മുറ്റത്ത് കളിച്ചുകൊണ്ടിരിക്കവെ ജെ.സി.ബി.യുടെ ടയര്‍ ദേഹത്ത് വീണു; നാല് വയസുകാരന് ദാരുണാന്ത്യം

മുക്കത്ത് ജെ.സി.ബി.യുടെ ടയര്‍ ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. വെള്ളിയാഴ്ച്ച പതിനൊന്നരയോടെയാണ് സംഭവം. ചെറുവാടി കണ്ടാംപറമ്ബില്‍ കൊന്നാലത്ത് അബ്ദുല്‍ മജീദിന്‍റെ മകന്‍ നാഫി അബ്ദുല്ല (നാല്) ആണ് മരിച്ചത്.
ജെ.സി.ബി.ഡ്രൈവറായ പിതാവ് വീടിന്‍റെ വശത്ത് മരത്തോട് ചാരി വച്ചിരുന്ന ടയര്‍, മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് അബദ്ധത്തില്‍ വീഴുകയായിരുന്നു. അല്‍പ സമയത്തിന് ശേഷം ഭക്ഷണം നല്‍കാന്‍ തിരക്കിയപ്പോയാണ് വീട്ടുകാര്‍ അപകടം കണ്ടത്. ഉടന്‍ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മാതാവ്: ബുഷ്റ കൂളിമാട്. സഹോദരങ്ങള്‍: ആയിശ ഫൈഹ, മുഹമ്മദ്.
https://www.facebook.com/Malayalivartha

























