കേരളത്തിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വൻ വര്‍ധനവ്; 24 മണിക്കൂറിനിടെ 274 പേരെ ഐസിയുവിലും, 331 പേരെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു, നിലവില്‍ ഐസിയുകളില്‍ 2323 പേരും, വെന്റിലേറ്ററില്‍ 1138 പേരും ചികിത്സയിലുണ്ട്

സംസ്ഥാനത്ത് ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒറ്റ ദിവസത്തിനിടെ വന്‍ വര്‍ധനവെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. 24 മണിക്കൂറിനിടെ 274 പേരെ ഐസിയുവിലും, 331 പേരെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. കൊവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം ഇത്തരത്തില്‍ ഒരു വര്‍ധന ഇത് ആദ്യമായാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവില്‍ ഐസിയുകളില്‍ 2323 പേരും, വെന്റിലേറ്ററില്‍ 1138 പേരും ചികിത്സയിലുണ്ട് എന്നതാണ്.
സംസ്ഥാനത്താകെ സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ആയി 508 വെന്റിലേറ്റര്‍ ഐസിയു, 285 വെന്റിലേറ്റര്‍, 1661 ഓക്‌സജ്ജന്‍ കിടക്കകള്‍ എന്നിവയാണ് ഒഴിവുള്ളത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന എറണാകുളത്ത് സ്ഥിതി ആശങ്കാജനകമാണ്. ജില്ലയിലെ എട്ട് പഞ്ചായത്തുകളില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അന്‍പത് ശതമാനത്തിന് മുകളിലെത്തി.
അതേസമയം കേരളത്തിൽ കഴിഞ്ഞ ദിവസം 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160, കോട്ടയം 2153, പത്തനംതിട്ട 1191, വയനാട് 1173, ഇടുക്കി 1117, കാസര്‍ഗോഡ് 939 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,67,60,815 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (8), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 124 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 54 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5682 ആയി.
രോഗം സ്ഥിരീകരിച്ചവരില്‍ 370 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 35,402 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2573 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 5238, കോഴിക്കോട് 4067, തിരുവനന്തപുരം 3657, മലപ്പുറം 3615, തൃശൂര്‍ 3711, കണ്ണൂര്‍ 2981, പാലക്കാട് 1332, കൊല്ലം 2411, ആലപ്പുഴ 2153, കോട്ടയം 1981, പത്തനംതിട്ട 1130, വയനാട് 1127, ഇടുക്കി 1091, കാസര്‍ഗോഡ് 908 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
https://www.facebook.com/Malayalivartha
























