മൂവാറ്റുപുഴയില്‍ തടിപ്പണി കഴിഞ്ഞ മടങ്ങുകയായിരുന്ന സംഘം മഴയെ തുടര്‍ന്ന് ഷെഡ്ഡില്‍ കയറി നില്‍ക്കുന്നതിനിടെ മിന്നലേറ്റു, ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മനൂബിനെ രക്ഷിക്കാനായില്ല.... ആറു പേര്‍ക്ക് പരിക്ക്

പായിപ്ര പഞ്ചായത്തിലെ ആട്ടായത്ത് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു, ആറു പേര്‍ക്ക് പരിക്കേറ്റു. ആട്ടായം തച്ചനോടിയില്‍ ടി.എ. മനൂബ് (34) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ആട്ടായം മഠത്തികുന്നേല്‍ എം.എം. ജിജോ (42)യെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലും മഠത്തിക്കുന്നേല്‍ എം.എം. ജോജോ (36), മഠത്തികുന്നേല്‍ എം.എം. ജിജി (39), പാപ്പനേത്ത് നിതീഷ് കുമാര്‍ (29), തെരുവംകുന്നേല്‍ ജോബി (40), വാഴക്കാലായില്‍ രാജു (52) എന്നിവരെ മൂവാറ്റുപുഴ എം.സി.എസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 6 മണിയോടെ തടിപ്പണി കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം മഴയും ഇടിയും ഉണ്ടായതിനെ തുടര്‍ന്ന് റബര്‍ തോട്ടത്തിലെ ഷെഡ്ഡില്‍ കയറി നില്‍ക്കുമ്പോഴാണ് മിന്നലേറ്റത്.
ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മനൂബിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് നടക്കും. അഖിലയാണ് മനൂബിന്റെ ഭാര്യ. അഞ്ചുവയസ്സുകാരിയായ ഒരു മകളുമുണ്ട് .
"
https://www.facebook.com/Malayalivartha


























