2019 നവംബറിലാണ് ഞങ്ങളുടെ മകളെ അവസാനമായി കണ്ടത്... കോവിഡില്‍ അകലങ്ങളിലായിപ്പോയി ദമ്ബതികളും മകളും

കോവിഡിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങളാണ് ഒറ്റപ്പെട്ട് കഴിയുന്നത്. ഇതില്‍ ഏറെയും വിദേശത്ത് കഴിയുന്നവരാണ്. വിമാന യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് തങ്ങളുടെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് എത്താന്‍ കഴിയുന്നില്ല. ഇപ്പോള്‍ കേരളത്തില്‍ കുടുങ്ങിയ അഞ്ചു വയസുകാരിയെ ആസ്‌ട്രേലിയയിലേക്ക് തിരികെ എത്തിക്കാന്‍ രക്ഷിതാക്കള്‍ നടത്തുന്ന ശ്രമങ്ങളാണ് അന്താരാഷ്ട്ര മാധ്യമം വാര്‍ത്തയാക്കിയിരിക്കുന്നത്.
പാലക്കാട് സ്വദേശികളായ ആസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന ദൃശ്യ ദിലിന്‍ ദമ്ബതികളുടെ അഞ്ചുവയസുകാരിയായ മകളാണ് കേരളത്തിലായത്. ഇരുവരുടെയും മാതാപിതാക്കള്‍ക്കാപ്പമാണ് ജോഹന്ന ഇപ്പോഴുള്ളത്.
2019 നവംബറിലാണ് ജോഹന്നയെ അവസാനമായി ഞങ്ങള്‍ കണ്ടത്. മകളെ എങ്ങനെയെങ്കിലും ആസ്‌ട്രേലിയയിലേക്ക് എത്തിക്കാന്‍ പല ശ്രമങ്ങളും ഇരുവരും നടത്തിയെങ്കിലും പലകാരണങ്ങളാല്‍ അത് മുടങ്ങി. 'അവളുടെ മനസിന്റെ വേദന എനിക്ക് അറിയാന്‍ കഴിയും. അവള്‍ക്ക് ഞങ്ങളെ വല്ലാണ്ട് മിസ് ചെയ്യുന്നുണ്ട്. ദിലിന്‍ കഴിഞ്ഞ ദിവസം ആസ്‌ട്രേലിയന്‍ സെനറ്റ് കമ്മിറ്റിക്ക് മുന്നില്‍ സങ്കടം അവതരിപ്പിച്ചു.ഒറ്റപ്പെട്ടുപോയ ഓസ്‌ട്രേലിയക്കാരെ ഇന്ത്യയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ സഹായിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഏജന്‍സിയാണ് ആസ്‌ട്രേലിയന്‍ സെനറ്റ് കമ്മിറ്റി.
ആസ്‌ട്രേലിയയിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്ന നിരവധി ഇന്ത്യയില്‍ കുട്ടികളിലൊരളാണ് ഇപ്പോള്‍ ഞങ്ങളുടെ മകള്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യാന്തരഅതിര്‍ത്തികള്‍ അടച്ചപ്പോള്‍ അവള്‍ക്ക് ഞങ്ങളുടെ മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കേണ്ടി വന്നു അവര്‍ ബി.ബി.സിയോടു പറഞ്ഞു.ജോഹന്നയുടെ മാതാപിതാക്കള്‍ അവളെ സര്‍ക്കാര്‍ ഒരുക്കിയ ചാര്‍ട്ടര്‍ വിമാനത്തില്‍ ഇന്ത്യയില്‍ നിന്ന് സിഡ്‌നിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ 14 വയസിന് താഴെയുള്ള കുട്ടികളെ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞതോടെ അതും മുടങ്ങി. ഇനി ഒരു സ്വകാര്യ വിമാനം ചാര്‍ട്ടര്‍ ചെയ്യുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് ദമ്ബതികള്‍ കരുതുന്നത്. അവധിക്കാലത്ത് ഞങ്ങളുടെ രക്ഷിതാക്കള്‍ക്കൊപ്പം ചെലവഴിക്കാനാണ് കേരളത്തില്‍ മകളെ നിര്‍ത്തിയത്. അവധിക്കാലത്തിന് ശേഷം തിരികെ കൂട്ടാമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷെ അപ്രതീക്ഷിതമായി വന്ന കോവിഡ് ഞങ്ങളെ പരസ്പരം അകറ്റുകയായിരുന്നു.
മെയ് ആറിന് സിഡ്‌നിയിലേക്ക് ഒരു വിമാനം ചാര്‍ട്ട് ചെയ്തിരുന്നതാണ്. എന്നാല്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്നുള്ള ആകാശ യാത്രക്ക് വിലക്കേര്‍പ്പെടുത്തിയതോടെ ആ വിമാനവും റദ്ദാക്കപ്പെട്ട സങ്കടവും നിരാശയും ഇരുവരും സെനറ്റ് കമ്മിറ്റിക്ക് മുന്നില്‍ അവതരിപ്പിച്ചു. ശുഭവാര്‍ത്തയുടെ വാതിലുകള്‍ തങ്ങള്‍ക്ക് മുന്നില്‍ തുറക്കുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.
https://www.facebook.com/Malayalivartha

























