Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...


ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...


ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..

മൊബൈൽ ഫോണിലൂടെ പ്രണയം നടിച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി കൊച്ചിയിൽ ഉപേക്ഷിച്ച വർക്കല അയിരൂർ പീഡനക്കേസ്; പോക്‌സോ കുറ്റം ചുമത്തി കൊച്ചി സ്വദേശിക്കെതിരെ കേസ്, സാക്ഷി വിസ്താര വിചാരണക്ക് ഇരയക്കം 3 സാക്ഷികൾ ഹാജരാകാൻ ഉത്തരവ്

08 MAY 2021 04:23 PM IST
മലയാളി വാര്‍ത്ത

മൊബൈൽ ഫോണിലൂടെ പ്രണയം നടിച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി എറണാകുളം തോപ്പുംപടിയിൽ ഉപേക്ഷിച്ച വർക്കല അയിരൂർ പീഡനക്കേസിൽ കൊച്ചി സ്വദേശിക്ക് മേൽ തലസ്ഥാനത്തെ പോക്സോ കോടതി കുറ്റം ചുമത്തി. സാക്ഷി വിസ്താര വിചാരണക്കായി ഇരയടക്കം 3 സാക്ഷികൾ ജൂൺ 15 ന് ഹാജരാകാനും കോടതി ഉത്തരവിട്ടു.

പീഡന ക്കേസിൽ പ്രതിയായ എറണാകുളം തിരുമാറാടി അഞ്ചൽപ്പെട്ടി മാങ്കൂട്ടത്തിൽ വീട്ടിൽ താമസം പ്ലംബിങ് , പെയിൻ്റിംഗ് ജോലിക്കാരനായ അഖിൽ അഗസ്റ്റിനെ (22) യാണ് കോടതി സ്വമേധയാ തയ്യാറാക്കിയ കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്തിയത്.

 

പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം കവരുന്നതാണ് ഇയാളുടെ മോഡസ് ഓപ്പറാൻ്റി (കുറ്റകൃത്യ രീതി). ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 366 (അവിഹിത സംഗത്തിന് വേണ്ടിയുള്ള ആളപഹരണം) , 376 (ബലാൽസംഗം) , ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികൾക്കുള്ള സംരക്ഷണം (പോക്സോ ) നിയമത്തിലെ 3 (a), 4 (ലൈംഗിക അതിക്രമവും പീഡനവും) എന്നീ വകുപ്പുകളാണ് കോടതി പ്രതിക്ക് മേൽ ചുമത്തിയത്.

കുറ്റ സ്ഥാപനത്തിൽ 7 വർഷത്തിന് മേൽ ശിക്ഷിക്കാവുന്ന വാറണ്ട് , സെഷൻസ് വിചാരണ കേസായതിനാൽ പോലീസ് കുറ്റപത്രവും കേസ് റെക്കോർഡുകളും പരിശോധിച്ച് കോടതി നേരിട്ട് തയ്യാറാക്കിയ കോടതി കുറ്റപത്രമാണ് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 228 പ്രകാരം പ്രതിക്കെതിരെ ചുമത്തിയത്..

വർക്കല സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ മൊബൈൽ ഫോണിലൂടെ പരിചയപ്പെടുകയും പ്രണയം നടിക്കുകയും ചെയ്ത കൊച്ചി സ്വദേശിയായ ഇയാൾ 2013 സെപ്റ്റംബറിലെ തിരുവോണ ദിവസം വർക്കലയിലെത്തി. ഫോണിൽ പെൺകുട്ടിയെ വിളിച്ചു വരുത്തിയ ശേഷം ഇവരൊരുമിച്ച് തിരുവനന്തപുരം മ്യൂസിയത്തിലും തുടർന്ന് അന്ന് തന്നെ എറണാകുളത്തും പോയി.



തോപ്പുംപടിയിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. പെൺകുട്ടിയെ കാണാതായ ഉടൻ മാതാപിതാക്കൾ വർക്കല അയിരൂർ പോലീസിൽ പരാതി നൽകി.

പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണിൻ്റെ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കുട്ടി എറണാകുളത്തുണ്ടെന്ന് മനസ്സിലാക്കി. പിടിയിലാകുമെന്നു മനസ്സിലാക്കിയ അഖിൽ രാത്രി 11 ന് പെൺകുട്ടിയെ തോപ്പുംപടിയിലെ ബസ് സ്റ്റോപ്പിൽ ഇറക്കി വിട്ട് മുങ്ങി. തുടർന്ന് മൊബൈൽ ഫോണിൽ വിളിച്ച് കുട്ടിയെ പോലിസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് 2013 സെപ്റ്റംബർ 19 ന് അഞ്ചൽപ്പെട്ടിയിൽ നിന്ന് പ്രതിയെ പിടികൂടി.

സമാന രീതിയിൽ അഞ്ചോളം പേരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെട്ടി പണം കവർന്നതായും തെളിഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞത്ത് ബര്‍ത്ത് ചെയ്യാന്‍ അനുമതി തേടി മുന്‍നിര അന്താരാഷ്ട്ര കമ്പനികള്‍  (27 minutes ago)

വാഹന കള്ളക്കടത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് കസ്റ്റംസ്  (56 minutes ago)

പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യുവതി  (3 hours ago)

വിമാനം കുന്നിലിടിച്ച് തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

5 കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധിച്ച ബാധിച്ച സംഭവം: മധ്യപ്രദേശിലെ ആശുപത്രിയില്‍ ഗുരുതര വീഴ്ച  (3 hours ago)

കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത  (4 hours ago)

ഇൻഡോ നിസിനും ഛോട്ടാ ഭീമും കൈകോർത്ത് ഇൻസ്റ്റന്റ് നൂഡിൽസ് വിപണിയിലേക്ക്...  (5 hours ago)

അർജുൻ അശോകനും റോഷൻ മാത്യുവും ഒന്നിക്കുന്നു; സുവിൻ സോമശേഖരൻ്റെ മിസ്റ്ററി ത്രില്ലറിന് അങ്കമാലിയിൽ തുടക്കം...  (5 hours ago)

ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...  (5 hours ago)

ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...  (6 hours ago)

ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...  (6 hours ago)

ശിവന്‍കുട്ടിയുടെ ആവേശം നാലാം തീയതി ആകുമ്പോഴെക്കും അടങ്ങും:വിമര്‍ശനം ഉന്നയിച്ച മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ മേയര്‍ വിവി രാജേഷ്  (6 hours ago)

ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കുറിക്ക് കൊള്ളുന്ന മറുപടിയുമായി രേണു സുധി  (6 hours ago)

എട്ട് വയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ച സംഭവം; ചൂടായതിനാൽ ജനൽവാതിലുകൾ തുറന്നിട്ടാണു കുടുംബം കിടന്നുറങ്ങിയത്; വീടിനു മുന്നിലെ പർഗോള ഗ്ലാസിട്ടിട്ടില്ല; വീടിനോട് ചേർന്നു മുൻഭാഗത്ത് മുന്തിരിവള്ളികൾ നട്ടുപ  (6 hours ago)

കേരളത്തില്‍ ഭരണ വിരുദ്ധ തരംഗത്തെക്കാള്‍ ശക്തമാണ് പിണറായി വിരുദ്ധ വികാരമെന്നും പോളിറ്റ് ബ്യൂറോ; മേയ് നാലിന് വരാനിരിക്കുന്ന വന്‍തോതില്‍വിക്കു പിന്നാലെ ജനങ്ങളോടും പാര്‍ട്ടിയോടും എന്ത് മറുപടി പറയണമെന്ന് പ  (7 hours ago)

Malayali Vartha Recommends