ദിവസവും മരിക്കുന്നത് അമ്പതിലേറെ പേർ ഇവിടെ സ്വഞ്ചറിക്ക് ഒരു റൺസിന്റെ കുറവും.... മുഖ്യമന്ത്രിയും കൂട്ടരും പടക്കം പൊട്ടിച്ച് വിജയാഘോഷം....

നിയമസഭ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തെ ആഘോഷിച്ച് സിപിഎം... ദിവസവും മരിക്കുന്നത് അമ്പതിലേറെ പേർ ഇവിടെ സ്വഞ്ചറിക്ക് ഒരു റൺസിന്റെ കുറവും....
നിയമസഭാ തിരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെ ചരിത്രവിജയം പാര്‍ട്ടി ഓഫീസുകളിലും വീടുകളിലും ദീപം തെളിയിച്ചും പൂത്തിരി കത്തിച്ചും ആഘോഷിച്ച് പ്രവര്‍ത്തകര്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തെരുവില്‍ ഇറങ്ങിയുള്ള ആഘോഷം ഒഴിവാക്കിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഇന്ന് വിജയദിനമായി ആഘോഷിക്കുകയായിരുന്നു.
പ്രവര്‍ത്തകരും നേതാക്കളും വീടുകളില്‍ ദീപം തെളിയിച്ചും മധുരം വിളമ്പിയും ആഹ്ലാദം പങ്കുവച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഇന്ന് വിജയദിനമായി ആഘോഷിക്കുകയായിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തെരുവില്‍ ഇറങ്ങിയുള്ള ആഘോഷം ഒഴിവാക്കിയിരുന്നു.
ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയും കുടംബാംഗങ്ങളും ദീപം തെളിച്ചു. ഏകെജി സെന്‍ററിന് മുന്നില്‍ പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും ദിപം തെളിയിച്ചു. ഇവിടെ കരിമരുന്ന് പ്രയോഗവും നടന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും ആഘോഷത്തില്‍ പങ്കെടുത്തു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടര്‍ഭരണം ലഭിച്ച ചരിത്രവിജയത്തിന്റെ ഭാഗമായാണ് ഈ ദിവസം വിക്ടറി ഡേ അഥവാ വിജയദിനം എന്ന നിലയില്‍ കേരളത്തില്‍ സംഘടിപ്പിക്കുന്നതെന്ന് സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കോവിഡ് കാലമായതിനാല്‍ മറ്റു തരത്തിലുള്ള ആഹ്ലാദപ്രകടനങ്ങളും റാലികളുമൊന്നും സംഘടിപ്പിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഓരോവീടുകളിലും കുടുംബാംഗങ്ങളും മറ്റുള്ളവരും ചേര്‍ന്ന് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. വെളിച്ചം ജനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള പ്രതീകാത്മകമായ ഒരു പരിപാടിയാണ് നടക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
കൊവിഡ് സാഹചര്യമായതിനാലാണ് ഇത്തവണ വിജയാഘോഷം പരിമിതപ്പെടുത്തിയത്. സെഞ്ച്വറിക്ക് ഒരു സീറ്റ് കുറഞ്ഞെങ്കിലും 2016ലേതിനെക്കാളും പകിട്ടോടെയായിരുന്നു ഇത്തവണത്തെ എല്‍ഡിഎഫിന്റെ വിജയം. ഭരണ മുന്നണിയെന്ന തലത്തിൽ വെല്ലുവിളികൾ നേരിട്ടും ഒന്നൊന്നായി വന്ന രാഷ്ട്രീയ പ്രതിസന്ധികൾ അതിജീവിച്ചും തുടർഭരണത്തിലേക്ക് കടന്നിരിക്കുകയാണ് എല്‍ഡിഎഫ്.
മെയ് ഏഴ് ഇടതുമുന്നണിയുടെ നേതൃത്വത്തിൽ വിജയദിനമായി ആചരിക്കുമെന്ന് ഇടതുമുന്നണി കൺവീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുകയും ചെയ്യുന്ന എ. വിജയരാഘവൻ പ്രഖ്യാപിച്ചിരുന്നു. രാത്രി ഏഴിന് വീടുകളിൽ ദീപശിഖ തെളിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കുകയുണ്ടായി.
നേരത്തെ കോവിഡ് മഹാമാരിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ദീപം തെളിയിക്കൽ കേരളം ഒറ്റക്കെട്ടായി ഏറ്റെടുത്തിരുന്നു. അന്ന് ദീപം തെളിയിക്കുന്നതിൽ ഏറെ വിമർശനമായിരുന്നു ഇടത് നേതാക്കൾ നടത്തിയത്.
എന്നാൽ ഇപ്പോൾ ദിനപ്രതി കൊവിഡ് സ്ഥിതി രൂക്ഷമാകുമ്പോഴും ജനങ്ങൾ ശ്വാസം മുട്ടിയും അല്ലാതെയും മരിച്ച് വീഴുമ്പോഴും കേവലം പാർട്ടിയുടെ വിജയം ആഘോഷിക്കുന്നതിൽ വിമർശനവുമായി നിരവധി പേരാണ് രംഗത്ത് വന്നിട്ടുള്ളത്.
കഴിഞ്ഞ വർഷം ഏപ്രിൽ അഞ്ചിനായിരുന്നു ദീപം തെളിയിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. രാത്രി ഒമ്പത് മണിയോടെ രാജ്ഭവനും ക്ലിഫ് ഹൌസും മന്ത്രി മന്ദിരങ്ങളുമെല്ലാം ദീപം തെളിയിക്കൽ പരിപാടിയിൽ ഇന്ന് അണിചേർന്നിരുന്നു.
അതേസമയം, പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ സംബന്ധിച്ചുള്ള സൂചനകൾ പുറത്ത് വന്നിട്ടുണ്ട്. 17 ന് ഇടതു മുന്നണി യോഗം ചേരും. അതിനു മുൻപ് ഉഭയകക്ഷി ചർച്ചകൾ നടക്കും. 18ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും ചേരും. യോഗത്തിൽ മന്ത്രിസഭാ രൂപീകരണം ആയിരിക്കും ചർച്ചാ വിഷയം. അതിനു ശേഷമായിരിക്കും സത്യപ്രതിജ്ഞ നടത്തുക.
https://www.facebook.com/Malayalivartha

























