'54 മരണങ്ങള്‍ നടന്ന ദിവസം പാര്‍ട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളര്‍ച്ച എനിക്കില്ല'; എ.കെ.ജി സെന്ററിലെ കരിമരുന്ന് പ്രയോഗത്തിൽ വിമർശനവുമായി ഹരീഷ് പേരടി

തുടര്‍ഭരണം ലഭിച്ചതിന്റെ പേരില്‍ എ.കെ.ജി സെന്‍ററില്‍ കരിമരുന്ന് പ്രയോഗം നടത്തിയതിനെ വിമര്‍ശിച്ച് ചലച്ചിത്ര താരം ഹരീഷ് പേരടി. ഫേസ് ബുക്കിലൂടെയാണ് താരം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
പാവപ്പെട്ട സഖാക്കള്‍ അവരവരുടെ വീട്ടിലിരുന്ന് വിളക്ക് കത്തിച്ച് സന്തോഷം പങ്കുവെച്ച് വിജയദിനം ആഘോഷിച്ചതു മനസ്സിലാക്കാനുള്ള കമ്മ്യൂണിസമേ എനിക്കറിയുകയുള്ളു. 38460 രോഗികള്‍ പുതുതായി ഉണ്ടായ ദിവസം 54 മരണങ്ങള്‍ നടന്ന ദിവസം ഉത്തരവാദിത്വപ്പെട്ട ഒരു പാര്‍ട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളര്‍ച്ച എനിക്കില്ല. ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
പാവപ്പെട്ട സഖാക്കള്‍ അവരവരുടെ വീട്ടിലിരുന്ന് വിളക്ക് കത്തിച്ച് സന്തോഷം പങ്കുവെച്ച് വിജയദിനം ആഘോഷിച്ചതു മനസ്സിലാക്കാനുള്ള കമ്മ്യൂണിസമേ എനിക്കറിയുകയുള്ളു...പി.പി.ഇ കിറ്റ് അണിഞ്ഞ് ആംബുലന്‍സിന്റെ സമയത്തിന് കാത്തു നില്‍ക്കാതെ ബൈക്കില്‍ കൊണ്ടുപോയി ഒരു കോവിഡ് രോഗിയുടെ ജീവന്‍ രക്ഷിച്ച രണ്ട് ഡി.വൈ.എഫ്.ഐ സഖാക്കളുടെ കമ്മ്യുണിസം എനിക്ക് 101% വും മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്....38460 രോഗികള്‍ പുതുതായി ഉണ്ടായ ദിവസം 54 മരണങ്ങള്‍ നടന്ന ദിവസം ഉത്തരവാദിത്വപ്പെട്ട ഒരു പാര്‍ട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളര്‍ച്ച എനിക്കില്ല...ഒരു പാട് പേജുകള്‍ ഉള്ള തടിച്ച പുസ്തകങ്ങള്‍ വായിക്കാത്തതിന്‍്റെ കുഴപ്പമാണ്...ക്ഷമിക്കുക...
https://www.facebook.com/Malayalivartha

























