തിരികെ ഞാന്‍ വന്നെന്ന വാര്‍ത്ത കേട്ട്... തുടര്‍ഭരണം നേടിയ സംസ്ഥാന സര്‍ക്കാരിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തട്ടകത്ത് നിന്നും അഭിനന്ദന പ്രവാഹം; ചൈനയില്‍ നിന്നും ക്യൂബയില്‍ നിന്നും മാത്രമല്ല മറ്റ് രണ്ട് രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടേയും പ്രശംസ; ഒപ്പം കോവിഡ് സഹായ വാഗ്ദാനവും

ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടര്‍ഭരണം നേടിയ വാര്‍ത്ത വൈകിയാണെങ്കിലും ചെനയും മറ്റ് ചില കമ്മ്യൂണിസ്റ്റാ രാജ്യങ്ങളും അറിഞ്ഞു. ഇതോടെ എല്‍ഡിഎഫ് സര്‍ക്കാരിന് വിദേശ രാജ്യങ്ങളില്‍ നിന്നും അഭിനന്ദന പ്രവാഹമാണ്.
ചൈന, ക്യൂബ എന്നീ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഒപ്പം ജര്‍മ്മനി, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ഇടത് പാര്‍ട്ടികളുമാണ് സര്‍ക്കാരിനെ അഭിനന്ദിച്ചത്. ഇക്കാര്യം സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയാണ് വെളിപ്പെടുത്തിയത്.
ജനത വിമുക്തി പെരുമണ്ണ എന്ന ശ്രീലങ്കയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഐക്യദാര്‍ഡ്യം അറിയിച്ചു. ഒപ്പം ഡീ ലിങ്കെ എന്ന ജര്‍മ്മനിയിലെ പ്രമുഖ ഇടത് പക്ഷ പാര്‍ട്ടിയും അഭിനന്ദിച്ചതായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധിയിലുള്‍പ്പെടെ സഹായിക്കാന്‍ തയ്യാറാണെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചുവെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറയുന്നു.
രോഗ വ്യാപനത്തിന്റെ സമയത്ത് ആരോഗ്യമേഖലയെ ശക്തിപ്പെടുത്തിയതാണ് എല്‍ഡിഎഫിന്റെ ഈ വിജയത്തിന് പിന്നിലെ പ്രധാന കാരണമെന്ന് പാര്‍ട്ടി അയച്ച സന്ദേശത്തില്‍ പറയുന്നു. കഴിഞ്ഞ തവണത്തെ വിജയകരമായ നയങ്ങളുടെ ഫലമാണ് കേരളത്തില്‍ ഇടത് സര്‍ക്കാരിന് ലഭിച്ച രണ്ടാമത്തെ വിജയവും. ഡി ലിങ്കെ പാര്‍ട്ടി എക്‌സിക്യൂട്ടീവ് അംഗമായ വള്‍ഫ് ഗാലെര്‍ട്ട് അയച്ച സന്ദേശത്തില്‍ പറയുന്നു.
ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൊണ്ടു വന്ന മാര്‍ഗങ്ങള്‍ വിജയകരമായിരുന്നു, പ്രത്യേകിച്ച് ഒരു പ്രതിസന്ധിഘട്ടത്തിലെ മികച്ചതും സുസ്ഥിരവുമായ പരിഹാരങ്ങളും പൗരന്മാരുടെ വിശാലമായ പങ്കാളിത്തവുമെന്നും വള്‍ഫ് ഗാലെര്‍ട്ട് അറിയിച്ചു.
അതേസമയം രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കും. വൈകിട്ടാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രവേശനം ലഭിക്കുക. പൊതുജനത്തിന് പ്രവേശനമില്ല.
മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മന്ത്രിസഭയില്‍ 21 അംഗങ്ങള്‍ വരെ ആകാമെന്നു സിപിഎംസിപിഐ ചര്‍ച്ചയില്‍ ധാരണയായിരുന്നു. മറ്റു ഘടക കക്ഷികളുടെ അവകാശവാദങ്ങള്‍ കൂടി കണക്കിലെടുത്ത് എണ്ണം സംബന്ധിച്ച് അവസാന തീരുമാനം എടുക്കും.
സി.പി.ഐക്ക് നാലു മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറുമാണ് ധാരണ. കേരള കോണ്‍ഗ്രസ് (എം) നെ പരിഗണിക്കേണ്ട സാഹചര്യത്തില്‍ ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് സ്ഥാനം സി.പി.ഐ വിട്ടുകൊടുത്തേക്കും.
സി.പി.എമ്മില്‍ തന്നെ ആരൊക്കെ മന്ത്രിമാരാകുമെന്നതിലും എല്‍.ഡി.എഫിലെ ഏതൊക്കെ ചെറുകക്ഷികള്‍ക്ക് മന്ത്രി സ്ഥാനം ലഭിക്കുമെന്നതിലും ഇത് വരെ അന്തിമ തീരുമാനം ആയിട്ടില്ല. ഉഭയകക്ഷി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഏകാംഗ കക്ഷികള്‍ക്കു മന്ത്രിസ്ഥാനം ഉണ്ടാകില്ലെന്നാണു സൂചന. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. 17ന് എല്‍.ഡി.എഫ് യോഗത്തിനു മുന്‍പായി ഇരുപാര്‍ട്ടികളും തമ്മില്‍ വീണ്ടും ചര്‍ച്ച നടക്കും. 18ന് സി.പി.എം സംസ്ഥാന കമ്മിറ്റി മന്ത്രിമാരെ നിശ്ചയിക്കും.
"
https://www.facebook.com/Malayalivartha


























