുറയില്ല. അതിന് ഒരാഴ്ചയിൽ കൂടുതൽ എടുക്കും. ലോക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കാനായി 25,000 പൊലീസ് ഉദ്യോഗസ്‌ഥരെ നിയോഗിച്ചു. ജനങ്ങൾ സഹകരിക്കണം.
അന്തർജില്ലാ യാത്രകൾ പരമാവധി ഒഴിവാക്കണം. തീരെ ഒഴിവാക്കാൻ പറ്റാത്തവർ സത്യവാങ്മൂലം കയ്യിൽ കരുതണം. ജില്ല വിട്ടുള്ള യാത്രകൾക്ക് കഴിഞ്ഞ വർഷത്തെ പാസ് മതിയെന്ന് പറയുന്നത് ശരിയല്ല. വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കാൻ പുരോഹിതർക്ക് ജില്ല വിട്ടു യാത്ര ചെയ്യാം.
അതിഥി തൊഴിലാളികൾക്ക് നിർമാണ സ്ഥലത്തു തന്നെ താമസം, ഭക്ഷണം എന്നിവ നൽകണം. അല്ലെങ്കിൽ യാത്രാ സൗകര്യം നൽകണം. ചിട്ടി, കടം, മാസ തവണ എന്നിവ പിരിവ് ലോക്ഡൗൺ തീരുന്നത് വരെ പാടില്ല.
https://www.facebook.com/Malayalivartha

























